local
സൗജന്യ മെഡിക്കൽ ക്യാമ്പ്
കണ്ണ് പരിശോധന ,രക്തത്തിലെ ക്രിയാറ്റിൻ , ഷുഗർ,പ്രഷർ എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി പരിശോധന നടത്തിയത്.
കൊണ്ടോട്ടി: തുറക്കൽ ജി എൽ പി സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കൊണ്ടോട്ടി ജനതാ ഐ കെയർ ആൻ്റ് ഡയഗനോസ്റ്റികിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
കണ്ണ് പരിശോധന ,രക്തത്തിലെ ക്രിയാറ്റിൻ , ഷുഗർ,പ്രഷർ എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി പരിശോധന നടത്തിയത്. വാൽപാറ ദുരന്തത്തിൽ മരണപ്പെട്ട അധ്യാപകർക്കും കുടുംബാങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി
മുൻസിപ്പാലിറ്റി നാലാം വാർഡ് കൗൺസിലർ പി.പി നൗഷിദ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് റസാഖ് പാണ്ടിക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി. പി. എ ഖയ്യൂം എസ് എം .എസി.ചെയർമാൻ ഷാജു മാസ്റ്റർ , ഹബീബ് മാസ്റ്റർ,സുരേഷ് മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ എരഞ്ഞിക്കൽ മാനുട്ടി ,ടി പി അസ്ലം , ടി പി അഫ്സൽ ബാബു,പള്ളത്തിൽ അഷ്റഫ് , മധുസൂദനൻ മാസ്റ്റർ , മാട്ടറ ആമിന ,മുതാംസ് ടീച്ചർ പ്രസംഗിച്ചു.
local
പാലക്കാട് റീഗൽ ജ്വല്ലേഴ്സ് പുതിയ ഷോറൂം 15ന് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും
പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്.
കൊച്ചി: കേരളത്തിലെ പ്രമുഖ ഹോള്‍സെയില്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സ് പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ പുതിയ ഷോറൂം തുറക്കുന്നു. ഷോറൂം 15 ന് രാവിലെ 10 മണിക്ക് റീഗല്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.
പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്. ഏറ്റവും ട്രെന്‍ഡിങ്ങ് ലൈറ്റ് വൈയ്റ്റ് വെഡിംങ്ങ് കളക്ഷന്‍സ്, കേരള ട്രഡീഷണല്‍ ഓര്‍ണമെന്റ്സ്, ബോംബെ-കല്‍ക്കട്ട കളക്ഷന്‍സ്, ചെട്ടിനാട്, നഗാസ്, ആന്റിക്, പോള്‍ക്കി ശേഖരങ്ങള്‍ എന്നിവ ലഭ്യമാണ്. കൂടാതെ അന്താരാഷ്ട്ര സെര്‍ട്ടിഫൈഡ് ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം, 18 കരട്ട്, 14 കരട്ട് ആഭരണങ്ങള്‍ എന്നിവയും ലഭ്യമാണ്.
വിവാഹ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനികവും പരമ്പരാഗതവുമായ അഭിരുചികള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ പ്രത്യേക ലാഭം ലഭ്യമാക്കുന്ന രീതിയിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
സ്ഥലം: പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡ്
ഫോണ്‍: 8512 90 90 90
local
എ.അയ്യപ്പന് കവിതാപുരസ്കാരം പി.എ.നാസിമുദ്ദീന്
പി.എ. നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക് ‘എന്ന കവിതാസമാഹാരം അര്‍ഹമായത്.
തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പതിനാലമത് അയനം – എ.അയ്യപ്പന് കവിതാപുരസ്കാരത്തിന് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പി.എ. നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക് ‘എന്ന കവിതാസമാഹാരം അര്‍ഹമായി.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.പി.എൻ. ഗോപീകൃഷ്ണൻ ചെയര്‍മാനും ശൈലൻ, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
2026 മാർച്ച് 8 ന് വൈകീട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ ബോസ് ബാൻഡ് സ്റ്റുഡിയോ ഹാളിൽ നടക്കുന്ന ‘ഞാറോത്തെ പറമ്പിലെ തെങ്ങ് പറയുന്നത് ‘ എന്ന ചടങ്ങില്‍ വെച്ച് കെ.ജി.ശങ്കരപ്പിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
local
മനസിനും സമൂഹത്തിനും കൈത്താങ്ങായ സേവന തത്പര – മഞ്ചേരി ഫർസാന ജാസിം BSS National AWARD
സമർപ്പിത Professional Counselor, Psychotherapist, Special Educator, കൂടാതെ Social Worker എന്ന നിലയിൽ വർഷങ്ങളായി മനുഷ്യജീവിതത്തിന്റെ മാനസികവും സാമൂഹികവുമായ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിവരുന്ന വ്യക്തിത്വമാണ്. മാനസിക സമ്മർദ്ദങ്ങൾ, ട്രോമ, പെരുമാറ്റ പ്രശ്നങ്ങൾ, പഠന ബുദ്ധിമുട്ടുകൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് ശാസ്ത്രീയ കൗൺസിലിംഗും ചികിത്സാ പിന്തുണയും നൽകുന്നതിൽ അവർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
Special Educator എന്ന നിലയിൽ ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ്, അവർക്കായി വ്യക്തിഗത പരിചരണവും പഠന പിന്തുണയും ഒരുക്കുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബങ്ങളെയും സമൂഹത്തെയും ഉൾപ്പെടുത്തി മുന്നേറുന്ന കൗൺസിലിംഗ് സമീപനമാണ് അവരുടെ സേവനങ്ങളുടെ പ്രത്യേകത.
മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്വവും മുൻനിർത്തി നടത്തുന്ന ഫർസാനയുടെ പ്രവർത്തനങ്ങൾ അനേകം ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചമായി മാറിയിട്ടുണ്ട്. സിവിൽ എഞ്ചിനീയർ& ഇന്റീരിയർ ഡിസൈനറും ആണ്.മാനസികാരോഗ്യവും സാമൂഹിക സേവനവും ഒരുപോലെ ചേർത്ത് നടത്തുന്ന ഈ സമർപ്പിത സേവനങ്ങളെ മാനിച്ച് . ദേശീയ പ്രസിഡണ്ട് ഡോക്ടർ പി എസ് ബാലചന്ദ്രൻ D/O ബി എസ് ബാലചന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് അവാർഡ് കൈമാറി. പൂർണ്ണമായി അർഹിക്കുന്നതാണ്. ഭർത്താവ് ജാസിം മക്കൾ അഡ്രിയല് അഡ്രിയാന ഹസ്സൻ കയറുന്നിസ ദമ്പതികളുടെ മകളാണ്.
-
Article3 days agoനവോത്ഥാന നായകന്
-
kerala3 days agoകണ്ണൂരിൽ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ
-
kerala3 days agoവാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
-
kerala3 days agoഹജ്ജ് തീർത്ഥാടനം: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും
-
Cricket3 days agoരഹാനെയും നരെയ്നും ‘പൂജ്യം’; പതറിയ കൊൽക്കത്തയെ അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ കരകയറ്റി
-
News2 days agoപത്താം ക്ലാസ് കഴിഞ്ഞവർക്കായി ചന്ദ്രിക – ഡോപ ‘SCISAT’ സ്കോളർഷിപ്പ് പരീക്ഷ നാളെ
-
india2 days agoപ്രധാനമന്ത്രി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്സഭയില്‍ ഭരണഘടനാഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം
-
india1 day agoതമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പ്: ഐയുഎംഎൽ- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപ്പനാശത്ത് പ്രചരണം ശക്തം

