Connect with us

News

ഗള്‍ഫിലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി

നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

Published

on

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ പ്രഖ്യാപിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സുരക്ഷാ ആശങ്കകളെയും യാത്രാ നിയന്ത്രണങ്ങളെയും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഇതിനുമുമ്പ് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളും ബോര്‍ഡ് റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന വിദ്യാഭ്യാസ പ്രവേശനത്തിന് നിര്‍ണായകമായതിനാല്‍ പുതിയ തീരുമാനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ട് കോടിയിലധികം വിലവരുന്ന സ്വര്‍ണം മോഷണം പോയെന്ന് പരാതി

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്.

Published

on

By

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് മോഷണം പോയത്. സ്വര്‍ണമാലകള്‍, പാദസരങ്ങള്‍,വളകള്‍,കമ്മലുകള്‍,പതക്കം,മാട്ടി,കുതിരപ്പവന്‍ നാണയങ്ങള്‍ എന്നിവ നഷ്ടമായി. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.

 

Continue Reading

News

യുദ്ധത്തിനിടെ ഇറാന്റെ നിര്‍ണായക ചുവടുമാറ്റം; ഹോര്‍മുസ് കടലിടുക്കില്‍ വിലക്ക് അമേരിക്കക്കും ഇസ്രാഈലിനും മാത്രം

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്.

Published

on

By

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ഇറാന്റെ നിര്‍ണായക ചുവടുമാറ്റം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം അമേരിക്കയ്ക്കും ഇസ്രാഈലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും തുറന്നുനല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്. നിലവില്‍ തന്ത്ര പ്രധാനമായ ഈ ജലപാത തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

‘ഹോര്‍മുസ് കടലിടുക്ക് യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണ്, എന്നാല്‍, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും മാത്രമാണ് ഈ പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഈ വഴി കടന്നുപോകാന്‍ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്.

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്.

വെള്ളി വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

സ്വര്‍ണവിലയില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണയാണ് വില ഇടിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയുമായിരുന്നു. ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയും സ്വര്‍ണവില കുറയാന്‍ കാരണമായി. ഇന്ത്യന്‍ രൂപയും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞുവരികയാണ്.

Continue Reading

Trending