india
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, മുഖം തിരിച്ച് മോദി സര്‍ക്കാര്‍
കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ഗ്രാമവാസികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഉഖ്രുലിലെ മുള്ളം, ഷോങ്ഫാല്‍ എന്നിവിടങ്ങളിലെ കുക്കി ഗ്രാമങ്ങളില്‍ നാഗാ വിമതര്‍ ആക്രമണം നടത്തിയതായി കുക്കി സംഘടനകള്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. അക്രമികള്‍ വെടിയുതിര്‍ക്കുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തതായും കുക്കി ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ട്രസ്റ്റ് (കോഹൂര്‍) ആരോപിച്ചു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് തങ്കുല്‍ നാഗാ സംഘടനകള്‍ രംഗത്തെത്തി. ഉഖ്രുല്‍ ജില്ലയിലെ സിനകൈതൈക്ക് സമീപം വെള്ളിയാഴ്ച രാവിലെ 29 കാരനായ ഹോര്‍ഷോക്മി ജമാങ് എന്ന ഗ്രാമ വളണ്ടിയര്‍ കൊല്ലപ്പെട്ടതായി തങ്കുല്‍ നാഗ ലോങ് അറിയിച്ചു. പട്രോളിങ് നടത്തുകയായിരുന്ന തങ്ങളെ കുക്കി വിമതര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
1992ല്‍ ആരംഭിച്ച് ആറ് വര്‍ഷത്തോളം നീണ്ടുനിന്ന കുക്കി-നാഗ സംഘര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. 2023ന് ആരംഭിച്ച കുക്കി-മേയ്തേയ് കലാപത്തില്‍ ഇതുവരെ 260 ലധികം പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എന്നാല്‍ പ്രദേശത്ത് കടുത്ത സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കൃത്യമായ ഇടപ്പെടല്‍ നടത്താന്‍ കേന്ദ്രം തയ്യാറാവുന്നില്ല. മണിപ്പൂരിന് നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.
india
തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
തമിഴ്നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്.
തമിഴ്നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. വടക്കന്‍, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ് ബംഗാളില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 132 സീറ്റുകള്‍.
തമിഴ്നാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് ഇത്തവണ സാക്ഷ്യം വഹിച്ചത്. ഭരണനേട്ട ങ്ങള് ഉയര്‍ത്തിക്കാട്ടിയും ആറു വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയുമാണ് ഡി.എം.കെ നേതൃതത്തിലുള്ള മതേതര പുരോഗമന സഖ്യം വോട്ടു തേടുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള 23 പാര്‍ട്ടികള്‍ ഈ മുന്നണിയിലാണ്.
അതേസമയം ഡി.എം.കെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവ കുപ്പിന്റെ വീഴ്ചകളും ഉയര്‍ത്തിയാണ് ബി.ജെ.പി, അണ്ണാ ഡി.എം.കെ എന്നിവ ഉള്‍പ്പെടുന്ന എന്‍.ഡി.എ പ്രചാരണം നയിച്ചത്. പി.എം.കെ അടക്കമുള്ള പാര്‍ട്ടികളും എന്‍.ഡി.എയിലുണ്ട്. പ്രധാനമായും ഡി.എം.കെയെ ആക്രമിച്ചായിരുന്ന നടന് വിജയയുടെ നേ തൃതത്തിലുള്ള ടി.വി.കെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടി.വി.കെ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ട്. 2011 മുതല്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ പോരിനിറങ്ങുന്നത്. ഭരണ നേട്ടവും സാമുഹിക പദ്ധതികളും ഉയര്‍ത്തി മമതാ ബാനര്‍ജിയില്‍ കേന്ദ്രീകരിച്ചാണ് ടി.എം.സി പ്രചാരണം നടത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും വോട്ടുകളുറപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
india
തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പ്: ഐയുഎംഎൽ- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപ്പനാശത്ത് പ്രചരണം ശക്തം
കുംഭകോണം: തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ ഐയുഎംഎൽ–ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് ശക്തമായി മുന്നേറുന്ന സാഹചര്യത്തിൽ, പാപ്പനാശം മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എ.എം. ഷാജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ജനപങ്കാളിത്തത്തോടെ നടന്നു.
കുംഭകോണത്തിനടുത്തുള്ള അയ്യൻപേട്ടയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുസ്ലിം ലീഗ് ഉന്നതകാര്യ സമിതി ചെയർമാൻ സാദിഖ് അലി ശിഹാബ് തങ്ങളും, ഐയുഎംഎൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യാതിഥികളായി പങ്കെടുത്തു. ഐയുഎംഎൽ ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ, തമിഴ്നാട് മുസ്ലിം ലീഗ് എംപിയും വഖഫ് ബോർഡ് ചെയർമാനുമായ നവാസ് കനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.
ഐയുഎംഎൽ–ഡിഎംകെ കൂട്ടുകെട്ടിന്റെ ശക്തി പ്രകടമാക്കുന്ന തരത്തിൽ തുറന്ന വാഹനത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. സ്ത്രീകളുടെ ശ്രദ്ധേയമായ സാന്നിധ്യവും പരിപാടിയുടെ പ്രത്യേകതയായി.
രാത്രി 8 മണിക്ക് വളത്തൂരിലെ ബാൽക്കിസ് കൺവെൻഷൻ സെന്ററിൽ മുസ്ലിം ജമാഅത്ത് മഹാസമ്മേളനവും സംഘടിപ്പിച്ചു.
ജനക്ഷേമവും പുരോഗതിയും മുൻനിർത്തിയുള്ള ഭരണമാണ് തമിഴ്നാട്ടിൽ തുടരേണ്ടതെന്നും, അതിന് സ്റ്റാലിൻ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അനിവാര്യമാണെന്നും സാധിക്കലി തങ്ങൾ പറഞ്ഞു. പാപ്പനാശം മണ്ഡലത്തിൽ എ.എം. ഷാജഹാന്റെ വിജയം ഉറപ്പാണ്. മുന്നണി വിജയത്തിനായി പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കേരള സ്വദേശികളുടെ മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനായി തമിഴ്നാട് സർക്കാർ നൽകിയ ത്വരിതഗതിയിലുള്ള സഹായത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും, ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് വീണ്ടും അധികാരത്തിൽ ഏതുമെന്നും
പ്രസംഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി: ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് തമിഴ്നാട്ടിൽ കൂടുതൽ ശക്തമായി മുന്നേറുകയാണ്.
ഇതോടൊപ്പം, വാണിയമ്പാടി മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എസ്.എസ്.ബി. ഫറൂഖിനും പിന്തുണ അറിയിച്ച് നേതാക്കൾ വോട്ട് അഭ്യർത്ഥിച്ചു.
തമിഴ്നാട്ടിൽ മുസ്ലിം ലീഗ് രണ്ട് മണ്ഡലങ്ങളിലായി മത്സരിക്കുന്ന സാഹചര്യത്തിൽ, ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് ശക്തമായ പോരാട്ടവുമായി മുന്നേറുമ്പോൾ, പാപ്പനാശവും വാണിയമ്പാടിയും പ്രധാന രാഷ്ട്രീയ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
india
പ്രധാനമന്ത്രി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്സഭയില്‍ ഭരണഘടനാഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം
-
News3 days agoഏപ്രിൽ 22; നഷ്ടമാകുന്നത് ഭൂമി അല്ല, നമ്മുടെ നാളെ
-
india2 days agoതമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
-
News2 days agoഅബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
-
kerala2 days agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
-
kerala2 days ago‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
-
kerala2 days agoകോഴിക്കോട് വന്‍ ലഹരിവേട്ട; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അടക്കം പിടിയില്‍
-
GULF2 days agoലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി
-
kerala2 days agoകേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

