kerala
എൽ.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരം – പി.കെ. കുഞ്ഞാലിക്കുട്ടി
പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം: കേരളത്തിൽ ആഞ്ഞടിക്കുന്ന യുഡിഎഫ് തരംഗത്തിൽ എൽഡിഎഫും ബിജെപിയും പേടിച്ചിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. മാധ്യമങ്ങളുടെ വിശകലനങ്ങൾ പരിശോധിച്ചാൽ പോലും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന് വ്യക്തമാകും. ഈ സാഹചര്യം കണ്ട് വിരണ്ടത് കൊണ്ടാണ് മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന തരത്തിൽ ഇരു പാർട്ടികളും ഒരേപോലെ പ്രചാരണം നടത്തുന്നത്. യുഡിഎഫിന്റെ ഭാഗമായി പതിറ്റാണ്ടുകളായി കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന തങ്ങളെ വിരട്ടാൻ നോക്കേണ്ട. പാലക്കാട് വലിയൊരു അനുകൂല കാറ്റ് വീശുന്നുണ്ട്. അവിടെ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ തരംതാണ കളികൾക്ക് അയ്യപ്പഭക്തർ വോട്ടിലൂടെ മറുപടി നൽകും. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ഒരു സ്വകാര്യ കൽക്കരി കമ്പനിയെ സഹായിക്കാനാണെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണ്.
വയനാട്ടിലെ പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. ആയിരക്കണക്കിന് കോടി രൂപ കൈവശമുണ്ടായിട്ടും താമസിക്കാൻ കൊള്ളാവുന്ന ഒരു വീട് പോലും പാവപ്പെട്ടവർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
kerala
മഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ‘ഗുണ്ട ബിനു’ അന്തരിച്ചു
അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ‘ഗുണ്ട ബിനു’ എന്നറിയപ്പെടുന്ന ശരത് ഉണ്ണിത്താന്‍ അന്തരിച്ചു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. ശരതിന്റെ സുഹൃത്തുക്കളും നടി സ്‌നേഹ ശ്രീകുമാര്‍ അടക്കമുള്ള സഹപ്രവര്‍ത്തകരും ഈ വിയോഗവാര്‍ത്ത പങ്കുവച്ചു.
സ്‌നേഹ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
‘പ്രിയ കലാകാരന്‍ അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്‌നേഹിതന്‍ ശരത് ഉണ്ണിത്താന്‍ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന ശരത് കൊച്ചിന്‍ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികള്‍.’ സ്‌നേഹ ശ്രീകുമാര്‍ കുറിച്ചു.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. കൊച്ചിന്‍ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി എത്തുന്ന ശരത്തിന്റെ വീഡിയോകള്‍ എല്ലാവര്‍ക്കും ഹരം പകര്‍ന്നിരുന്നു.
kerala
കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്
ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും പരാതി
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ക്കെതിരെ കൈരളി ന്യൂസ് ചാനൽ വ്യാജവും അപകീർത്തികരവുമായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ എ ഐ സി സി നിയമ വിഭാഗം ചെയർമാൻ ഡോ. അഭിഷേക് സിംഗ്‌വി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചതെന്നും ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതികളിൽ പറയുന്നു.
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പൊതുജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വ്യാജ ചിത്രം മനഃപൂർവം വ്യാപകമായി പ്രചരിപ്പിക്കുന്നു ണ്ടെന്നുമാണ് പരാതി.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയ സിംഗ്‌വി, കമ്മീഷന്റെ അടിയന്തര ഇടപെടൽ തേടി.
വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചാനലിൽ നിന്നും ഈ വ്യാജ ചിത്രം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശിക്കണമെന്നും സിംഗ്‌വി പരാതിയിൽ ആവശ്യപ്പെട്ടു.
കൂടാതെ, കെ പി സി സി വൈസ് പ്രസിഡന്റ് എ എ ഷുക്കൂർ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകി. ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ വകുപ്പുകളായ 336(4) (വ്യാജരേഖ ചമയ്ക്കൽ), 353(2) (പൊതുജനമധ്യത്തിൽ വിദ്വേഷം പടർത്തൽ), 61 (ക്രിമിനൽ ഗൂഢാലോചന), ഐടി ആക്ട് സെക്ഷൻ 66 എന്നിവ പ്രകാരം കൈരളി ന്യൂസിനും അതിന്റെ ഉത്തരവാദിത്തപ്പെട്ടവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് എ എ ഷുക്കൂർ പരാതിയിൽ ആവശ്യപ്പെട്ടു.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്താനുമുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
News2 days agoപത്ത് ദുരിത വര്‍ഷങ്ങള്‍ പരാജയകേരളം
-
News1 day agoസ്വർണവിലയിൽ ഇടിവ്
-
Sports1 day agoഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം; സഞ്ജുവും ബുംമ്രയും പട്ടികയില്‍
-
News12 hours agoഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ് ; അനുവദിച്ച സമയം ഇന്ന് രാത്രി അവസാനിക്കും, ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി
-
News11 hours agoതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം ,സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്
-
News11 hours agoസംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി; മേഖലാ സുരക്ഷയ്ക്ക് നയതന്ത്ര പരിഹാരത്തെക്കുറിച്ച് ചർച്ച
-
News10 hours agoട്രംപ് ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നു: യുഎസ് മാധ്യമങ്ങളിൽ റിപ്പോർട്ട്
-
News7 hours agoകൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ, ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

