News
സ്വർണവില വീണ്ടും താഴേക്ക്; ആറാം ദിവസവും ഇടിവ്
മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്.
കേരളത്തിൽ സ്വർണവില തുടർച്ചയായി ആറാം ദിവസവും കുറഞ്ഞു. മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,16,720 രൂപയാണ് വില. ഗ്രാമിന് 14,590 രൂപയുമാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലക്കുറവുണ്ട്. ഒരു ഗ്രാമിന് 11,985 രൂപയും പവന് 95,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളി വിലയും ഇന്ന് താഴ്ന്ന നിലയിലാണ്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ വിപണിവില.
അതേസമയം, സ്വർണവിലയിലെ ഈ ഇടിവിനെ വലിയ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയുടെ നീക്കം പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.
സാധാരണയായി ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാറുണ്ട്. എന്നാൽ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളർ ശക്തിപ്പെടുകയും പണപ്പെരുപ്പ ഭയം ഉയരുകയും ചെയ്തതിനാലാണ് സ്വർണവിലയിൽ ഇടിവ് കാണുന്നത്.
വർഷാവസാനം എത്തുമ്പോഴേക്കും സ്വർണവില 1.50 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ പ്രയാസകരമാകാനിടയുണ്ട്.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ (എല്ല് ഇല്ലാതെ)500, വെളുത്തുളി, ഇഞ്ചി പേസ്റ്റ് – 1/2 ടീസ്പൂണ്‍, ബ്രഡ് പീസ് – 3എണ്ണം, കുരുമുളക് പൊടി -1 ടീസ്പൂണ്‍, പച്ചമുളക് ചതച്ചത് -2 എണ്ണം, ചിക്കന്‍ മസാല പൊടി -1/2 ടീസ്പൂണ്‍, മാഗി ചിക്കന്‍ കബ് -1 എണ്ണം, ബട്ടര്‍ – 2 ടീസ്പൂണ്‍(ഉരുക്കിയത് ), ചീസ് ഷീറ്റ് -7 എണ്ണം, മുട്ട-2 എണ്ണം, ബ്രഡ് ക്രംബ്‌സ്-ആവശ്യത്തിന്, വെളിച്ചെണ്ണ -250ഗ്രം.
ഉണ്ടാക്കുന്ന വിധം
കഷണങ്ങളാക്കി വെച്ച ചിക്കനിലേക്ക് ബ്രഡ്, ബട്ടര്‍, കുരുമുളക് പൊടി, പച്ചമുളക്, ചിക്കന്‍ മസാല, മാഗിക്യുബ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. തയ്യാറാക്കി വെച്ച് മിക്‌സ് ഒരു പ്ലാസ്റ്റിക്ക് പേപ്പറില്‍ എണ്ണ പുരട്ടി പരത്തി മേലെ ചീസ് ഷീറ്റും വെച്ച് റോള്‍ ചെയ്ത് എടുക്കുക.
മുട്ട കലക്കി വെച്ചതിലും, ബ്രഡ് ക്രംബ്‌സിലും പൊതിഞ്ഞ് ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
editorial
കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.
അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയായി മാറിയ ഇടതു സര്‍ക്കാറിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധവികാരവും സ്ഫടികസമാനം തെളിഞ്ഞുനില്‍ക്കുമ്പോള്‍ പിണറായി ഭരണകൂടത്തെ താഴെയിറക്കാന്‍ ജനംകാത്തുനില്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പലുമെല്ലാം പുറത്തെടുത്ത വികാരം വര്‍ധിത വീര്യത്തോടെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രകടിപ്പിക്കുക. ശബരിമല സ്വര്‍ണക്കൊള്ള, ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥ, ആഭ്യന്തര രംഗത്തിന്റെ തകര്‍ച്ച, അധികാരത്തുടര്‍ച്ചയുടെ ആലസ്യവും ധാര്‍ഷ്ട്യവും തുടങ്ങി അതിനുള്ള കാരണങ്ങള്‍ നീണ്ടുനിവര്‍ന്നുനില്‍ക്കുകയാണ്. കഴിവുകേടുകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള പി.ആര്‍ വര്‍ക്കുകള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറുമ്പോള്‍ ഫലത്തില്‍ അതും ബൂമറങ്ങായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. ഏറ്റവുമൊടുവില്‍ നടന്നിട്ടുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് അഭൂതപൂര്‍വമായ തിരച്ചടി സമ്മാനിച്ചതില്‍ ഒന്നാമത്തെ ഘടകം ശബരിമലയിലെ സ്വര്‍ണക്കൊള്ളതന്നെയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സ്വര്‍ണമോഷ്ടാക്കാളെ സംരക്ഷിക്കാന്‍ നടത്തിയിട്ടുള്ള നീക്കങ്ങളും മന്ത്രിസഭയിലെ ഉന്നതര്‍ക്ക് കുറ്റക്കാരുമായുള്ള ബാന്ധവുമെല്ലാം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ കൊടുംപാതകത്തിന്‍ ആ മഹാഗര്‍ത്തത്തില്‍നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒരിക്കലും കരകയറാനാകില്ലെന്നതാണ് ബോധ്യമാകുന്നത്. കേസില്‍ സിപിഎമ്മിന്റെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഒന്നിനുപുറകെ ഭരണസമിത അംഗങ്ങള്‍ ഘോഷയാത്രയായാണ് ജയിലിലേക്ക് പോയിരുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍ ഉള്‍പ്പെടെ അറസ്റ്റിലായതോടെ മറുപടി പറയാന്‍ നേതൃത്വം നിര്‍ബന്ധിതമായെങ്കിലും പ്രതിരോധിക്കാന്‍ പറഞ്ഞ വാദങ്ങളൊന്നും ജനത്തിന് മുഖവിലക്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല. അറസ്റ്റിലായ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും കഴിയാത്തത് ആ മഹാ അപരാഥത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിന്റെ വ്യക്തമായ തെളിവായിരുന്നു.
ശബരിമല വിഷയത്തില്‍ പ്രതിസ്ഥാനത്തായ സര്‍ക്കാര്‍ വിശ്വാസികളെ ഒപ്പം കൂട്ടാന്‍ നടത്തിയ ആഗോള അയ്യപ്പസംഗമം വെളുക്കാന്‍ തേച്ചത് പാണ്ടായി മാറ്റുകയായിരുന്നു. സര്‍ക്കാരിനെ വിവാദത്തിന്റെ ചുഴിയിലേക്കാണ് ആ നീക്കം തള്ളിവിട്ടത്. ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളില്‍ അടിമുടി പിഴവുകളും ധൂര്‍ത്തും ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് തുടക്കം. ആരോപണങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലുമായി.
ഒടുക്കം കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി എത്തിയതുവരെയായി കാര്യങ്ങള്‍. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.
ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ട്രിപ്പീസ് കളികളെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനും കേരളം സാക്ഷിയാവുകയുണ്ടായി. അതില്‍ പ്രധാനമായിരുന്ന നവകേരള സദസും അനുബന്ധവിവാദങ്ങളും. നവകേരള സദസിന്റെ പേരില്‍ കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ വിനോദ യാത്ര വെറും പ്രഹസനമായിത്തീര്‍ന്നപ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ ചിലവഴിച്ച കോടികളെ കുറിച്ചായിരുന്നു ജനംചര്‍ച്ചചെയ്തത്. സാധാരണക്കാര്‍ക്ക് ഒരുരൂപയുടെ ഗുണംപോലും ലഭിക്കാത്ത യാത്രയില്‍ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചപോലുള്ള പ്രഹസനങ്ങള്‍ക്കായിരുന്ന ജനംസാക്ഷ്യംവഹിച്ചത്. ഈ ധൂര്‍ത്ത് യാത്രക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ പാര്‍ട്ടിക്കാര്‍ നേരിട്ട രീതിയും മുഖ്യമന്ത്രിതന്നെ അക്രമികളെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതും സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവായിത്തീരുകയായിരുന്നു.
ചികിത്സാ പിഴവിന്റെയും ഗുരുതരമായ ക്രമക്കേടുകളും കേന്ദ്രമായി ആരോഗ്യ മേഖലമാറിയപ്പോള്‍ വകുപ്പ് മന്ത്രി സ്വീകരിച്ച സമീപനവും ഈ സര്‍ക്കാറിനുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റെന്ന വ്യാജേന ആശുപത്രിയില്‍ അഡ്മിറ്റാവുകയും തീവ്രപരിചരണ വിഭാഗത്തില്‍വരെ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരുപോറല്‍പോലുമേറ്റില്ലെന്ന് വ്യക്തമായതോടെ മന്ത്രിയും സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ വീഴ്ച്ചകളെ കൃത്യമായി തുറന്നുകാണിക്കുകയും ഭരണകൂടത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം കൃത്യമായി നിയമസഭക്കകത്തും പുറത്തും പ്രകടിപ്പിക്കാനും കഴിഞ്ഞ പ്രതിപക്ഷത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ജനവിധികളെല്ലാം.
ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും ഈ സര്‍ക്കാറിന്റെ കാലത്ത് ഒളിയും മറയുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിഷഭീജങ്ങള്‍ പരത്തുന്നവരെ ഒളിഞ്ഞുംതെളിഞ്ഞും താലോലിച്ചുകൊണ്ടിരിക്കുന്നത് ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്ന ഒറ്റലക്ഷ്യത്തിലാണ്. എന്നാല്‍ ജനാധിപത്യ കേരളം ഈ കുത്സിത ശ്രമങ്ങളെയെല്ലാം തിരിച്ചറിയുകയും ശക്തമായ മറുപടി നല്‍കാന്‍ കാത്തിരിക്കുകയുമാണ്. അതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും ഏപ്രില്‍ 9 ലെ ജനവിധി.
News
ഒഡിഷയിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; 10 രോഗികൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.
ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള SCB Medical College and Hospital ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ ദാരുണമായി മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.
മരിച്ചവർ എല്ലാം ട്രോമ കെയർ ഐസിയുവിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ മറ്റ് രോഗികളെ മെഡിക്കൽ കോളജിലെ മറ്റ് ഐസിയു വാർഡുകളിലേക്ക് മാറ്റി.
പുലർച്ചെ 2.30നും 3നും ഇടയിൽ തീപിടിത്തം ഉണ്ടായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായിരിക്കാമെന്ന് ഉദ്യോഗസ്ഥർ പ്രാഥമികമായി സംശയിക്കുന്നു.
അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തിലായിരുന്ന ചില രോഗികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
വൻ ദുരന്തത്തിന് പിന്നാലെ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വ്യാപകമായ ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്.
-
kerala2 days agoഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു
-
india3 days agoപാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
-
kerala3 days agoഎം. ആര്‍ അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
-
main stories3 days agoപാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
-
News2 days agoലബനാനിലെ ആരോഗ്യകേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം; ഡോക്ടർമാർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു
-
kerala2 days agoമലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്കി; വില 2000
-
News2 days agoഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്
-
News2 days agoപാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

