Connect with us

Article

നവോത്ഥാന നായകന്‍

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ബിജാവാപം നല്‍കിയ രണ്ട് പ്രമുഖ നേതാക്കളാണ് ഖാഇദെമില്ലത്തും കെ.എം സീതി സാഹിബും സീതി സാഹിബിന് സമ്പൂര്‍ണ്ണ നേതാവ് എന്ന വിശേഷണം നല്‍കിയത് മന്നത്ത് പത്മനാഭന്‍ ആണ്. കേരളത്തിലെ നവോത്ഥാന നായകനായി എണ്ണപ്പെടേണ്ട അതിപ്രധാന പേരാണ് സീതി സാഹിബിന്റേതെന്ന് വിലയിരുത്തിയത് അരങ്ങില്‍ ശ്രീധരനും പവനനുമാണ്. കേരളം കണ്ട ഏറ്റവും ശ്രദ്ധേയനായ സ്പീക്കര്‍, വാഗ്മി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ചന്ദ്രികയുടെ സംസ്ഥാപകന്‍, ഗ്രന്ഥകാരന്‍, എഴുത്തുകാരന്‍, എണ്ണപ്പെട്ട പരിഭാഷകന്‍, കൊച്ചി – മദിരാശി – കേരള നിയമസഭളിലെ അംഗം മതേതരത്വത്തിന് ജീവിത മര്‍പ്പിച്ച ക്തിത്വം, മുസ്‌ലിം ലീഗിന് യുവജന – വിദ്യാര്‍ത്ഥി തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തി ശില്‍പ്പി ഫാറൂഖ് കോളേജ് അടക്കം നിരവധി കലാലയങ്ങളെ വളര്‍ത്തിയെടുത്ത പ്രതിഭാശാലി അങ്ങനെ സിതി സാഹിബിനെ വിശേഷിപ്പിക്കാന്‍ ഏറെയുണ്ട്. നാട്ടെങ്ങും അടക്കി വാഴാന്‍ സJത്തുക്കള്‍ ഉണ്ടായിരുന്ന സീതി മുഹമ്മദിന്റെ മകനായി 1899 ആഗസ്ത് 11ന് അഴിക്കോട് കിഴക്കേ നമ്പൂതിരി മഠത്തില്‍ ജനിച്ചു. മുന്ന് ലക്ഷത്തിലധികം തേങ്ങ വലിക്കാനുബായിരുന്ന നാട്ടുകാരണവര്‍ എന്നാണ് പിതാവിനെ സി.എച്ച് വിശേഷിപ്പിച്ചത്. കൂടാതെ നിരവധി ബോട്ട് സര്‍വ്വീസുകളും കെട്ടിട സമുച്ഛയങ്ങളും. 1961 ഏപ്രില്‍ 17ന് സിക്കറായിരിക്കെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ സാനഡുവില്‍ സീതി സാഹിബ് അന്ത്യശാസം വലിക്കുമ്പോള്‍ സമ്പദ് സ്ഥിതി ഏതാണ്ട് വട്ട പൂജ്യമായിരുന്നു. സ്പീക്കറാവുന്നതിന് തൊട്ടുമുമ്പ് താമസിച്ച എറണാകുളത്തെ വീടിന്റെ വാടക സംബന്ധിച്ച് വീട്ടുടമസ്ഥന്‍, വക്കില്‍ ഗുമ സ്ഥനോട് കയര്‍ത്ത് സംസാരിക്കാറുണ്ടായിരുന്നു. സീതി സാഹിബിന്റെ ഒരേയൊരു പുത്രന്‍ സീതി മുഹമ്മദിന് കുടുംബസ്വ ത്തായി കിട്ടിയ വട്ടമേശകളും കസേരകളും വില്‍പ്പന നടത്തിയാണ് പാലക്കാട്ടെ വാടക വിടിന് അഡ്വാന്‍സ് കൊടുത്തിരുന്നത് (വാസു.ഇ.2004)

തിരുവനന്തപുരത്ത് നിന്ന് രാത്രി 10 മണിക്ക് പുറപ്പെട്ട വിലാപയാത്ര കൊടുങ്ങല്ലൂരിലെ ചന്ദനപ്പറമ്പ് തറവാട്ടില്‍ എത്തു ന്നതിനെപറ്റി ഡോ. ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകളിലെ വരികള്‍- കരന്‍് ബില്ല് അടക്കാത്തതിനാല്‍ ആളനക്കമില്ലാത്ത വീട്ടിലെ ഫ്യൂസ് ഇലക്ട്രിസിറ്റിക്കാര്‍ ഊരിക്കൊണ്ട് പോയിരുന്നു. ചിതലുകേറി കഴുക്കോലുകള്‍ ദ്രവിച്ച് ഉമ്മറക്കല്ലുകള്‍ ഇളകിയ വീട്. അകത്തോ വരാന്തയിലോ പോലും ഒന്ന് മാന്യമായി ഇരുത്താന്‍ ഇടയില്ല. ഇക്കാലംവരെ വാടക വീടൂകളിലും രോഗിയായപ്പോള്‍ അനുജന്റെ വിട്ടിലും അവസാനം സാനഡുവിലുമായി തീര്‍ന്നുപോയി ആ ജീവിതം. ഫാറൂഖ് കോളജ് തുടങ്ങി സ്ഥാപനങ്ങള്‍ പടു ത്തുയര്‍ത്താന്‍, വിദ്യാഭ്യാസ നവോത്ഥാന ശ്രമങ്ങള്‍ക്ക്, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിന്, എല്ലാമെല്ലാം ചെലവഴി ച്ച് അവസാനം ആ ഫഖീര് മരണപ്പെട്ടു

1947 നവംബര്‍ 10,11 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഖാഇദെ മില്ലത്തിനൊപ്പ ചെന്ന് സുഹ്‌റവര്‍ദിയുടെ ലീഗ് പിരിച്ചുവിടല്‍ തകര്‍ത്തു കറാച്ചി ലീഗ് കൗണ്‍സിലില്‍ പടവെട്ടി ഇന്ത്യയിലെ മുസ്ലിം ലീഗിന് അസ്തിത്വം ഉണ്ടാക്കി. 1948 മാര്‍ ച്ച് 10ന് മദിരാശി ബാങ്ക്വറ്റ് ഹാളില്‍ ലീഗ് രൂപീകരണത്തിന് മുന്നിലും പിന്നിലും നിന്ന് പരിശ്രമിച്ചു. 1960 മാര്‍ച്ച് 12ന് കേരള സ്പീക്കര്‍ നാല് സെഷനുകളിലായി 120 ദിവസം സര നിയന്ത്രിച്ച് അതുല്യനെന്ന് പട്ടംകിട്ടിയ പ്രതിഭാശാലി ആരെയും കൂ സാതിരുന്ന മുഖ്യമന്ത്രി പട്ടം താണുപ്പി ഉള്ളയെ വരച്ചവരയില്‍ നിര്‍ത്തിയ മനു ഷ്യന്‍ മുഖ്യമന്ത്രി സഭയുടെ സമയത്തിന്റെ വില മനസ്സിലാക്കു’ പിടിച്ചുനിര്‍ത്തിയപോലെ പട്ടം നിര്‍ത്തി. അതേപറ്റി കെ.എം ജോര്‍ജ്ജ് എം.എല്‍.എ എഴുതി. പട്ടംജിയോട് അങ്ങനെ പറയാന്‍ അന്നത്തെ 127 എംഎല്‍.എമാരില്‍ കെ.എം സീതി സാഹിബിനല്ലാതെ മറ്റാര്‍ക്കും സാധിക്കുമായിരുന്നില്ല. 1999ല്‍ അന്നത്തെ മദിരാശി ഗവര്‍ണറായിരുന്ന സര്‍ ആര്‍തര്‍ ഹോപ്പിനെ വിറപ്പിച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ബ്രിട്ടീഷ് സര്‍ക്കാറിന്ണ്ട് ശേഖരിക്കാന്‍ വാര്‍ഫ്രണ്ട് പരിപാടിയുമായി തലശ്ശേരി ടൗണ്‍ ഹാളില്‍ സര്‍ആര്‍തര്‍ ഹോപ്പ് എത്തുമ്പോള്‍ സീതി സാഹിബിന്റെ ആഹ്വാന പ്രസംഗം വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം. പാര്‍ട്ടി നിലപാട് ബ്രിട്ടീഷ് വിരുദ്ധമായതിനാല്‍ സാധ്യമല്ലെന്ന് സീതി സാഹിബ്. എന്നാല്‍ ത ന്റെ ഇംഗ്ലീഷ് പ്രസംഗം തര്‍ജ്ജുമ ചെയ്താല്‍ മതിയെന്നായി ഉച്ചഭാഷിണിയുടെ റോള്‍ വഹിക്കുക – ഉച്ചഭാഷിണിക്ക് രഷ്ട്രീയമില്ലല്ലോ- ആര്‍തര്‍ ഹോപ്പ്. സീതി സാഹിബിന്റെ മറുപടി ‘ഞാന്‍ താങ്കളുടെ എന്നല്ല ഒരു ബ്രിട്ടീഷുകാരന്റെയും ഉച്ചഭാ ഷിണിയാവാന്‍ ആഗ്രഹിക്കുന്നില്ല. വാടകക്ക് എടുക്കാന്‍ കഴിയുന്ന മെഗാ ഫോണുമല്ല ഞാന്‍ മറുപടിയില്‍ ക്ഷുഭിതനായി സീതി സാഹിബിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കാനുള്ള തീരുമാനം അദ്ദേഹം വദ ചെയ്തു. ഇതിനേക്കാള്‍ വലുത് പ്രതീക്ഷി ച്ചിരിക്കയായിരുന്നു സീതി സാഹിബ്.

1929-ല്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ അധ്യ ക്ഷതയില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വരാജ പ്ര ഖ്യാപിച്ച ലാഹോര്‍ കോണ്‍ഗ്രസിലെ പ്ര തിനിധിയായിരുന്നു. 1923-ല്‍ മൗലാന മു ഹമ്മാലി എന്ന പുസ്തകമെഴുതി ആ ശി ഷ്യത്വം സ്വീകരിച്ചു. 1932 ല്‍ ലീഗിലേക്ക്. 1934 ബലിപെരുന്നാള്‍ സുദിനത്തില്‍ പന്ദ്രി ക സംസ്ഥാപനം, 1925 ല്‍ തിരുവനന്തപു രം ലോ കോളജില്‍നിന്ന് നിയമബിരുദമെ ടുത്ത് പ്രാക്ടിസും രാഷ്ട്രീയവുമായി അവ സാനം തലശ്ശേരി ആസ്ഥാനമാക്കി. 1937 ലെ മദിരാശി അസംബ്ലിയിലേക്കുള്ള തി രഞ്ഞെടുപ്പില്‍ കുറുമ്പ്രനാട് – കോഴിക്കോ ട് മണ്ഡലത്തില്‍ ബി. പോക്കര്‍ സാഹിബിന്റെ ഇലക്ഷന്‍ പ്രചാരണത്തിന്റെ 1920, 1930 (60) 1946, 1952 (മദിരാശി) 1960 (കേരളം) നിയമസഭകളില്‍ ശോഭിച്ചു. 1937 ല്‍ മലബാര്‍ ജില്ലാ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ ജോസെ ക്രട്ടറി 1950-ല്‍ എറണാകുളത്ത് വെച്ച് കേഒള സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും സീതി സാഹിബ) ജന.സെക്രട്ടറിയുമായി എഴുത്തും ഖുര്‍ആന്‍ പഠനവും ദിനചര്യയായിരുന്നു. മൗലാനാ മുഹമ്മദലി എന്ന പുസ്തകത്തെ കൂടാതെ ഗിബ്ബണ്‍, സര്‍വില്യം മൂര്‍,ഹിക്ഷിന്‍സ്, ബാര്‍ണം ഡ്ഷാ,ക്രയില്‍ തുടങ്ങിയ പണ്ഡിതരുടെ സഗ്രേ പഠനങ്ങള്‍ ആശയം ചോര്‍ന്ന് പോകാതെ കൈരളിക്ക് സമ്മാനിച്ചു തലശ്ശേരിയില്‍ ചേര്‍ന്ന 9മം സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ സീതി സാഹിബ് നടത്തിയ അധ്യക്ഷ പ്രസംഗത്തെ സാഹിത്യനായകരായ കടത്തനാട്ട് ശങ്കരവര്‍മ്മരാജ്, ജി. ശങ്കരക്കുറുപ്പ്, മൂര്‍ക്കോത്ത് കുമാരന്‍, കെ.സി മാമന്‍ മാപ്പിള, ഒ.വി ശങ്കരന്‍ നായര്‍, സഞ്ജയന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ മുക്തകണ്ഠം പ്രശംസിച്ചു.

നാട്ടില്‍നിന്ന് ആരംഭിച്ച വിദ്യാഭ്യാസ വി പ്ലവത്തിലൂടെ ആയിരങ്ങള്‍ സര്‍ക്കാര്‍-സര്‍ക്കാറിതര പദവികളിലെത്തി കുടുംബ ത്തില്‍ ജഡ്ജിമാരും ഡോക്ടര്‍മാരും എ ഞ്ചിനിയര്‍മാരും ഉണ്ടായി. ഫാറൂഖ് കോള ജ്, ഫാറൂഖ് ട്രൈനിംഗ് കോളജ്, തലശ്ശേരി അന്‍വാറുല്‍ ഇസ്ലാം സഭ, മദ്രസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍, തങ്ങലിമുല്‍ ഇസ്ലാം മദ്രസ, തലശ്ശേരി ടൗണ്‍ മാപ്പിള യൂ.പി, മദ്രസ ദാറുസ്സലാം യത്തിംഖാന, തി മൂരങ്ങാടി യത്തിംഖാന, മലപ്പുറം മുസ്ലിം ഹൈസ്‌കൂള്‍, കോഴിക്കോട് ഹിമായ ത്തുല്‍ ഇസ്ലാം, മദ്രസത്തുല്‍ മുഹമ്മദി യ്യ, മുറയൂര്‍ ഹൈസ്‌കൂള്‍, കെ.എം.ഇ.എ. തിരൂര്‍ പോളി ടെക്‌നിക്, തലശ്ശേരി, ബ്ര ണ്ണന്‍ കോളജ്, ബി.പി അങ്ങാടി സര്‍ക്കാര്‍ ഗേള്‍സ് ട്രൈനിംഗ് സ്‌കൂള്‍, അരീക്കോട് ഓ റിയന്റല്‍ ഹൈസ്‌കൂള്‍, കോഴിക്കോട് ഗ വണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, എം. വി.എം ഹൈസ്‌കൂള്‍-അങ്ങനെ സീതി സാ ഹിബിന്റെ തലോടലേറ്റ എത്രയെത്ര സ്ഥാ പനങ്ങള്‍. മാപ്പിള മുസ്ലിംസ് ഓഫ് കേരള എന്ന മില്ലറുടെ ഗ്രന്ഥത്തില്‍ 1021ന് ശേ മുള്ള ആദ്യ കാലഘട്ടത്തില്‍ മുസ് ലിംകള്‍ മുറിവേറ്റ മനസ്സോടെ അടങ്ങി ഒതുങ്ങി നി ന്നു. പിന്നീട് ചുറ്റും നടക്കുന്ന സംഭവ ഗതി കളില്‍ അവര്‍ പതുക്കെ താല്‍പര്യം കാണി ച്ചുതുടങ്ങി പുതിയൊരു നേതൃത്വം സമു ഹത്തിന്റെ സമുദ്ധാരണ സന്ദേശവുമായി രംഗത്തിറങ്ങി. അവര്‍ സജീവമായി രാഷ്ട്രി യത്തിലിറങ്ങി. അങ്ങനെ അവര്‍ മുസ്ലിം ലീഗിലേക്ക് ഒഴുകി. മു മുസ്ലിംലീഗ് ഈ പു തിയ നവോത്ഥാനത്തിന്റെ പ്രതീകമായിരു ന്നു കെ.എം സീതി സാഹിബ് അതിന്റെ ശില്‍പിയും (മില്ലറുടെ ഗ്രന്ഥം) കേരള മു സ്ലിംകളുടെ സര്‍ സയ്യിദും മുഹമ്മദലി യും ഇഖ്ബാലും എന്നാണ് സീതി സാഹി ബിനെ സി.എച്ച് വിശേഷിപ്പിച്ചത്.

1925ല്‍ മഹാത്മാഗാന്ധിയുടെ Water Water Everywhere, nor a drop to drink og ഗ്ലീഷ് കവിതാ ശകലത്തിന് ‘വെള്ളം വെ ള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ’ എ 1) സീതി സാഹിബ് നടത്തിയ പരിഭാഷ യുടെ 100-ാം വാര്‍ഷികമായിരുന്നു കഴി ഞത വര്‍ഷം 1940ല്‍ കോഴിക്കോട് നടന്ന മലബാര്‍ ജില്ലാ ലീഗ് സമ്മേളനത്തില്‍ ബം ഗാള്‍ പ്രധാന മന്ത്രി ഫസലുല്‍ ഹഖിന്റെ ഒരു മണിക്കൂര്‍ ഇംഗ്ലീഷ് പ്രസംഗം, അതി അവസാനിച്ച് അതേ സമയമെടുത്ത് മല യാളത്തില്‍ പരിഭാഷപ്പെടുത്തി. വള്ളി പു ഒള്ളി വ്യത്യാസമില്ലാതെ A 10 27 വരെയെന്ന പ്രയോഗത്തെ അ മുതല്‍ ക്ഷ വരെ എ ന്നാണ് പരിഭാഷപ്പെടുത്തിയത്. സീതി സാ ഹിബിന്റെ താര്‍ജ്ജുമ കേട്ട് ഇളകി മറിഞ്ഞ ജനത്തോടൊപ്പം ഫസലുല്‍ ഹഖും വികാ രരിതനായി. അവസാനം സീതി സാഹിബിനെ കെട്ടിപ്പിടിച്ച് You are the translater general of mdia എന്ന് വിശേഷിപ്പിച്ച് ആശ്ലേഷിക്കുകയാണ് ഫസലുല്‍ഹഖ് ചെയ്തത്.

സീതി സാഹിബിന്റെ ഉജ്ജ്വല പ്രഭാഷ ണത്തെപറ്റി മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയാ യ പി ഗോവിന്ദപിള്ള എഴുതി: 19578 ഞാന്‍ കൂടി അംഗമായ കേരള നിയമസഭയിലെ ഉജ്ജല പ്രാസംഗികരെ ഓര്‍ക്കുന്നു. ജോസഫ് മുണ്ടശ്ശേരി, വി.ആര്‍ കൃഷ് ണയ്യര്‍, തോപ്പില്‍ ഭാസി. ഇ.എം.എസ് എ ന്നിവര്‍. സി.എ ടി.എച്ച് ആയിരുന്നു അന്ന് ഏറെ തിളങ്ങി നിന്നത്. ‘ഒരുപക്ഷേ സി.എ ച്ചിന് തുല്യനായി സാഹിത്യസൗരഭം കലര്‍ന്ന വാഗ് വിലാസത്തിന് അദ്ദേഹത്തിന്റെ തന്നെ മുതിര്‍ന്ന നേതാവായിരുന്ന കെ എം സീതി സാഹിബിനെ മാത്രമെ ഉപമിക്കാന്‍ കഴിയുള്ളൂ’ (പി ഗോവിന്ദപ്പിള്ള)

 

Article

അംബേദ്ക്കറെ ഓര്‍ക്കുമ്പോള്‍

കാലത്തിന് അതീതനായ മഹാവ്യക്തിതം.

Published

on

By

ഇന്ന് ഏപ്രില്‍ 14. ഡോ.ഭീംറാവു അംബേദ്ക്കറുടെ ജന്മദിനം. കാലത്തിന് അതീതനായ മഹാവ്യക്തിതം. രാജ്യത്ത് കലാലയ വിദ്യാഭ്യാസം നേടിയ ആദ്യത്തെ അധ:സ്ഥിതി വര്‍ഗക്കാരനെ ഓര്‍ത്തെടുക്കാതെ രാജ്യത്തിന് മുന്നേറ്റമില്ല. പുതുയുഗത്തിലേക്ക് വലിയ പ്രതീക്ഷയോടെ കാെലടുത്തുവെക്കുന്ന യുവതയുടെ വിദ്യാഭ്യാസം കരിയറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നേടിയെടുേക്കണ്ട മൂല്യങ്ങളും, ധാര്‍മിക ആേരാഗ്യവും നഷ്ടെപ്പട്ടുകൊണ്ടിരിക്കുന്നുണ്ടോ എന്ന് ഈ ദിനത്തില്‍ പരിശോധിക്കെപ്പേടണ്ടതുണ്ട്. ധാര്‍മിക ബോധവും മൂല്യബാധവും മനുഷ്യനെ ഉയര്‍ന്ന വ്യക്തിത്വത്തിനുടമയാക്കുന്നു.

വിദ്യാഭ്യാസത്തിന്റ കര്‍മ പ്രധാന ലക്ഷ്യംതന്നെ സ്വഭാവ രൂപീകരണമാണ്. സഹപാഠികളും, കൂട്ടുകാരും, കുടുംബാംഗങ്ങളും കൂടിക്കലര്‍ന്നുള്ള കളികള്‍ കുട്ടികള്‍ക്ക് ചെറുപ്പം മുതേല നഷ്ടപ്പെടുമ്പോള്‍ അവരുടെ ബുദ്ധിയേയും, ഓര്‍മശക്തിയേയും പഠന നിലവാരത്തേയും സഹായിക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യം മാത്രമല്ല നഷ്ടപ്പെടുന്നത്, സാമൂഹിക ആരോഗ്യത്തയും ധാര്‍മിക ആരോഗ്യത്തയും സാരമായി ബാധിക്കുന്നുണ്ട്. പ്രീഡിഗ്രി സ്‌കൂള്‍ കടമ്പയിലേക്ക് കടന്നുവന്നേതാടുകൂടി പ്ലസ്.ടു മുതല്‍ തഴോട്ടുള്ള ക്ലാസുകളിലേക്ക് അതിന്റെ ദോഷങ്ങള്‍ ഗുണേത്തക്കാളേറെ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പത്താം ക്ലാസ് മുതല്‍ പ്ലസ്.ടു വരെ കരിയറിസത്തിന്റെ അതിപ്രസരവും കളിസ്ഥലത്തിന്റെ അഭാവവും കാരണം സ്‌കൂളില്‍ കായിക വിനോദം അറിഞ്ഞോ അറിയാതയോ നഷ്ടപ്പെടുന്നു. മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. പ്രണയത്തിന്റെ അതിപ്രസരം താെഴ തട്ടിലേക്ക് വരെ പടരുമ്പോള്‍ അത് സ്‌കൂളിന്റെ അച്ചടക്കത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. അധാര്‍മികതയും മൂല്യശോഷണവും ന്യൂജന്‍കുട്ടികളില്‍ ആളിപ്പടരുന്നുണ്ടോ എന്ന് ചോദിക്കുന്നവര്‍ തന്ത വൈബുകളാകുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും, സദാചാര പൊലീസായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളെ ഉപദേശിക്കുകയോ, ശകാരിക്കുകയോ ചെയ്താല്‍ അധ്യാപകരെന്നോ മുതിര്‍ന്നവരെന്നോ വില കല്‍പ്പിക്കാതെ യാതൊരു ബഹുമാനവും കൂടാതെ ഭയപ്പെടുത്തുന്നു. വ്യാജ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

അധ്യാപകന്‍ കുട്ടിയുടെ നല്ല സുഹൃത്തും, വഴികാട്ടിയും, തത്വചിന്തകനും, സോഷ്യല്‍ എഞ്ചിനിയറും, മെന്ററും ആയിരിക്കണെമന്നാണ്. എന്നാല്‍ ആത്മാര്‍ത്ഥത അല്‍പം കുറച്ചാല്‍ കുടുംബത്താെടാപ്പം സുഖമായി ജീവിക്കാം എന്ന് ചിന്തിച്ചു തുടങ്ങുന്ന അധ്യാപകരുടെ എണ്ണമാണ് ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അംബേദ്കറുടെ ജീവിതവും ദൗത്യവും തന്നെ, വിദ്യാഭ്യാസം എങ്ങനെയാണ് ഒരു നേതാവിനെയും അദ്ദേഹം പ്രതിനിധീകരിച്ച അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വിധിയെയും രൂപപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണ ചരിത്രമാണ്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ മേഖലയില്‍ അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍, അദ്ദേഹത്തിന്റെ ദര്‍ശനം, ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്ത്വചിന്തയുടെ പ്രസക്തി എന്നിവ എടുത്തുകാണിക്കേണ്ടത് പ്രധാനമാണ്.

സാമൂഹിക വിമോചനത്തിനായുള്ള മതേതര വിദ്യാഭ്യാസത്തിന് അംബേദ്കര്‍ ഊന്നല്‍ നല്‍കി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന വിഷയം എല്ലാത്തരം ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, ധാര്‍മിക സ്വഭാവം എന്നിവയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. സാമൂഹിക പുരോഗതിയെക്കുറിച്ചുള്ള അംബേദ്കറുടെ സങ്കല്‍പ്പത്തിലും നീതിയും സമത്വവുമുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനത്തിലും വിദ്യാഭ്യാസത്തിന് വിപ്ലവകരമായ പങ്ക് നല്‍കി.

ജാതി അസമത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അടിച്ചമര്‍ത്തല്‍ ഘടനകളില്‍ നിന്നുള്ള മോചനത്തിനുള്ള ഒരു പ്രധാന ഉപകരണമായും ഒരു പുതിയ സാമൂഹിക ക്രമം നിര്‍മിക്കുന്നതിനുള്ള ഒരു ചാനലായും ഇത് തിരിച്ചറിഞ്ഞു. ഈ ദര്‍ശനാത്മക സമത്വവാദത്തില്‍ സ്ത്രീകള്‍ അവിഭാജ്യരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അംബേദ്കര്‍ നയിച്ച ദളിത് വിമോചന പ്രസ്ഥാനത്തില്‍ രാഷ്ട്രീയ അഭിനേതാക്കളായി ബോധപൂര്‍വം അണിനിരന്നു. ഔപചാരിക വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലിന് ഗണ്യമായ ഊന്നല്‍ നല്‍കി, രാഷ്ട്രീയ അധ്യാപകരായും വിദ്യാഭ്യാസ പ്രവര്‍ത്തകരായും അവര്‍ അടിസ്ഥാനപരമായ പങ്കുവഹിച്ചു.

 

Continue Reading

Article

യുദ്ധങ്ങള്‍ പരിഹാരമല്ല

മനുഷ്യന് ദുരിതപെയ്ത്തുകള്‍ മാത്രമാണ് യുദ്ധങ്ങള്‍ സമ്മാനിക്കാറുള്ളത്.

Published

on

By

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

യുദ്ധത്തിന് വിനാശം എന്നു കൂടി അര്‍ത്ഥം നല്‍കാം. മനുഷ്യന് ദുരിതപെയ്ത്തുകള്‍ മാത്രമാണ് യുദ്ധങ്ങള്‍ സമ്മാനിക്കാറുള്ളത്. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ജപ്പാനിലെ ഹിരോഷിമ , നാഗസാക്കി എന്നി നഗരങ്ങളും വിയറ്റ്നാമിലെ ഒന്‍പത് വയസുകാരി ഫാന്‍ തി കിം ഫുക്കിന്റെ ചിത്രവുമാണ് പലരുടേയും മനസില്‍ ആദ്യം ഓടിയെത്താറുള്ളത്. അമേരിക്കയുടെ ബോംബിങ്ങില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ എരിഞ്ഞു പോയ ശേഷം രണ്ടു കൈകളും ഉയര്‍ത്തി നിസഹായായി ഓടുന്ന വിയറ്റ്നാം പെണ്‍കുട്ടിയുടെ ചിത്രം മനുഷ്യസ്നേഹികളുടെയെല്ലാം ഉള്ളുലച്ചതാണ്. ലോകത്തിന്റെ ഉറക്കം കെടുത്തുന്ന രീതിയില്‍ അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് ഇറാനു നേരെ നടത്തുന്ന യുദ്ധത്തില്‍ ഇരകളായി തീരുന്നതും കൂടുതലും കുട്ടികളാണ്. തെക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന മിനാബിലെ ഗേള്‍സ് എലിമെന്ററി സ്‌കൂളിന് നേരെയുണ്ടായ ബോംബിങ്ങില്‍ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങളും പുസ്തകങ്ങളും ബാഗുകളും മനുഷ്യത്വമുള്ള ഏതൊരാളെയും കരയിപ്പിക്കും. കുട്ടികള്‍ക്കായി ഒരുക്കിയ കൂട്ടകുഴിമാടങ്ങള്‍ കണ്ട ഞെട്ടലില്‍ നിന്നും ലോകം ഇപ്പോഴും മുക്തരായിട്ടില്ല.

ലോകത്ത് എവിടെ യുദ്ധം നടന്നാലും ക്രൂരത അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ കുട്ടികളും സ്ത്രീകളുമാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികള്‍ വരെ കൊല്ലപ്പെടാറുണ്ട്. ഗസ്സവംശഹത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം കുട്ടികളാണ് കൊല്ലപ്പെട്ടത്. 473 ദശലക്ഷം കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍ സംഘര്‍ഷമേഖലകളിലാണ് ഉള്ളതെന്ന് യു.എന്‍ ഏജന്‍സിയായ യുനിസെഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം, പഠനം മുടങ്ങല്‍, പോഷകാഹാര കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയ നിരവധി വെല്ലുവിളികളാണ് യുദ്ധങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കാറുള്ളത്. പുരുഷന്മാര്‍ ആസൂത്രണം ചെയ്യുന്ന യുദ്ധത്തില്‍ വലിയ രീതിയില്‍ ദുരിതം പേറുന്നവരാണ് സ്ത്രീകളും. വിധവകളായും ബലാത്സംഗത്തിന് ഇരകളായും മാറുന്ന സ്ത്രീകളുടെ ദയനീയ കഥകള്‍ ഓരോ യുദ്ധത്തിന്റെയും ബാക്കിപത്രങ്ങളാണ്.

യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമായിരിക്കും എന്ന ആപ്തവാക്യം ശരിവെക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ കാണുന്നത്. ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പറച്ചില്‍ തന്നെ അതിനുള്ള തെളിവുകളാണ്. 2025 ജൂണില്‍ 12 ദിവസത്തെ ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി തകര്‍ത്തതായും അതിനാല്‍ ലോകം സുരക്ഷിതമാണെന്നും പ്രസ്താവിച്ചതും ഇതേ ട്രംപായിരുന്നു. ഇറാനില്‍ ആണവായുധ നിര്‍മാണപദ്ധതികള്‍ നടക്കുന്നു എന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ മേധാവി റാഫേല്‍ ഗ്രോസിയുടെ വെളിപ്പെടുത്തലും അമേരിക്ക ഇസ്രാഈല്‍ സഖ്യത്തിന്റെ ഇറാന്‍ ആക്രമണവും കൂട്ടി വായിക്കുമ്പോള്‍ ഭരണകൂട അട്ടിമറിയും എണ്ണസമ്പത്തുമാണ് യുദ്ധ ലക്ഷ്യമെന്ന് ബോധ്യമാവും.

അമേരിക്കന്‍ ആധിപത്യത്തിന് വഴങ്ങാത്ത ഇറാഖിലും ലിബിയയിലും വെനസ്വേലയിലും നടത്തിയ അട്ടിമറികള്‍ക്ക് തുല്യമായി നുണകള്‍ നിരത്തിയും ഇസ്രാഈലിനെ കൂട്ടുപിടിച്ചും ഇറാനിലും ട്രംപിന്റെ നേതൃത്വത്തില്‍ ചോരപ്പുഴകള്‍ സൃഷ്ടിക്കുകയാണ്. യുദ്ധത്തിന്റെ കെടുതികള്‍ പലരൂപത്തില്‍ ലോകത്തെ ബാധിച്ചു തുടങ്ങി. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോകമഹായുദ്ധമായി മാറിയ പ്രതീതിയാണ്. മിഡില്‍ ഈസ്റ്റില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവനും തൊഴിലും വ്യാപാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏറെ ആശങ്കയോടെയാണ് മലയാളികള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഇടങ്ങളിലേക്ക് മിസൈലും ഡ്രോണുകളും വിക്ഷേപിക്കുന്ന നടപടിയില്‍ നിന്ന് ഇറാന്‍ പിന്മാറേണ്ടതുണ്ട്. ഗസ്സയിലെ വംശഹത്യയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഇസ്രാഈലിന് അയിത്തം കല്‍പിക്കുമ്പോള്‍ അവരെ വാരിപുണരുകയും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടുള്ള ട്രംപിന്റെ യുദ്ധഭ്രാന്തിന് കുടചൂടുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു വാചകമുണ്ട്. മൂന്നാം ലോകയുദ്ധത്തില്‍ ഏതെല്ലാം ആയുധങ്ങള്‍ കൊണ്ടാണ് പോരാടുകയെന്ന് തനിക്കറിയില്ല, പക്ഷേ നാലാം യുദ്ധം കല്ലും കട്ടകളും കമ്പുകളുമുപയോഗിച്ചാണ് പോരാടുകയെന്ന് തനിക്കുറപ്പുണ്ട്. സര്‍വം ചുട്ടുചാമ്പലാക്കുന്ന യുദ്ധത്തിന്റെ നശീകരണശക്തി മനസിലാക്കിയാണ് ആ മഹാശാസ്ത്രജ്ഞന്‍ അപ്രകാരം പറഞ്ഞത്. ആയുധനിര്‍മാണ കമ്പനികള്‍ക്ക് കോടികള്‍ ലാഭം കൊയ്യാനും ഭരണവീഴ്ചകള്‍ മറച്ചുവെക്കാനും ഭരണകൂടങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ് ഓരോ യുദ്ധങ്ങളും. അംഗവൈകല്യവും മാരകരോഗങ്ങളും അഭയാര്‍ത്ഥി പ്രശ്നങ്ങളും മാനവരാശിക്ക് സമ്മാനിക്കുന്ന യുദ്ധത്തിനെതിരെ ഉറക്കെ ശബ്ദിക്കാന്‍ സമാധാന പ്രേമികള്‍ക്ക് കഴിയണം. മനുഷ്യര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കാണ് സമാധാനം. മരുഭൂമിയില്‍ പെയ്യുന്ന മഞ്ഞുതുള്ളികള്‍ പോലെയാണത്. ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി മനുഷ്യരക്തം ചിന്തുന്ന അവസ്ഥക്ക് അറുതിയുണ്ടാവാനായി നമുക്ക് കൈകള്‍ ഉയര്‍ത്താം.

 

Continue Reading

Article

ആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്‌ലിംലീഗ് പിറവി കൊള്ളുന്നത്.

Published

on

By

അഡ്വ.പി.എം.എ സലാം

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ന് സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്‌ലിംലീഗ് പിറവി കൊള്ളുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന സുസ്ഥിര ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ഭാഗധേയം സംബന്ധിച്ച് കൃത്യമായ അജണ്ടകളില്ലാതെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോയപ്പോള്‍ അനിവാര്യതയുടെ രാഷ്ട്രീയം എന്ന നിലയിലാണ് സംഘടന മുന്നോട്ട് പോയത്. 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ സ്ഥാപിതമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രം അഭിമാനകരമാണ്. വിഭജനവും സ്വാതന്ത്ര്യവും ഒന്നിച്ച് വന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇനിയെന്ത് എന്നറിയാതെ വിഹ്വലതയില്‍ കഴിഞ്ഞ ഒരു ജനതക്ക് മുസ്‌ലിംലീഗ് ആത്മവിശ്വാസവും ധൈര്യവും നല്‍കി. രാഷ്ട്രീയ ബോധവും സുരക്ഷിതത്വ ബോധവും നല്‍കി. മതനിരപേക്ഷ ഇന്ത്യയില്‍ ഒരു സാമുദായിക രാഷ്ട്രീയ സംഘബോധം എങ്ങനെയായിരിക്കണം എന്ന് മുസ്‌ലിംലീഗ് അതിന്റെ പ്രവര്‍ത്തന പദ്ധതികളിലൂടെ തെളിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക, ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, മതസാഹോദര്യം സംരക്ഷിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളുമായി പാര്‍ട്ടി ബഹുദൂരം മുന്നോട്ട് പോയി.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി സമ്പന്നമായ ഒരു നേതൃനിരയുടെ ബലത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. ആദ്യകാലങ്ങളില്‍ ആക്ഷേപിച്ചവരും വിമര്‍ശിച്ചവരും മുസ്‌ലിംലീഗിനെ സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമുദായ ഐക്യവും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും അജണ്ടയാക്കിയ പാര്‍ട്ടി മതനിരപേക്ഷ ഇന്ത്യയിലെ അനിവാര്യമായ രാഷ്ട്രീയമായി മാറുകയായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളിലും ഭരണഘടനാ നിര്‍മാണ വേളയിലെ സുപ്രധാന നിമിഷങ്ങളിലും മുസ്‌ലിംലീഗ് അംഗങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് ബഹുസ്വര ഇന്ത്യയെക്കുറിച്ച് ഓര്‍മപ്പെടുത്താനായിരുന്നു. ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിലും ആ അവകാശങ്ങള്‍ അംഗീകരിക്കുന്നതാണ് പരിഷ്‌കൃത ജനാധിപത്യത്തിന്റെ ദൗത്യമെന്ന് രാഷ്ട്രശില്‍പികളെ ബോധ്യപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് അംഗങ്ങള്‍ വിജയിച്ചു. ഇന്ത്യയിലെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ഏറിയ പങ്കും മുസ്‌ലിംലീഗിന്റെ അംഗങ്ങള്‍ ഭരണഘടനാ അസംബ്ലിയില്‍ പോരാടി നേടിയതാണ് എന്നതില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാവുന്നതാണ്.

ചരിത്രപണ്ഡിതന്‍ ഡോ. എം. ഗംഗാധരന്റെ നിരീക്ഷണം പ്രസ്താവ്യമാണ്. അദ്ദേഹം എഴുതുന്നു. ‘എണ്ണത്തിലും സമ്പത്തിലും ന്യൂനമായ വിഭാഗങ്ങള്‍ക്ക് അരക്ഷിതബോധമുണ്ടാവുന്ന സാഹചര്യങ്ങള്‍ സെക്കുലര്‍ രാഷ്ട്രീയത്തിലുണ്ടാവാം. അങ്ങനെ വരുമ്പോള്‍ അവര്‍ സ്വരക്ഷക്കും ന്യായമായ അവകാശങ്ങള്‍ നേടാനും വേണ്ടി രാഷ്ട്രീയമായി സംഘടിക്കുമ്പോഴാണ് ന്യൂനപക്ഷ രാഷ്ട്രീയം രൂപം കൊള്ളുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസവും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പങ്കെടുക്കാനുള്ള ഉത്സാഹവും നല്‍കുന്നിടത്തോളം ഈ രാഷ്ട്രീയം നല്ലതാണ്’. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശങ്ങളുടെ കാവലിനും മുസ്‌ലിംലീഗ് മുന്‍ഗണന നല്‍കി. ആരുടെയും അവകാശങ്ങളില്‍നിന്ന് ഒരു മുടിനാരിഴ പോലും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടില്ല. എന്നാല്‍, സമുദായത്തിന്റെ അവകാശങ്ങളില്‍നിന്ന് മുടിനാരിഴ പോലും വിട്ടുകൊടുത്തതുമില്ല. നാളിതുവരെയുള്ള മുസ്‌ലിംലീഗിന്റെ ചരിത്രത്തില്‍ എവിടെയും ഇതര സമുദായങ്ങളെ ദ്രോഹിച്ചതിന്റെയോ മറ്റു സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ചതിന്റെയോ തെളിവുകള്‍ ലഭിക്കില്ല. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി ഭരണഘടനയില്‍ എഴുതിവെക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. മുസ്‌ലിംലീഗിനെതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളീയ പൊതുസമൂഹം അതിന് വിലകല്‍പിക്കാത്തതിന്റെ കാരണവും ഈ വിശ്വാസ്യതയാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങളുടെയും വിശ്വാസ്യതയും സ്‌നേഹവും സഹകരണവും ഏറ്റുവാങ്ങിയാണ് മുസ്‌ലിംലീഗ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്.

2014ന് ശേഷം രാജ്യം അതിന്റെ മതനിരപേക്ഷ സ്വഭാവത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദളിത് സമൂഹവും വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി മനുഷ്യര്‍ ആക്രമിക്കപ്പെട്ടു. മതത്തിന്റെ പേരിലായിരുന്നു ഈ അക്രമങ്ങളെല്ലാം. വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വത്തെ സ്ഥാപിക്കാന്‍ ഭരണകൂടം അശ്രാന്ത പരിശ്രമം തുടരുന്നു. ഏകീകൃത സിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങി പ്രതിലോമകരമായ നിയമങ്ങളുണ്ടാക്കി ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ, ഭരണഘടനയുടെ ആത്മസത്തയായ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളുടെ മേല്‍ നിരന്തരം കത്തിവെച്ചുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിത്.

ഈ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്താണ് മുസ്‌ലിംലീഗ് സ്ഥാപകദിനം ആചരിക്കുന്നത്. 1957 ലെ ആദ്യ നിയമസഭ മുതല്‍ എല്ലാ നിയമസഭകളിലും സുസ്ഥിര പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. 10 വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ തൂത്തെറിയുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്. ഇടത് ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനം ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളോളം പാര്‍ട്ടി നേതൃത്വത്തില്‍ പ്രശോഭിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മകളുമായാണ് കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി നാളെ കോഴിക്കോട്ട് സ്ഥാപകദിന പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് സാദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പ്രിയപ്പെട്ട പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പച്ചപ്പതാകയുടെ തണലില്‍ അഭിമാനത്തോടെ നമുക്ക് മുന്നേറാം.

Continue Reading

Trending