Connect with us

kerala

പുനരധിവാസം പെരുവഴിയില്‍ തന്നെ; ‘സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണം , ആവശ്യവുമായി മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍

ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്.

Published

on

ഒറ്റയുറക്കില്‍ ജീവിതം കുത്തിയൊലിച്ചുപോയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ പെരുന്നാളും വിഷുവും കഴിഞ്ഞിട്ടും പെരുവഴിയില്‍ തന്നെ. ഇടതുസര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞ ദുരിതബാധിതര്‍, കിടപ്പാടത്തിനായി ഇപ്പോഴും കാത്തുനില്‍ക്കുകയാണ്. വിഷുവിന് മുമ്പ് എല്ലാവര്‍ക്കും വീടുകളിലേക്ക് മാറാമെന്നാതിയിരുന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്. അതോടൊപ്പം അതിജീവിതര്‍ക്ക് നല്‍കി വന്നി രുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയത് ഇരുട്ടടിയാവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍.

ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്നറിയിച്ച് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പിലെ വീട്ടില്‍ കിടക്കാനായിട്ടില്ല. ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. അതില്‍ തന്നെ താമസം തുടങ്ങുന്നതിന് മുന്നേ തന്നെ വീടുകള്‍ക്ക് വിള്ളല്‍ വീണതും വലിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.

വീടുകളുടെ അനുബന്ധ സൗകര്യങ്ങളായ മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണ ലൈനുകള്‍, ഭൂഗര്‍ഭവൈദ്യുത ലൈനുകള്‍ തുടങ്ങിയവയുടെ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ടൗണ്‍ഷിപ്പിലെ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും വോട്ട് ചെയ്യാനായി പശ്ചിമ ബംഗാളിലേക്കടക്കം പോയ തിനാല്‍ നിര്‍മ്മാണം ഏതാണ്ട് നിലച്ച മട്ടാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. ഏപ്രില്‍ മാസം കഴിഞ്ഞാലും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ കഴിഞ്ഞേക്കില്ല.

താക്കോല്‍ കൈമാറ്റം നടത്തിയ 178 വീടുകളില്‍ 138 വീടുകളുടെയും നിര്‍മ്മാണം പൂര്‍ണമായി പൂര്‍ത്തിയായിട്ടില്ല. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നു ടൗണ്‍ഷിപ്പിന്റെ തിടുക്കപ്പെട്ടുള്ള ഉദ്ഘാടനമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും വ്യക്തമാകു ന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 372 വീടുകളും മഴക്ക് മുമ്പ് തീര്‍ക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും, റവന്യൂ മന്ത്രി കെ രാജനും ഉള്‍പ്പെടെ പറ ഞ്ഞിരുന്നത്.

അതിജീവിതര്‍ക്ക് നല്‍കി വന്നിരുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയതോടെ ഉരുള്‍ബാധിതരായ നൂറു കണക്കിന് ആളുകള്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇതാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ നൂറുകണക്കിന് ദുരിതബാധിതര്‍ പലതവണ സമരവുമായി തെരുവിലിറങ്ങിയിരുന്നു. ഇനി വീടിന് വേണ്ടിയും തെരുവിലിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് ദുരിതബാധിതര്‍.

 

kerala

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം

. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്.

Published

on

കോഴിക്കോട്: പടക്കംപൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. വിഷു ആഘോഷിക്കുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്ന അദ്വൈതിന്റെ കയ്യില്‍ നിന്നും ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ അദ്വൈതിനെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

കേരളത്തില്‍ 79.63% പോളിങ്; സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മും തപാല്‍ വോട്ടുകളും ഉള്‍പ്പെടെ നിലവില്‍ കേരളത്തില്‍ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

ബൂത്തുകളില്‍ വോട്ട് ചെയ്തവരുടെ കണക്കുകള്‍
ആകെ 2,12,43,942 പേരാണ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് ചെയ്തതെന്നത് ശ്രദ്ധേയമാണ്.

സ്ത്രീകള്‍: 1,13,03,410

പുരുഷന്മാര്‍: 99,40,379

ട്രാന്‍സ് ജെന്‍ഡേഴ്സ്: 153

ഇത്തവണ പോസ്റ്റല്‍ വോട്ടുകളിലും വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. ആകെ 3,68,193 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്.

ഹോം വോട്ട്: 96.7% പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി.

മുതിര്‍ന്ന പൗരന്മാര്‍: 96.3% പോളിങ്.

ഭിന്നശേഷിക്കാര്‍: 60,734 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഉദ്യോഗസ്ഥര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37%).

അവശ്യവിഭാഗം: 32,172 വോട്ടുകള്‍.

‘നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല. എല്ലാം സുതാര്യമായാണ് നടക്കുന്നത്. സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്താലേ കണക്കുകള്‍ പൂര്‍ണ്ണമാകൂ. നിലവില്‍ ലഭ്യമായ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്.’
– യു. രത്തന്‍ ഖേല്‍ക്കര്‍ (മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍)

കൗണ്ടിംഗ് ദിവസം വരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ കൂടി (നിലവില്‍ 53,984) എണ്ണിയ ശേഷം പോളിങ് ശതമാനത്തില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അന്തിമ കണക്ക് 79.63 ശതമാനത്തിന് അടുത്തായിരിക്കാനാണ് സാധ്യത.

 

Continue Reading

kerala

‘ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു, അന്വേഷണം പുകമറ മാത്രം’; നിതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി സിദ്ധാര്‍ഥിന്റെ അമ്മ

Published

on

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍എല്‍ നിതിന്‍ രാജിന് അന്ത്യാഞ്‌ലി അര്‍പ്പിക്കാനെത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ. നിതിന്‍റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനായി എത്തിയതെന്ന് സിദ്ധാര്‍ഥിന്‍റെ അമ്മ പറഞ്ഞു. ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു സിദ്ധാര്‍ഥന്റെ അമ്മ പറഞ്ഞു. അന്വേഷണത്തില്‍ ഒന്നും നടക്കില്ല. അധ്യാപകരെ സസ്‌പെന്റ് ചെയ്ത നടപടി വെറും പുകമറ മാത്രമാണെന്നും അമ്മ പറഞ്ഞു.

‘റിസര്‍വേഷനിലൂടെ സീറ്റ് കിട്ടുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ഇത് മൂലം മറ്റുള്ളവരുടെ ചാന്‍സ് നഷ്ടമാകുന്നതുകൊണ്ടാണോയെന്ന് അറിയില്ല. ഇത്തരം കേസുകളില്‍ ചെറിയ ശിക്ഷ ലഭിക്കുന്നിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ല. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവരെ തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചെടുത്തില്ലേ?, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ കുറച്ചെങ്കിലും മാറ്റമുണ്ടാകുമായിരുന്നു. ആര്‍ക്കും പേടിയില്ല. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ടാണ് അല്‍പമെങ്കിലും നീതിയെങ്കിലും കിട്ടിയത്. സ്വാഭാവികമരണമാണ് എന്നാണ് അദ്യം പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. ഇത്രനാളും പോരാടിയത് വെറുതെയായി.’ അമ്മ പറഞ്ഞു.

സംഭവത്തില്‍ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്റെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകന്‍ മകനെ ജാതി പറഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജന്‍ ആരോപിച്ചു. കോളജിലെ 3 അധ്യാപകര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

Continue Reading

Trending