Connect with us

News

പ്ലസ് വണ്‍ പരീക്ഷാ ചോദ്യപേപ്പറിന്റെ പാക്കറ്റ് പൊട്ടിയ നിലയില്‍; പേപ്പറുകള്‍ പിന്‍വലിക്കാന്‍ ഉത്തരവ്

ഇതിനോടനുബന്ധിച്ച് ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും

Published

on

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളുടെ മുഴുവൻ ചോദ്യപേപ്പറുകളും പിൻവലിക്കാൻ തീരുമാനം. മാർച്ച് 11-ന് നടത്താനിരുന്ന ഒന്നാം വർഷ അറബിക് പരീക്ഷയുടെയും മാർച്ച് 21-ന് നിശ്ചയിച്ചിരുന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിൽ പാക്കറ്റ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളിലെയും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ പാക്കറ്റുകൾ പിൻവലിച്ച് പകരം ചോദ്യപേപ്പറുകൾ അടിയന്തരമായി വിതരണം ചെയ്യാൻ പരീക്ഷ കമ്മീഷണറുമായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. വ്യാഴാഴ്ച മുതൽ പകരം ചോദ്യപേപ്പറുകൾ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെലവിനായി മുൻകൂർ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കറ്റുകൾ പൊട്ടിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സ്കൂളുകളിൽ നിന്നുമുള്ള റിപ്പോർട്ട് പരീക്ഷ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച കോൺഫിഡൻഷ്യൽ പ്രസ്സ് അധികൃതർ സ്വന്തം ചെലവിൽ പകരം ചോദ്യപേപ്പർ തയ്യാറാക്കി ജില്ലാകേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിച്ചു. ഇവ ഏറ്റുവാങ്ങിയും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും. കവചിത വാഹനം വാടകയ്‌ക്കെടുത്ത് സമയബന്ധിതമായി പകരം ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം: ആഗോള എണ്ണവില കുതിച്ചുയരുന്നു; ഇന്ത്യയില്‍ ആശങ്ക ശക്തം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രാഈല്‍-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്. വ്യാഴാഴ്ച്ച ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം വര്‍ധിച്ചു.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-27 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും ഈ പാതയെ ആശ്രയിച്ചാണ്. അതേസമയം നിലവിലെ സാഹചര്യം നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്. കൂടാതെ 21 ദിവസത്തെ എല്‍.എന്‍.ജി (LNG) ശേഖരവും ലഭ്യമാണ്.

എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

 

Continue Reading

News

മങ്കടയില്‍ 538 കോടി രൂപയുടെ വികസനം

മങ്കട മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 538 കോടി രൂപയുടെ വികസനം നടന്നതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. 297 റോഡുകളും 23 സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങളും, 10 പൊതു കെട്ടിടങ്ങളും 7 പാലങ്ങളും 6 ആശുപത്രി കെട്ടിടങ്ങളും 5 കളിക്കളങ്ങളും,157 മിനി മാസ്റ്റ് ലൈറ്റുകളും, 25000 വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കിയതടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ നേടിയെടുത്ത് 538 കോടിയിലധികം രൂപയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിതയായി എം.എല്‍.എ അഭിപ്രായപ്പെട്ടു.

Published

on

By

മങ്കട: മങ്കട മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 538 കോടി രൂപയുടെ വികസനം നടന്നതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. 297 റോഡുകളും 23 സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങളും, 10 പൊതു കെട്ടിടങ്ങളും 7 പാലങ്ങളും 6 ആശുപത്രി കെട്ടിടങ്ങളും 5 കളിക്കളങ്ങളും,157 മിനി മാസ്റ്റ് ലൈറ്റുകളും, 25000 വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കിയതടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ നേടിയെടുത്ത് 538 കോടിയിലധികം രൂപയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിതയായി എം.എല്‍.എ അഭിപ്രായപ്പെട്ടു.

മങ്കട ഗവ. കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് 8.66 കോടിയുടെ ഭരണാനുമതിയാവുകയും പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്കില്‍ വിവിധ പ്രവ്യ ത്തികളിലായി 1.18 കോടി രൂപയുടെ പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇലക്ട്രോണിക്‌സ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 8കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. മങ്കട ഗവ. കോളജിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനു വദിച്ചു.

അങ്ങാടിപ്പുറം പോളി ടെക്‌നിക്കല്‍ കോളജിന് ഇലക്രോണിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് എട്ടു കോടി രൂപയുടെ പ്രൊപ്പോസല്‍ ഭരണാനുമതിക്കായി സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിവിധ പദ്ധതികളിലായി 1.18 കോടി രൂപയുടെ പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. മങ്കട സി.എ ച്ച്.സി (5 കോടി), പുഴക്കാട്ടിരി ഗവ. ആശുപത്രി (രണ്ടുകോടി ),രാമപുരം സബ് സെന്റര്‍ കെട്ടിടം (നാല്‍പതുലക്ഷം) മങ്കട ആയുര്‍വേദ ഡിസ് പെന്‍സറി കെട്ടിടം (40), 25 സി.എച്ച്.സിയിലെ റാമ്പ് നിര്‍മ്മാണം ഉപകരണങ്ങള്‍ ( 50 ലക്ഷം).

അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിന് 20 കോടി അടക്കം വിവിധ റോഡുകള്‍ക്കായി ഫണ്ടുകള്‍ അനുവദിച്ചു. കൊളത്തൂര്‍ പാലം (10 കോടി), വള്ളിക്കാപറ്റ (2 കോടി), വെള്ളില കൊല്ലം തോട് കല്ലു വെട്ട് കുഴി പാലം (40 ലക്ഷം), പിച്ചാണിപ്പറമ്പ് തുടങ്ങിയ പാലങ്ങള്‍ക്കും ഫണ്ടുകള്‍ അനുവദിച്ചു. മണ്ഡലത്തിലെ 7 പഞ്ചായത്തുകളില്‍ 316 കോടി രൂപ വകയിരുത്തി 25,000ത്തില്‍ അധികം വീടുകളില്‍ ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി കേന്ദ്ര, കേരള സര്‍ക്കാരുകള്‍ സഹകരണത്തോടെ നടപ്പാക്കി വരുന്നു.

രാമപുരം, വേരും പുലാക്കല്‍, വെള്ളില യു.കെ പടി, പുളിക്കല്‍ പറമ്പ്, ശിശുവിഹാര്‍ കളിക്കളം എന്നിവയ്ക്കായി മൊത്തം1.15 കോടി വകയിരുത്തി.മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും എം.എല്‍.എ ആസ്തി വികസന പദ്ധതി യില്‍ നിന്നും 150 ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. മൂര്‍ക്കനാട് മില്‍മ പാല്‍പ്പൊടി ഉല്‍പാദന കേന്ദ്രം പൂര്‍ത്തീകരണത്തിന് 32 കോടി അനു വദിച്ചു.
ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കി.

മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസിലേക്കും എം.എല്‍.എയുടെ പ്രാദേശി കവികസന ഫണ്ടില്‍നിന്ന് കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ അനുബന്ധ ഉപകരണങ്ങള്‍ കൈമാറി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് 95 ലക്ഷം രൂപ അനുവദിച്ചു. മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ കെട്ടിട നിര്‍മ്മാണത്തിന് 35 ലക്ഷം, വലമ്പൂര്‍ വില്ലേജ് ഓഫീസ് 50 ലക്ഷം, അങ്ങാടിപ്പുറം വില്ലേജ് ഓഫീസ് 45 ലക്ഷം, കുറുവ ഗ്രാമപഞ്ചായത്ത് ഭിന്ന ശേഷി തൊഴില്‍ പരിശീലന കേന്ദ്രം 25 ലക്ഷം, വടക്കാങ്ങര അംഗന്‍വാടി കെട്ടിട നിര്‍മ്മാണം 20 ലക്ഷം, കടന്നമണ്ണ ഗവ. വെറ്ററിനറി ഡിസ്‌പെന്‍സറി നവീകരണം 10 ലക്ഷം.

മണ്ഡലത്തില്‍ വിവിധ മാരകരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സി. എം. ഡി .ആര്‍. എഫ്. എസ് .സി ധനസഹായ പദ്ധതി മറ്റു പദ്ധതികള്‍ എ ന്നിവയില്‍ നിന്ന് 500ല്‍പരം ആളുകള്‍ക്ക് രണ്ട് കോടിയിലധികം രൂപ ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചു. വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയ 170 വനിതകള്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കി. ഓരോടം പാലം – വെലോങ്ങര ബൈപ്പാസ് പ്രവൃത്തി പുനരുജ്ജീവിപ്പിച്ചു സ്ഥലം എടുക്കുന്നതിന് വേണ്ടി 3.5 കോടി രൂപ അനുവദിച്ചു.

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് റെയിവേക്ക് കുറുകെ ഏഴുകണ്ണി അണ്ടര്‍ ബൈപ്പാസിന് റെയില്‍വേയുടെ അനുമതി വാങ്ങി 3.12 കോടി രൂപ അനുവദിച്ചു.വള്ളിക്കാപ്പറ്റ ജി.എല്‍.പി സ്‌കൂള്‍ 1 കോടി, തിരൂര്‍ക്കാട് ആനക്കയം റോഡിന് 23 കോടിയടക്കം 538 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടന്നതായി എം.എല്‍.എ പറഞ്ഞു.

 

Continue Reading

News

ചിക്കന്‍ ചീസ് ബ്രെഡ് പോക്കറ്റ്

ചിക്കന്‍ ചീസ് ബ്രെഡ് പോക്കറ്റ്

Published

on

By

ആവശ്യമായ സാധനങ്ങള്‍:
ബ്രെഡ് സ്ലൈസ് – 8 എണ്ണം,
ചിക്കന്‍ (വെന്ത് പൊടിച്ചത്)- 1
സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
പച്ചമുളക് -1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി
പേസ്റ്റ് – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി -1/2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ചീസ് ക്യൂബ്/മൊസറേള – 4 എണ്ണം
ബ്രെഡ് ക്രംബ്സ് -ആവശ്യത്തിന്
വെളിച്ചെണ്ണ -പൊരിക്കാന്‍

തയ്യാറാക്കുന്ന വിധം:
ഒരു ബൗളില്‍ ചിക്കന്‍, ചീസ്, സവാള, പച്ചമുളക്, കുരുമുളക്, ഗരം മസാല, ഉപ്പ്, മല്ലിയില ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ബ്രെഡിന്റെ അരികുകള്‍ മുറിച്ച് മാറ്റുക. ശേഷം അല്പം ളഹമേേലി ചെയ്യുക.
ബ്രെഡിന്റെ നടുവില്‍ ഫില്ലിംങ് വെക്കുക.
ചിത്രത്തില്‍ കാണിച്ച രീതിയില്‍ ഷെയ്പ്പ് (ളീഹറ) ചെയ്യുക.
മൈദുമലേ ഉപയോഗിച്ച് ലറഴല െലെമഹ ചെയ്യുക.
തയ്യാറാക്കിയ ബ്രഡ് പോക്കറ്റ് അടിച്ച് വെച്ച മുട്ടയില്‍ മുക്കു ക. ശേഷം ബ്രസ് ക്രംബ്സില്‍ കോട്ടു ചെയ്യുക.
ചൂടായ എണ്ണയില്‍ ചെറുതീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാ വുന്നത് വരെ പൊരിക്കുക.

Continue Reading

Trending