News
ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; പുതുക്കിയ നിരക്ക് നാളെ മുതല്‍
ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനയാണ് നിരക്കില്‍ പ്രതിഫലിച്ചത്.
ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. രാജ്യാന്തര സര്‍വീസുകള്‍ക്കാണ് ഇന്ധന സര്‍ചാര്‍ജ് കുതിച്ചുയര്‍ന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതല്‍ 899 രൂപയാക്കി പരിഷ്കരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു പിന്നാലെ മാര്‍ച്ച് 10നാണ് എയര്‍ ഇന്ത്യ സര്‍ചാര്‍ജ് പ്രഖ്യാപിച്ചത്. ഇതാണ് ഏകദേശം ഒരു മാസമാകുന്നതിനു മുന്‍പ് വീണ്ടും പരിഷ്കരിക്കുന്നത്. ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനയാണ് നിരക്കില്‍ പ്രതിഫലിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് നാളെ രാവിലെ 9.01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമായിരിക്കും.
ആഭ്യന്തര സര്‍വീസുകളിലെ നിരക്കുകള്‍
. 500 കിലോമീറ്റര്‍: 299 രൂപ
. 500-1000 കിലോമീറ്റര്‍: 399 രൂപ
. 1000-1500 കിലോമീറ്റര്‍: 549 രൂപ
. 1500-2000 കിലോമീറ്റര്‍: 749 രൂപ
. 2000 കിലോമീറ്ററിനു മുകളില്‍: 899 രൂപ
രാജ്യാന്തര സര്‍വീസുകള്‍: നിരക്ക് വര്‍ധനയിങ്ങനെ
(രാജ്യം, നിലവിലെ നിരക്ക്, പുതിയ നിരക്ക് എന്ന ക്രമത്തില്‍)
സാര്‍ക് രാജ്യങ്ങള്‍ (ബംഗ്ലാദേശ് ഒഴികെ): 399 രൂപ (5 ഡോളര്‍), 24 ഡോളര്‍
മിഡില്‍ ഈസ്റ്റ്/പശ്ചിമേഷ്യ: 10 ഡോളര്‍, 50 ഡോളര്‍
സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന: 60 ഡോളര്‍, 100 ഡോളര്‍
സിംഗപ്പൂര്‍: 60 ഡോളര്‍, 60 ഡോളര്‍
ആഫ്രിക്ക: 90 ഡോളര്‍, 130 ഡോളര്‍
യൂറോപ്പ് (ബ്രിട്ടന് അടക്കം): 125 ഡോളര്‍, 205 ഡോളര്‍
നോര്‍ത്ത് അമേരിക്ക: 200 ഡോളര്‍, 280 ഡോളര്‍
ഓസ്ട്രേലിയ: 200 ഡോളര്‍, 280 ഡോളര്‍
ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍ചാര്‍ജ് 200 ഡോളറായിരുന്നത് 280 ഡോളറായി വര്‍ധിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 10 ഡോളറായിരുന്നത് 50 ഡോളറായി വര്‍ധിക്കും. ബംഗ്ലാദേശ്, ജപ്പാന്, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് പിന്നീട് പ്രഖ്യാപിക്കും.
News
കൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ, ആത്മവിശ്വാസത്തോടെ യു.ഡി.എഫ്
മൂന്നാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
തിരുവനന്തപുരം: വേനല്‍ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിന് ഇന്ന് കൊട്ടിക്കലാശം. കേരളത്തിനൊപ്പം ഏപ്രില്‍ ഒമ്പതിന് ബൂത്തിലെത്തുന്ന അസമിലേയും പോണ്ടിച്ചേരിയിലേയും പരസ്യപ്രചാരണത്തിനും ഇന്ന് തിരശ്ശീല വീഴും. മൂന്നാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
വൈകിട്ട് ആറുമണിക്കാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നാളെ നിശബ്ദ പ്രചാരണ ദിവസമാണ്. ഒമ്പതിന് രാവിലെ ഏഴുമണി മുതല്‍ പോളിങ് ആരംഭിക്കും. വികസനവും വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയായ പ്രചാരണത്തിനൊടുവിലാണ് കേരളം വിധിയെഴുതുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയും പ്രകടന പത്രികയും ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനാധാരം. സ്ത്രീകള്‍ക്കു കെ.എസ്.ആര്.ടി.സി ബസില്‍ സൗജന്യയാത്ര, വയോജന ക്ഷേമം, 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയടക്കമുള്ള അഞ്ച് ഇന്ദിര ഗാരന്റികളിലൂടെ ഒരു കുടുംബത്തിന്റെയാകെ ക്ഷേമവും സുരക്ഷയും യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രചാരണത്തിന് വന്‍ സ്വീകാര്യത ലഭിച്ചെന്നു വിലയിരുത്തിയാണ് യു.ഡി.എഫ് നേടുന്ന സീറ്റുകളുടെ എണ്ണം 100 കടക്കുമെന്ന അവകാശവാദം കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് തുടക്കം മുതലേ പ്രകടമായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുന്നേറ്റത്തിനൊപ്പം എറണാകുളത്തെ കുതിപ്പും അവസാന ലാപ്പില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അട്ടിമറി പ്രതീക്ഷകളും തരംഗത്തിന്റെ പ്രകടമായ സൂചനയാണെന്ന് നേതാക്കള്‍ പറയുന്നു.
യു.ഡി.എഫ് ഗ്യാരണ്ടികള്‍ പൊള്ളയാണെന്ന് ടെലിവിഷന്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം ചെയ്ത ഇടതുമുന്നണിക്ക് മറുപടി നല്‍കിയത്, ഇന്ദിര ഗ്യാരണ്ടി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നേരിട്ടെത്തിയായിരുന്നു.
സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതി വിജയകരമായി നടപ്പാക്കിയതിനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടകയിലെ സൗജന്യ ബസ് യാത്രയെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും നേരിട്ടിറങ്ങി വിവരിച്ചു. മുഖ്യമന്ത്രിയായിരിക്കെ രാജസ്ഥാനില്‍ നടപ്പാക്കിയ 25 ലക്ഷം രൂപയുടെ ചിരഞ്ജീവി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അതേ മാതൃകയാണ് കേരളത്തിലും നടപ്പാക്കുകയെന്ന് അശോക് ഗെലോട്ട് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപ വരെ ചികിത്സ ലഭ്യമാക്കുന്നതാണ് രാജസ്ഥാനിലെ പദ്ധതി. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍, ചെറുകിട കര്‍ഷകര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് അവിടെ ഇന്‍ഷുറന്‍സ് സൗജന്യമാണ്. മറ്റുള്ളവര്‍ക്കു പ്രതിവര്‍ഷം 850 രൂപയടച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം മറുപടി നല്കി.രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, സച്ചിന് പൈലറ്റ്, മുഹമ്മദ് അസറുദ്ദീന് തുടങ്ങി ദേശീയ നേതാക്കളുടെ പ്രചാരണം യു.ഡി. എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസമാണ് നിറച്ചത്.
News
ട്രംപ് ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നു: യുഎസ് മാധ്യമങ്ങളിൽ റിപ്പോർട്ട്
ദീർഘകാലയുദ്ധം ജനങ്ങൾക്ക് നിരാശയും, ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവുമെല്ലാം സൃഷ്ടിച്ചതുകൊണ്ട്, ഡോണാൾഡ് ട്രംപ് ഇപ്പോൾ ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാഷിങ്ടൺ: ദീർഘകാലയുദ്ധം ജനങ്ങൾക്ക് നിരാശയും, ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവുമെല്ലാം സൃഷ്ടിച്ചതുകൊണ്ട്, ഡോണാൾഡ് ട്രംപ് ഇപ്പോൾ ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പബ്ലിക്കൻ വിഭാഗത്തിൽ നിന്ന് ട്രംപിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്: യുദ്ധം നീണ്ടാൽ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ വലിയ വിലയൊടുക്കേണ്ടി വരും.
ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു, “ഇറാനിലെ വൈദ്യുതകേന്ദ്രങ്ങളും പാലങ്ങൾ തകർക്കുന്നുണ്ടോ എന്നത് ലോകത്തിന് ഇന്ന് അറിയാമെന്ന് പറയാനാവില്ല, എന്താണ് സംഭവിക്കുമെന്ന് ട്രംപിന് മാത്രമേ അറിയൂ.”
ഇറാൻ ശക്തമായ മറുപടി അറിയിച്ചു. സ്പീക്കർ മോഹമ്മദ് ബാഖിർ ഖാലിബാഫ് പ്രകാരം, ട്രംപിന് രണ്ട് വഴികൾ മാത്രം ഉണ്ട്: ഇറാനിന് മുന്നിൽ കീഴടങ്ങുക, അല്ലെങ്കിൽ സ്വന്തം സഖ്യരാജ്യങ്ങളെ അപകടത്തിലേക്ക് തള്ളിവിടുക. ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, “വൈദ്യുത കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ, മേഖലയിൽ മറ്റ് വൈദ്യുത, ജലശുദ്ധീകരണ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന്.”
News
സംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി; മേഖലാ സുരക്ഷയ്ക്ക് നയതന്ത്ര പരിഹാരത്തെക്കുറിച്ച് ചർച്ച
ഇരുവരും നിലവിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി.
മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ, ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗി ഖത്തർ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലേർപ്പെട്ടു. ഖത്തറിനെയും മറ്റ് പ്രദേശീയ രാജ്യങ്ങളെയും ലക്ഷ്യമാക്കുന്ന ആക്രമണങ്ങൾ കടുത്ത അപലപം ഉണ്ടാക്കുന്നുവെന്നും, സിവിലിയന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ അപകടത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി.
യുദ്ധത്തിൽ നിന്ന് അകന്നുനിൽക്കുന്ന രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുമെന്നും, എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കുകയും, സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരും നിലവിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി, പ്രശ്നങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള ആവശ്യകത പുനർനിർമ്മിച്ചു.
-
News2 days agoപത്ത് ദുരിത വര്‍ഷങ്ങള്‍ പരാജയകേരളം
-
News1 day agoസ്വർണവിലയിൽ ഇടിവ്
-
Sports23 hours agoഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം; സഞ്ജുവും ബുംമ്രയും പട്ടികയില്‍
-
News8 hours agoഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ് ; അനുവദിച്ച സമയം ഇന്ന് രാത്രി അവസാനിക്കും, ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി
-
News7 hours agoതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം ,സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്
-
News7 hours agoസംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി; മേഖലാ സുരക്ഷയ്ക്ക് നയതന്ത്ര പരിഹാരത്തെക്കുറിച്ച് ചർച്ച
-
News6 hours agoട്രംപ് ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നു: യുഎസ് മാധ്യമങ്ങളിൽ റിപ്പോർട്ട്
-
News3 hours agoകൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ, ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

