Connect with us

News

ട്രംപ് ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നു: യുഎസ് മാധ്യമങ്ങളിൽ റിപ്പോർട്ട്

ദീർഘകാലയുദ്ധം ജനങ്ങൾക്ക് നിരാശയും, ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവുമെല്ലാം സൃഷ്ടിച്ചതുകൊണ്ട്, ഡോണാൾഡ് ട്രംപ് ഇപ്പോൾ ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Published

on

വാഷിങ്ടൺ: ദീർഘകാലയുദ്ധം ജനങ്ങൾക്ക് നിരാശയും, ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവുമെല്ലാം സൃഷ്ടിച്ചതുകൊണ്ട്, ഡോണാൾഡ് ട്രംപ് ഇപ്പോൾ ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പബ്ലിക്കൻ വിഭാഗത്തിൽ നിന്ന് ട്രംപിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്: യുദ്ധം നീണ്ടാൽ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ വലിയ വിലയൊടുക്കേണ്ടി വരും.

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു, “ഇറാനിലെ വൈദ്യുതകേന്ദ്രങ്ങളും പാലങ്ങൾ തകർക്കുന്നുണ്ടോ എന്നത് ലോകത്തിന് ഇന്ന് അറിയാമെന്ന് പറയാനാവില്ല, എന്താണ് സംഭവിക്കുമെന്ന് ട്രംപിന് മാത്രമേ അറിയൂ.”

ഇറാൻ ശക്തമായ മറുപടി അറിയിച്ചു. സ്പീക്കർ മോഹമ്മദ് ബാഖിർ ഖാലിബാഫ് പ്രകാരം, ട്രംപിന് രണ്ട് വഴികൾ മാത്രം ഉണ്ട്: ഇറാനിന് മുന്നിൽ കീഴടങ്ങുക, അല്ലെങ്കിൽ സ്വന്തം സഖ്യരാജ്യങ്ങളെ അപകടത്തിലേക്ക് തള്ളിവിടുക. ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, “വൈദ്യുത കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ, മേഖലയിൽ മറ്റ് വൈദ്യുത, ജലശുദ്ധീകരണ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന്.”

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി; മേഖലാ സുരക്ഷയ്ക്ക് നയതന്ത്ര പരിഹാരത്തെക്കുറിച്ച് ചർച്ച

ഇരുവരും നിലവിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി.

Published

on

By

മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ, ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗി ഖത്തർ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലേർപ്പെട്ടു. ഖത്തറിനെയും മറ്റ് പ്രദേശീയ രാജ്യങ്ങളെയും ലക്ഷ്യമാക്കുന്ന ആക്രമണങ്ങൾ കടുത്ത അപലപം ഉണ്ടാക്കുന്നുവെന്നും, സിവിലിയന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ അപകടത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി.

യുദ്ധത്തിൽ നിന്ന് അകന്നുനിൽക്കുന്ന രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുമെന്നും, എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കുകയും, സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരും നിലവിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി, പ്രശ്നങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള ആവശ്യകത പുനർനിർമ്മിച്ചു.

Continue Reading

News

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം ,സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്

മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെ പോളിംഗ് നടക്കും.

Published

on

By

കേരളത്തിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുന്നു. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം, മുന്നണികൾ കലാശക്കൊട്ടിന്റെ ആവേശത്തിനായി സജീവ സജ്ജമാണ്.

മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെ പോളിംഗ് നടക്കും. മുപ്പതോ മൂന്നാഴ്ചകാലം നീണ്ട പ്രചാരണത്തിന് ഇതോടെ അവസാനമാകുന്നു. കടുത്ത വേനൽ ചൂടിനിടയിലും റോഡ് ഷോകളും കൺവെൻഷനുകളും നടത്തി, സ്ഥാനാർഥികൾ വീട് വീട് ചുറ്റി വോട്ട് തേടിയിട്ടുണ്ട്. സംസ്ഥാനം ഇതുവരെ കാണാതിരുന്ന രാഷ്ട്രീയ ആവേശത്തിലേക്ക് മാറിയിരിക്കുകയാണ്.

യുഡിഎഫിന് വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും പ്രചാരണ രംഗത്തിറങ്ങി. എൽഡിഎഫിന്റെ പ്രചരണ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെ,എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു. ബിജെപിയ്ക്ക് വേണ്ടി പ്രധാനമന്ത്രി നാലിടങ്ങളിൽ എത്തി.

പ്രചരണകാലത്ത് അനവധി വിഷയങ്ങൾ ചര്‍ച്ചയിൽ ഉണ്ടായി. ബിജെപി-സിപിഎം ഡീൽ, ചെറ്റത്തരവും വീടുകളിൽ നേരിട്ടുള്ള സന്ദർശനങ്ങൾ, വയനാട് പുനരധിവാസ ഫണ്ട്, എം സ്വരാജിന്റെ ശവം തൂക്ക് പരാമർശം തുടങ്ങിയവ ശ്രദ്ധേയമായി. യുഡിഎഫ് ആദ്യഘട്ടത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും, പിന്നീട് മാധ്യമങ്ങൾക്ക് കണക്ക് അവതരിപ്പിച്ചു.

അന്തിമ ദിവസങ്ങളിൽ, നൂറ് സീറ്റ് നേടുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നപ്പോൾ, തുടർഭരണത്തിനായുള്ള ഉറപ്പ് എൽഡിഎഫിന്. ബിജെപി ലക്ഷ്യമിടുന്നത് അക്കൗണ്ട് തുറക്കലാണ്. അവസാന ദിവസത്തെ തന്ത്രങ്ങളും പ്രവർത്തനങ്ങളും മുഴുവൻ നേതാക്കൾ മെനയുന്നുണ്ട്.

Continue Reading

News

ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ് ; അനുവദിച്ച സമയം ഇന്ന് രാത്രി അവസാനിക്കും, ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി

താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതിനെ തുടര്‍ന്ന്, വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

By

വാഷിങ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമാകുന്നതിനിടെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതിനെ തുടര്‍ന്ന്, വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇന്ന് രാത്രി അനുവദിച്ച സമയപരിധി അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നും, എന്നാൽ ചില നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ വഴങ്ങുമെന്ന പ്രതീക്ഷയിൽ 48 മണിക്കൂർ അധിക സമയം നൽകിയതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, താത്ക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. പാക്കിസ്ഥാനിലൂടെ നൽകിയ മറുപടിയിൽ, ഇസ്രായേലും അമേരിക്കയും ഇറാനിൽ യുദ്ധക്കുറ്റങ്ങളും വംശഹത്യാ നടപടികളും തുടരുന്നതായി വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ആരോപിച്ചു. സമ്പൂർണ യുദ്ധവിരാമം ആവശ്യപ്പെട്ട് ഇറാൻ ഉറച്ച നിലപാടിലാണ്.

യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണവും യുക്തമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ട ഇറാൻ, ഹോർമുസ് കടലിടുക്കിൽ പരമാധികാരം ഉൾപ്പെടെ പത്ത് നിർദേശങ്ങളും മുന്നോട്ടുവച്ചു. മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കൽ, ഹോർമുസിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിനായി പ്രോട്ടോക്കോൾ രൂപീകരിക്കൽ, ഉപരോധങ്ങൾ നീക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഹോർമുസ് തുറന്നില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് മുമ്പ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രകോപനപരമായ നടപടികൾ അവസാനിപ്പിക്കണമെന്നും റഷ്യ അമേരിക്കയെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending