kerala
കേരളത്തില്‍ 79.63% പോളിങ്; സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇവിഎമ്മും തപാല്‍ വോട്ടുകളും ഉള്‍പ്പെടെ നിലവില്‍ കേരളത്തില്‍ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
ബൂത്തുകളില്‍ വോട്ട് ചെയ്തവരുടെ കണക്കുകള്‍
ആകെ 2,12,43,942 പേരാണ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണ് വോട്ട് ചെയ്തതെന്നത് ശ്രദ്ധേയമാണ്.
സ്ത്രീകള്‍: 1,13,03,410
പുരുഷന്മാര്: 99,40,379
ട്രാന്‍സ് ജെന്‍ഡേഴ്സ്: 153
ഇത്തവണ പോസ്റ്റല്‍ വോട്ടുകളിലും വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. ആകെ 3,68,193 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്.
ഹോം വോട്ട്: 96.7% പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തി.
മുതിര്‍ന്ന പൗരന്മാര്: 96.3% പോളിങ്.
ഭിന്നശേഷിക്കാര്‍: 60,734 പേര് വോട്ട് രേഖപ്പെടുത്തി.
ഉദ്യോഗസ്ഥര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37%).
അവശ്യവിഭാഗം: 32,172 വോട്ടുകള്‍.
‘നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല. എല്ലാം സുതാര്യമായാണ് നടക്കുന്നത്. സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്താലേ കണക്കുകള്‍ പൂര്‍ണ്ണമാകൂ. നിലവില്‍ ലഭ്യമായ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്.’
– യു. രത്തന്‍ ഖേല്‍ക്കര്‍ (മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍)
കൗണ്ടിംഗ് ദിവസം വരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ കൂടി (നിലവില്‍ 53,984) എണ്ണിയ ശേഷം പോളിങ് ശതമാനത്തില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അന്തിമ കണക്ക് 79.63 ശതമാനത്തിന് അടുത്തായിരിക്കാനാണ് സാധ്യത.
kerala
‘ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന് നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു, അന്വേഷണം പുകമറ മാത്രം’; നിതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി സിദ്ധാര്‍ഥിന്റെ അമ്മ
തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍എല്‍ നിതിന്‍ രാജിന് അന്ത്യാഞ്ലി അര്‍പ്പിക്കാനെത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ. നിതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനായി എത്തിയതെന്ന് സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു. ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന് നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു സിദ്ധാര്‍ഥന്റെ അമ്മ പറഞ്ഞു. അന്വേഷണത്തില്‍ ഒന്നും നടക്കില്ല. അധ്യാപകരെ സസ്പെന്റ് ചെയ്ത നടപടി വെറും പുകമറ മാത്രമാണെന്നും അമ്മ പറഞ്ഞു.
‘റിസര്‍വേഷനിലൂടെ സീറ്റ് കിട്ടുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ഇത് മൂലം മറ്റുള്ളവരുടെ ചാന്‍സ് നഷ്ടമാകുന്നതുകൊണ്ടാണോയെന്ന് അറിയില്ല. ഇത്തരം കേസുകളില്‍ ചെറിയ ശിക്ഷ ലഭിക്കുന്നിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ല. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവരെ തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചെടുത്തില്ലേ?, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ കുറച്ചെങ്കിലും മാറ്റമുണ്ടാകുമായിരുന്നു. ആര്‍ക്കും പേടിയില്ല. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ടാണ് അല്പമെങ്കിലും നീതിയെങ്കിലും കിട്ടിയത്. സ്വാഭാവികമരണമാണ് എന്നാണ് അദ്യം പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. ഇത്രനാളും പോരാടിയത് വെറുതെയായി.’ അമ്മ പറഞ്ഞു.
സംഭവത്തില്‍ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്റെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകന് മകനെ ജാതി പറഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജന് ആരോപിച്ചു. കോളജിലെ 3 അധ്യാപകര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
kerala
മുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു
മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും മുന്‍ കണ്ണൂര്‍ നഗരസഭ ചെയര്‍മാനുമായ പി.കുഞ്ഞിമുഹമ്മദ് സാഹിബ് അല്‍പ്പ സമയം മുമ്പ് മരണപ്പെട്ടു.
kerala
വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 360 രൂപയുടെ വര്‍ധന
ഇന്നലെ രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ തിരിച്ചിറങ്ങിയിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 360 രൂപ ഉയര്‍ന്ന് 1,12,080 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 14,010 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ തിരിച്ചിറങ്ങിയിരുന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 4748 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. വെള്ളി 75.99 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആഗോള സ്വര്‍ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെയും വിലയെ സ്വാധീനിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് കന്ത്ത് ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ വില വീണ്ടും ഉയരുകയായിരുന്നു. യുദ്ധത്തോടെ അസംസ്കൃത എണ്ണവിലയിലുണ്ടായ വന്‍ വര്‍ധനവും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചത്.
-
News2 days agoആര്‍ട്ടെമിസ് 2 ദൗത്യം വിജയം; ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയില്‍ തിരിച്ചെത്തി
-
kerala2 days agoവീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 360 രൂപയുടെ വര്‍ധന
-
Health2 days agoപാർക്കിൻസൺസ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
-
kerala1 day agoമുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു
-
News1 day agoയുഎഇയോട് ഐക്യദാർഢ്യം: 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ഒരു ബാനറിന് കീഴിൽ അണിനിരത്തി ഗിന്നസ് ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്സ്
-
india1 day agoബിഎംഡബ്ല്യൂ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്സര്‍ ലോറി മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം
-
kerala1 day ago‘ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന് നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു, അന്വേഷണം പുകമറ മാത്രം’; നിതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി സിദ്ധാര്‍ഥിന്റെ അമ്മ
-
News1 hour agoസോഷ്യൽ മീഡിയയിൽ ‘ഹണി ട്രാപ്പ്’ തട്ടിപ്പ് വർധിക്കുന്നു; ജാഗ്രത നിർദേശം

