News
‘സിഎം കിഡ്സ് സ്കോളര്‍ഷിപ്പ്’: എല്‍എസ്എസ്യുഎസ്എസ് പരീക്ഷകള്‍ക്ക് പേരുമാറ്റവും കട്ട് ഓഫ് സംവിധാനവും
പേരുമാറ്റത്തിനൊപ്പം പരീക്ഷാ സംവിധാനത്തിലും മൂല്യനിര്‍ണയ രീതിയിലും അടിമുടി മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്.
സ്കൂള്‍ കുട്ടികള്‍ക്കുള്ള എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ സമഗ്രമായ പരിഷ്കാരം നടപ്പാക്കുന്നു. പരീക്ഷകള്‍ക്ക് ഇനി ‘സിഎം കിഡ്സ് സ്കോളര്‍ഷിപ്പ്’ എന്ന പുതിയ പേരായിരിക്കും. പേരുമാറ്റത്തിനൊപ്പം പരീക്ഷാ സംവിധാനത്തിലും മൂല്യനിര്‍ണയ രീതിയിലും അടിമുടി മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ പരീക്ഷകളുടെ സമയക്രമം തെറ്റുന്നത് ഒഴിവാക്കുന്നതിനായി നിശ്ചിത അക്കാദമിക് കലണ്ടര്‍ അനുസരിച്ചായിരിക്കും ഇനി പരീക്ഷകള്‍ നടത്തുക. ഇതിന്റെ ഭാഗമായി ജനുവരി 31 വരെയുള്ള സ്കൂള്‍ പാഠ്യപദ്ധതി ഉള്ളടക്കങ്ങള്‍ മാത്രമായിരിക്കും പരീക്ഷാ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തുക.
നിലവിലെ രീതിയില്‍ എല്‍എസ്എസ് പരീക്ഷയില്‍ 60 ശതമാനവും യുഎസ്എസില് 70 ശതമാനവും മാര്‍ക്ക് ലഭിച്ചാല്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന സംവിധാനമാണ് നിലനിന്നിരുന്നത്. എന്നാല്‍, ഇതുമൂലം ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ജേതാക്കളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം സംഭവിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഈ രീതി അശാസ്ത്രീയമെന്ന് വിലയിരുത്തിയത്. അതിനാല്‍ ഇനി മുന്‍കൂട്ടി നിശ്ചിത ശതമാനം പ്രഖ്യാപിക്കില്ല.
പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ കട്ട് ഓഫ് മാര്‍ക്ക് സംവിധാനം നടപ്പാക്കും. ഓരോ വര്‍ഷവും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാബോര്‍ഡാണ് കട്ട് ഓഫ് നിശ്ചയിക്കുക. എല്‍എസ്എസ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ സ്കോളര്‍ഷിപ്പ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കി, ഇനി ഉപജില്ലാതലത്തിലാണ് ജേതാക്കളെ നിശ്ചയിക്കുക. യുഎസ്എസ് പരീക്ഷയില്‍ നിലവിലുള്ള ഒഎംആര്‍ പരീക്ഷാരീതി തുടരും.
ഇരുവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളിലും വരുത്തിയ പരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച വിജ്ഞാപനം പുറത്തിറക്കി. മാതൃകാ ചോദ്യപ്പേപ്പറും വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ ഫെബ്രുവരി 26നാണ് നടക്കുക. സ്കൂള്‍തലത്തിലുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഈ മാസം 30 മുതല്‍ ആരംഭിക്കും.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് സിബിഐ
നിലവില്‍ ഇഡിയാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുക്കാന്‍ തയ്യാറാണെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും.
നിലവില്‍ ഇഡിയാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്. കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വര്‍ണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധമുണ്ട്. അതിനാല്‍ നിലവിലെ എസ്ഐടിയ്ക്ക് കേസ് അന്വേഷിക്കാന്‍ പരിമിതിയുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.
അതേസമയയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാള്‍. ഇയാള്‍ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ചെയ്ത് സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള ഇടപാടുകള്‍ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊര്‍ജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്ഐടിക്ക് കൈമാറിയതാണ്. റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്ദ്ധന് നല്കിയ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാറിനോട് ഹൈക്കോടതി മറപടിയും തേടിയിട്ടുണ്ട്.
local
ചന്ദ്രിക കാമ്പയിൻ വിജയിപ്പിക്കും
വാർഡിൻ്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ മുൻ കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടിയെ ആദരിച്ചു.
കൊണ്ടോട്ടി : മുൻസിപ്പാലിറ്റി നാലാം വാർഡ് തുറക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ചന്ദ്രിക വാർഷിക വരിക്കാരെ ചേർക്കലിന് തുടക്കം കുറിച്ചു. വാർഡിൻ്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ മുൻ കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടിയെ ആദരിച്ചു.
യോഗം മുൻസിപ്പൽ നിയുക്ത ചെയർമാൻ യു.കെ . മമ്മദിശ ഉദ്ഘാടനം ചെയ്തു. അഡ്വ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ടി.പി അസ്ലം സ്വാഗതം പറഞ്ഞു.
കൗൺസിലർ പി. പി നൗഷിദ, എം.ഉമ്മർകോയ ,പി.പി.എ.ഖയ്യും, കോട്ടയിൽ വീരാൻ കുട്ടി, ഇ.ടി.എം ബഷിർ , വി ഹംസ മൗലവി,മംഗലത്ത് ബിച്ചാൻ, എം. ബക്കർ, എൻ.പി. ഹബീബ് റഹ്മാൻ, ഇ.ടി.ശിബിൻ, ഇ.ടി.കുഞ്ഞു മുഹമ്മദ് , മാട്ടറ സിദ്ദീഖ് പ്രസംഗിച്ചു.
local
മുൻസിപ്പാലിറ്റി വികസനത്തിൽ നിർണായക പങ്ക്: കോട്ടയിൽ വീരാൻ കുട്ടിയെ ആദരിച്ചു
വികസന പ്രവർത്തനങ്ങളിലെ നേതൃത്വത്തിന് കോട്ടയിൽ വീരാൻ കുട്ടിക്ക് വാർഡ് മുസ്ലിം ലീഗ് ആദരം
കൊണ്ടോട്ടി മുൻസിപ്പാലിറ്റി നാലാം വാർഡിൽ വികസനത്തിന് നേതൃപരമായ പങ്ക് വഹിച്ച മുൻ കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടിക്ക് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആദരം നിയുക്ത മുൻസിപ്പൽ ചെയർമാൻ യു.കെ മുഹമ്മദിശ നൽകുന്നു
-
kerala20 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala20 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
