Connect with us

GULF

ലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി 

Published

on

അബുദാബി: ലുലു റീട്ടെയില്‍ നിക്ഷേപകര്‍ മികച്ച നേട്ടം കൈവരിച്ചതായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വ്യ ക്തമാക്കി.  ഇതിന്റെ ഭാഗമായി 1627 കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. സുസ്ഥിരമായ വളര്‍ച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്തവുമാണ് നേട്ടത്തിന് വേഗത പകര്‍ ന്നതെന്ന് എം.എ യൂസഫലി പറഞ്ഞു.
ലുലു റീട്ടെയ്ല്‍ ഹോള്‍ഡിങ്ങ്‌സിന്റെ രണ്ടാമത് വാര്‍ഷിക യോഗത്തിലാണ് നിക്ഷേപകര്‍ക്കായി വമ്പന്‍ പ്രഖ്യാപ നം നടന്നത്. ലുലു ഓഹരി ഉടമകള്‍ക്ക് 2025  സാമ്പത്തിക വര്‍ഷത്തില്‍ 1627  കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കും. അബുദാബിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് തീരുമാനം അംഗീകരിച്ചത്. 2025 സാമ്പ ത്തിക വര്‍ഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ ( 361.5 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനും തീരുമാനമായി.
ജിസിസിയിലെ വിപുലമായ പദ്ധതികളും, മികച്ച വില്‍പ്പനനേട്ടവും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രം?ഗത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും നേട്ടത്തിന് വേഗത പകര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ബില്യണ്‍ ഡോളറിന്റെ വരുമാനം നേടി.4.1 ശതമാനത്തിന്റെ വര്‍ധനവ്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളര്‍ച്ചാനിരക്കും മികച്ച  നിക്ഷേപക പങ്കാളിത്വവുമാണ് നേട്ടത്തിന് വേഗതപകര്‍ന്നതെന്നും നിക്ഷപേകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
കൂടുതല്‍ വിപുലമായ വികസന പദ്ധതികളാണ് ജിസിസിയില്‍ ലുലു നടപ്പാക്കുന്നതെന്നും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രം?ഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു. മെയ് ഒന്നിനാണ് ലുലു റീട്ടെയ്ല്‍ എക്‌സ്-ഡിവിഡന്റ് തീയതി. മെയ് 23ന് ഡിവിഡന്റ് വിതരണം ചെയ്യും.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്.

Published

on

By

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി.

മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ അജീഷ്, റജീഷ്.

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോക്ടർ എം കെ മുനീർ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന, ജില്ലാ, ഏരിയ മണ്ഡലം പഞ്ചായത്ത്‌ കമ്മിറ്റികളും ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ നേതാക്കളും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Advertisement
Continue Reading

GULF

യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ല: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി

ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ദുബൈ: നിലവിലെ യുദ്ധ സാഹചര്യത്തില്‍ യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി.
ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയില്‍ ആശങ്കക്ക് വകയില്ലെന്ന് യൂസുഫലി പറഞ്ഞു. ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനകം തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നായി 108 വിമാനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. ഒപ്പം തന്നെ വില വര്‍ധനയില്ലാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി യൂസുഫലി പറഞ്ഞു. യുഎഇ ഭരണാധികാരികള്‍ പ്രവാസി സമൂഹത്തോട് കാണിക്കുന്ന കരുതലും സ്നേഹവും പറഞ്ഞറിയിക്കാനാവാത്തവിധമാണ്.

യുഎഇയില്‍ ജീവിക്കുന്ന ഓരോരുത്തരും ഈ രാജ്യക്കാരെപ്പോലെത്തന്നെയാണെന്ന യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ പ്രഖ്യാപനം ഓരോ പ്രവാസിയെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ളതാണ്. വ്യാകുലരാവേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ല.

യുഎഇ ബിസിനസ് സംരംഭങ്ങള്‍ക്കും ജനങ്ങള്‍ക്കും എന്നും വലിയ ആത്മവിശ്വാസം നല്‍കുന്ന രാജ്യമാണെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും യൂസഫലി പറഞ്ഞു. രാജ്യത്തുടനീളം പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇത്തരം സംരംഭങ്ങള്‍ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
Continue Reading

GULF

ദുബൈ സിലിക്കൺ ഒയാസിസ് നിവാസികൾക്കായി ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി: ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Published

on

ദുബൈ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് ദുബൈ സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുർജീൽ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, എമിറേറ്റ്‌സ് എയർലൈൻ ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദേൽ അഹമ്മദ് അൽ റെദ,  ദുബൈ സിലിക്കൺ ഒയാസിസ് അതോറിറ്റിയിലെ സെയിൽസ് ആന്റ് ബിസിനസ് അക്കൗണ്ട്‌സ് മാനേജ്‌മെന്റ് സീനിയർ ഡയറക്ടർ ഒമർ അൽഫാഹിം, ബുർജീൽ റോയൽ ഹോസ്പിറ്റൽ ഗ്യാസ്ട്രോ എൻട്രോളജി കൺസൾട്ടന്റ് ഡോ. സയീദ് അൽ ഷെയ്ഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

യുഎഇയോടുള്ള പ്രതിബദ്ധത ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനായി ബുർജീൽ ശൃംഖല വിപുലീകരിക്കുന്നത് തുടരും. ക്ലിനിക്കൽ മികവും സ്മാർട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മെഡിക്കൽ സെന്ററുകൾ അനായാസമായ  ഒപി സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിലിക്കൺ ഒയാസിസ് നിവാസികൾക്കായി 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.25 കോടി രൂപ) കമ്മ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവ് ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 1,000 താമസക്കാർക്ക് 1,000 ദിർഹം വീതമുള്ള ഹെൽത്ത് ക്രെഡിറ്റുകൾ ലഭിക്കും. ഡോക്ടർമാരുടെ കൺസൾട്ടേഷനുകൾക്കും രോഗനിർണ്ണയ പരിശോധനകൾക്കും വെൽനസ് പ്രോഗ്രാമുകൾക്കുമായി ഈ തുക പുതിയ സെന്ററിൽ ഉപയോഗപ്പെടുത്താം. താല്പര്യമുള്ളവർക്ക് സെന്ററിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisement

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് മെഡിക്കൽ സെന്ററാണ് സിലിക്കൺ സെൻട്രൽ മാളിൽ സജ്ജമാക്കിയിരിക്കുന്നത്. അപ്പോയിന്റ്‌മെന്റുകൾ മുതൽ മരുന്ന് വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റൽ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പൾമണോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക.

രണ്ടാം ഘട്ടത്തിൽ ഇഎൻടി, ഡെന്റൽ, ഡെർമറ്റോളജി വിഭാഗങ്ങളും സജ്ജമാകും. എമിറേറ്റ്‌സ് എയർലൈൻ ജീവനക്കാർക്കായി ഏവിയേഷൻ സർട്ടിഫൈഡ് ജനറൽ പ്രാക്ടീഷണർമാരുടെ സേവനവും ഈ സെന്ററിന്റെ പ്രത്യേകതയാണ്. എക്സറേ, അൾട്രാസൗണ്ട്, ലബോറട്ടറി സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം ഐവി ഇൻഫ്യൂഷൻ സൗകര്യവും സ്വന്തമായി ഫാർമസിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

യുഎഇയിലെ വിവിധ നഗരങ്ങളിലുള്ള ബുർജീൽ ആശുപത്രികളുമായി ഈ സെന്റർ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും.

Advertisement
Continue Reading

Trending