Connect with us

News

ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം: ആര്‍.എസ്.എസിനും റോയ്ക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യു.എസ് പാനല്‍ ശുപാര്‍ശ

ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച്, ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസ്‌നും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ)ക്കും എതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ശുപാര്‍ശ ചെയ്തു. ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഈ മാസം നാലിന് പുറത്തിറക്കിയ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ യു.എസ് പൗരന്മാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 6 കര്‍ശനമായി നടപ്പാക്കുകയും ഇന്ത്യയ്ക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെക്കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ വിവേചനപരമായ നിരവധി നിയമങ്ങള്‍ നടപ്പാക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ), യു.എ.പി.എ, സി.എ.എ, എന്‍.സി.ആര്‍, 2025ലെ വഖ്ഫ് ബില്‍ എന്നിവ ഇതിന് ഉദാഹരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മതവികാരം വ്രണപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന ഐ.പി.സി സെക്ഷന്‍ 295 എ പ്രായോഗികമായി മതനിന്ദാ നിയമമായി പ്രവര്‍ത്തിക്കുന്നുവെന്നും കമ്മിഷന്‍ വിലയിരുത്തി. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യവസ്ഥാപിതവും തുടര്‍ച്ചയായതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളായി കണക്കാക്കുന്ന ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ’ പട്ടികയിലും ഇന്ത്യയെ കമ്മിഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചൈന, ക്യൂബ, ഇറാന്‍, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്താന്‍, റഷ്യ, സഊദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലും പാകിസ്താനിലും ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും ഇത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും അവരുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നതിനും കാരണമാകുന്നതായും യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍ വിക്കി ഹാര്‍ട്‌സ്‌ലര്‍ പറഞ്ഞു. വിദേശത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇടപെടല്‍ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഇന്ത്യ മുന്‍പും തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്മിഷന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്.

News

സ്വർണവില വീണ്ടും താഴേക്ക്; ആറാം ദിവസവും ഇടിവ്

മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്.

Published

on

By

കേരളത്തിൽ സ്വർണവില തുടർച്ചയായി ആറാം ദിവസവും കുറഞ്ഞു. മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,16,720 രൂപയാണ് വില. ഗ്രാമിന് 14,590 രൂപയുമാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.

18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലക്കുറവുണ്ട്. ഒരു ഗ്രാമിന് 11,985 രൂപയും പവന് 95,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളി വിലയും ഇന്ന് താഴ്ന്ന നിലയിലാണ്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ വിപണിവില.

അതേസമയം, സ്വർണവിലയിലെ ഈ ഇടിവിനെ വലിയ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയുടെ നീക്കം പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.

സാധാരണയായി ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാറുണ്ട്. എന്നാൽ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളർ ശക്തിപ്പെടുകയും പണപ്പെരുപ്പ ഭയം ഉയരുകയും ചെയ്തതിനാലാണ് സ്വർണവിലയിൽ ഇടിവ് കാണുന്നത്.

വർഷാവസാനം എത്തുമ്പോഴേക്കും സ്വർണവില 1.50 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ പ്രയാസകരമാകാനിടയുണ്ട്.

Continue Reading

Food

രുചിയേറും ചിക്കന്‍ ചീസ് ഷാഹി റോള്‍

RAMZAAN
Recipe

Published

on

By

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ (എല്ല് ഇല്ലാതെ)500, വെളുത്തുളി, ഇഞ്ചി പേസ്റ്റ് – 1/2 ടീസ്പൂണ്‍, ബ്രഡ് പീസ് – 3എണ്ണം, കുരുമുളക് പൊടി -1 ടീസ്പൂണ്‍, പച്ചമുളക് ചതച്ചത് -2 എണ്ണം, ചിക്കന്‍ മസാല പൊടി -1/2 ടീസ്പൂണ്‍, മാഗി ചിക്കന്‍ കബ് -1 എണ്ണം, ബട്ടര്‍ – 2 ടീസ്പൂണ്‍(ഉരുക്കിയത് ), ചീസ് ഷീറ്റ് -7 എണ്ണം, മുട്ട-2 എണ്ണം, ബ്രഡ് ക്രംബ്‌സ്-ആവശ്യത്തിന്, വെളിച്ചെണ്ണ -250ഗ്രം.

ഉണ്ടാക്കുന്ന വിധം

കഷണങ്ങളാക്കി വെച്ച ചിക്കനിലേക്ക് ബ്രഡ്, ബട്ടര്‍, കുരുമുളക് പൊടി, പച്ചമുളക്, ചിക്കന്‍ മസാല, മാഗിക്യുബ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. തയ്യാറാക്കി വെച്ച് മിക്‌സ് ഒരു പ്ലാസ്റ്റിക്ക് പേപ്പറില്‍ എണ്ണ പുരട്ടി പരത്തി മേലെ ചീസ് ഷീറ്റും വെച്ച് റോള്‍ ചെയ്ത് എടുക്കുക.

മുട്ട കലക്കി വെച്ചതിലും, ബ്രഡ് ക്രംബ്‌സിലും പൊതിഞ്ഞ് ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

 

 

Continue Reading

editorial

കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.

Published

on

By

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയായി മാറിയ ഇടതു സര്‍ക്കാറിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധവികാരവും സ്ഫടികസമാനം തെളിഞ്ഞുനില്‍ക്കുമ്പോള്‍ പിണറായി ഭരണകൂടത്തെ താഴെയിറക്കാന്‍ ജനംകാത്തുനില്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പലുമെല്ലാം പുറത്തെടുത്ത വികാരം വര്‍ധിത വീര്യത്തോടെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രകടിപ്പിക്കുക. ശബരിമല സ്വര്‍ണക്കൊള്ള, ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥ, ആഭ്യന്തര രംഗത്തിന്റെ തകര്‍ച്ച, അധികാരത്തുടര്‍ച്ചയുടെ ആലസ്യവും ധാര്‍ഷ്ട്യവും തുടങ്ങി അതിനുള്ള കാരണങ്ങള്‍ നീണ്ടുനിവര്‍ന്നുനില്‍ക്കുകയാണ്. കഴിവുകേടുകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള പി.ആര്‍ വര്‍ക്കുകള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറുമ്പോള്‍ ഫലത്തില്‍ അതും ബൂമറങ്ങായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. ഏറ്റവുമൊടുവില്‍ നടന്നിട്ടുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് അഭൂതപൂര്‍വമായ തിരച്ചടി സമ്മാനിച്ചതില്‍ ഒന്നാമത്തെ ഘടകം ശബരിമലയിലെ സ്വര്‍ണക്കൊള്ളതന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സ്വര്‍ണമോഷ്ടാക്കാളെ സംരക്ഷിക്കാന്‍ നടത്തിയിട്ടുള്ള നീക്കങ്ങളും മന്ത്രിസഭയിലെ ഉന്നതര്‍ക്ക് കുറ്റക്കാരുമായുള്ള ബാന്ധവുമെല്ലാം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ കൊടുംപാതകത്തിന്‍ ആ മഹാഗര്‍ത്തത്തില്‍നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒരിക്കലും കരകയറാനാകില്ലെന്നതാണ് ബോധ്യമാകുന്നത്. കേസില്‍ സിപിഎമ്മിന്റെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഒന്നിനുപുറകെ ഭരണസമിത അംഗങ്ങള്‍ ഘോഷയാത്രയായാണ് ജയിലിലേക്ക് പോയിരുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍ ഉള്‍പ്പെടെ അറസ്റ്റിലായതോടെ മറുപടി പറയാന്‍ നേതൃത്വം നിര്‍ബന്ധിതമായെങ്കിലും പ്രതിരോധിക്കാന്‍ പറഞ്ഞ വാദങ്ങളൊന്നും ജനത്തിന് മുഖവിലക്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല. അറസ്റ്റിലായ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും കഴിയാത്തത് ആ മഹാ അപരാഥത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിന്റെ വ്യക്തമായ തെളിവായിരുന്നു.

ശബരിമല വിഷയത്തില്‍ പ്രതിസ്ഥാനത്തായ സര്‍ക്കാര്‍ വിശ്വാസികളെ ഒപ്പം കൂട്ടാന്‍ നടത്തിയ ആഗോള അയ്യപ്പസംഗമം വെളുക്കാന്‍ തേച്ചത് പാണ്ടായി മാറ്റുകയായിരുന്നു. സര്‍ക്കാരിനെ വിവാദത്തിന്റെ ചുഴിയിലേക്കാണ് ആ നീക്കം തള്ളിവിട്ടത്. ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളില്‍ അടിമുടി പിഴവുകളും ധൂര്‍ത്തും ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് തുടക്കം. ആരോപണങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലുമായി.

ഒടുക്കം കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി എത്തിയതുവരെയായി കാര്യങ്ങള്‍. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ട്രിപ്പീസ് കളികളെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനും കേരളം സാക്ഷിയാവുകയുണ്ടായി. അതില്‍ പ്രധാനമായിരുന്ന നവകേരള സദസും അനുബന്ധവിവാദങ്ങളും. നവകേരള സദസിന്റെ പേരില്‍ കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ വിനോദ യാത്ര വെറും പ്രഹസനമായിത്തീര്‍ന്നപ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ ചിലവഴിച്ച കോടികളെ കുറിച്ചായിരുന്നു ജനംചര്‍ച്ചചെയ്തത്. സാധാരണക്കാര്‍ക്ക് ഒരുരൂപയുടെ ഗുണംപോലും ലഭിക്കാത്ത യാത്രയില്‍ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചപോലുള്ള പ്രഹസനങ്ങള്‍ക്കായിരുന്ന ജനംസാക്ഷ്യംവഹിച്ചത്. ഈ ധൂര്‍ത്ത് യാത്രക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ പാര്‍ട്ടിക്കാര്‍ നേരിട്ട രീതിയും മുഖ്യമന്ത്രിതന്നെ അക്രമികളെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതും സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവായിത്തീരുകയായിരുന്നു.

ചികിത്സാ പിഴവിന്റെയും ഗുരുതരമായ ക്രമക്കേടുകളും കേന്ദ്രമായി ആരോഗ്യ മേഖലമാറിയപ്പോള്‍ വകുപ്പ് മന്ത്രി സ്വീകരിച്ച സമീപനവും ഈ സര്‍ക്കാറിനുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റെന്ന വ്യാജേന ആശുപത്രിയില്‍ അഡ്മിറ്റാവുകയും തീവ്രപരിചരണ വിഭാഗത്തില്‍വരെ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരുപോറല്‍പോലുമേറ്റില്ലെന്ന് വ്യക്തമായതോടെ മന്ത്രിയും സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ വീഴ്ച്ചകളെ കൃത്യമായി തുറന്നുകാണിക്കുകയും ഭരണകൂടത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം കൃത്യമായി നിയമസഭക്കകത്തും പുറത്തും പ്രകടിപ്പിക്കാനും കഴിഞ്ഞ പ്രതിപക്ഷത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ജനവിധികളെല്ലാം.

ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും ഈ സര്‍ക്കാറിന്റെ കാലത്ത് ഒളിയും മറയുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിഷഭീജങ്ങള്‍ പരത്തുന്നവരെ ഒളിഞ്ഞുംതെളിഞ്ഞും താലോലിച്ചുകൊണ്ടിരിക്കുന്നത് ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്ന ഒറ്റലക്ഷ്യത്തിലാണ്. എന്നാല്‍ ജനാധിപത്യ കേരളം ഈ കുത്സിത ശ്രമങ്ങളെയെല്ലാം തിരിച്ചറിയുകയും ശക്തമായ മറുപടി നല്‍കാന്‍ കാത്തിരിക്കുകയുമാണ്. അതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും ഏപ്രില്‍ 9 ലെ ജനവിധി.

 

Continue Reading

Trending