Connect with us

GULF

’24 മണിക്കൂറിനകം രാജ്യം വിടണം’; ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി

രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി. 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാനാണ് അഞ്ച് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സഊദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇറാനിയന്‍ എംബസിയിലെ മിലിട്ടറി അറ്റാഷെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്, മിഷന്‍ സ്റ്റാഫിലെ മറ്റ് മൂന്ന് പേര്‍ എന്നിവരോടാണ് ഇന്ന് രാത്രിക്കകം രാജ്യം വിടാനുള്ള അന്ത്യശാസനം നല്‍കിയിട്ടുള്ളത് . സഊദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുരക്ഷാ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ അടിയന്തര നടപടി. അന്താരാഷ്ട്ര നിയമങ്ങളും അയല്‍രാജ്യങ്ങള്‍ പാലിക്കേണ്ട മര്യാദകളും ഇറാന്‍ പരസ്യമായി ലംഘിച്ചതായി സഊദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടങ്ങിയ ശേഷം സഊദിക്ക് നേരെ ഇറാന്‍ നിരന്തരമായി ആക്രമണം നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം . പരമാവധി ക്ഷമിച്ച സഊദി ഭരണകൂടം രാജ്യത്തെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലയെ ലക്ഷ്യമാക്കിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ അസഹനീയമായാണ് ഈ കടുത്ത നടപടിയിലേക്ക് കടന്നത്. വിശുദ്ധ റമസാന്‍ മാസത്തിലായിരുന്നു തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ നടത്തിയത്. ഈദിന് ശേഷവും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആക്രമണ ശ്രമങ്ങളാണ് സഊദി പ്രതിരോധ സേന തകര്‍ത്തത്.

സഊദിയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിള്ളലാണിത്. 2023-ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും നയതന്ത്ര കാര്യാലയം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. പുതിയ സൈനിക പ്രകോപനങ്ങള്‍ ആ സമാധാനാന്തരീക്ഷത്തെ ഘട്ടത്തില്‍ രാജ്യത്തെ വെല്ലുവിളിച്ചു തുടരുന്ന ആക്രമണങ്ങളെ നോക്കിനില്‍ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് ഈ നടപടിയിലൂടെ സഊദി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും നാളെ 58 സര്‍വീസുകള്‍ നടത്തും

; പ്രത്യേക സര്‍വീസുകള്‍ റിയാദിലേക്ക്

Published

on

ഗുരുഗ്രാം: പശ്ചിമേഷ്യന്‍ മേഖലയിലേക്കും തിരിച്ചുമായി നാളെ ആകെ 58 സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഇതില്‍ സാധാരണ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും പ്രത്യേക സര്‍വീസുകളും ഉള്‍പ്പെടുന്നുണ്ട്.

മുംബൈയില്‍ നിന്നും കോഴിക്കോട് നിന്നും റിയാദിലേക്ക് ഓരോ പ്രത്യേക സര്‍വീസുകള്‍ വീതം ഇരു വിമാന കമ്പനികളും നടത്തുമെന്നും അറിയിപ്പുണ്ട്. ജിദ്ദയിലേക്ക് പത്തും മസ്‌കറ്റിലേക്ക് എട്ടും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ സര്‍വീസ് തുടരും.

യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് 40 പ്രത്യേക സര്‍വീസുകള്‍ കൂടി നടത്താനാണ് പദ്ധതി. സൗദിയിലെ ദമ്മാം, ഒമാനിലെ സലാല, കൂടാതെ ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഇസ്രാഈല്‍ (ടെല്‍ അവീവ്) എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ തുടരും.

വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി മാറ്റിക്കൊടുക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Continue Reading

GULF

സുരക്ഷാ മുന്‍കരുതല്‍: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Published

on

ദുബായ്: സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വിമാനത്താവളത്തിന് മുകളില്‍ ആകാശത്ത് പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.

എമിറേറ്റ്സ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. യാതൊരു കാരണവശാലും യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും സിറ്റി ചെക്ക്-ഇന്‍ സെന്ററുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ട്.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തീയതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 30-നകം മറ്റ് വിമാനങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.

Continue Reading

GULF

തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

Published

on

റിയാദ്: റമദാൻ മാസവും ഉംറ സീസണും പരിഗണിച്ച് മക്കയിലെയും മദീനയിലെയും തീർഥാടകർക്കായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുതിയ മാർഗനിർദശങ്ങൾ പുറപ്പെടുവിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിനുമാണ് ഈ നടപടി.

ത്വവാഫ്, സഅ്‌യ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കുക, ഉംറക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ വാക്സിനെടുക്കുക, പ്രായമായവരും രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കുക എന്നിവയൊക്കെയാണ് നിർദേശങ്ങൾ.

Continue Reading

Trending