Connect with us

india

തമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: വിജയിക്കും മന്ത്രിമാര്‍ക്കും ആശംസകളുമായി മുസ്ലിം ലീഗ്

Published

on

ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, മാന്യനായ മുഖ്യമന്ത്രി തിരു. സ. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. ഞായറാഴ്ച (മേയ് 10, 2026) രാവിലെ 10 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ മുസ്ലിം ലീഗിന്റെ ഉന്നതതല നേതാക്കള്‍ നേരിട്ടെത്തി മുഖ്യമന്ത്രി വിജയിയെയും മറ്റ് മന്ത്രിമാരെയും അഭിനന്ദിച്ചു. കെ.എ.എം. മുഹമ്മദ് അബൂബക്കര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), എം.എസ്.എ. ഷാജഹാന്‍ (സംസ്ഥാന ട്രഷറര്‍), എം. അബ്ദുല്‍ റഹ്‌മാന്‍ (സംസ്ഥാന പ്രൈമറി വൈസ് പ്രസിഡന്റ്), എസ്.എസ്.പി. സയ്യിദ് ഫാറൂഖ് പാഷ (എം.എല്‍.എ, വാണിയമ്പാടി), എ.എം. ഷാജഹാന്‍ (എം.എല്‍.എ, പാപനാശം) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടാതെ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സാരി മാതാര്‍, എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അര്‍ഷദ്, ഐടി വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കോമ്പൈ ജെ. നിസാമുദ്ദീന്‍ എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന-ജില്ലാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

പുതിയ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും സഹകരണവും മുസ്ലിം ലീഗ് നേതാക്കള്‍ വാഗ്ദാനം ചെയ്തു. തമിഴ്നാടിന്റെ വികസനത്തിനും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിജയിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കട്ടെ എന്ന് നേതാക്കള്‍ ആശംസിച്ചു. ചെന്നൈ ജില്ലാ ഭാരവാഹികളും വിവിധ പോഷക സംഘടനകളുടെ നേതാക്കളും മുഖ്യമന്ത്രിക്ക് നേരിട്ട് പൂച്ചെണ്ടുകള്‍ നല്‍കി ആദരവ് പ്രകടിപ്പിച്ചു. തമിഴ്നാട്ടില്‍ ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് മുഖ്യമന്ത്രി വിജയ് തുടക്കം കുറിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ജനങ്ങളും സഖ്യകക്ഷികളും.

Advertisement

 

india

കേരളത്തിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഐയുഎംഎൽ നേതാവ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിനന്ദനം

Published

on

കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തിൽ ഐയുഎംഎൽ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രിയുടെ സന്ദേശം:

“കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല ജനവിധി ജനാധിപത്യ മൂല്യങ്ങളിലും മതേതരത്വത്തിലും സമഗ്ര വികസനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ നാഴികക്കല്ലായ വിജയത്തിന് അക്ഷീണം പ്രവർത്തിച്ച അബ്ബാസ് അലി ശിഹാബ് തങ്ങൾക്കും ഐയുഎംഎൽ നേതൃത്വത്തിനും എന്റെ അഭിനന്ദനങ്ങൾ. പുരോഗതിക്കും സാമൂഹിക സൗഹാർദത്തിനും വേണ്ടിയുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടിൽ കേരള ജനത വീണ്ടും വിശ്വാസമർപ്പിച്ചിരിക്കുകയാണ്.”

ഐക്യത്തിനും ജനകീയ ഭരണത്തിനും അനുകൂലമായ ശക്തമായ സന്ദേശമാണ് യുഡിഎഫിന്റെ വിജയമെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. നിയുക്ത ജനപ്രതിനിധികൾക്ക് അദ്ദേഹം ആശംസകൾ നേരുകയും, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി യുഡിഎഫ് പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

Advertisement

മലപ്പുറം ജില്ലയിൽ യുഡിഎഫിന്റെ പ്രചാരണം ശക്തിപ്പെടുത്തുന്നതിലും വിവിധ സമുദായങ്ങളിൽ നിന്ന് പിന്തുണ സമാഹരിക്കുന്നതിലും അബ്ബാസ് അലി ശിഹാബ് തങ്ങൾ വഹിച്ച സുപ്രധാന പങ്കിനെയും അദ്ദേഹം അംഗീകരിച്ചു.

കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ചരിത്ര ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ കല്ലട്ര മാഹിൻ ഹാജിയെയും സിദ്ധാരാമയ്യ അഭിനന്ദിച്ചു.

Continue Reading

india

വിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം കുറിക്കപ്പെടുന്നു.

Published

on

ദിവസങ്ങള് നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്ക്കൊടുവില് തമിഴ്നാട് രാഷ്ട്രീയത്തില് പുതിയൊരു അധ്യായം കുറിക്കപ്പെടുന്നു. വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ ആദ്യ സഖ്യസര്ക്കാര് രൂപവത്കരിക്കാന് ഒരുങ്ങുകയാണ്. നിര്ണായക വേളയില് വിടുതലൈ ചിരുതൈകള് കച്ചി (VCK) നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു.
234 അംഗ നിയമസഭയില് കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് ടി.വി.കെ എത്തി. നിലവില് ടി.വി.കെയ്ക്ക് പുറമെ അഞ്ച് കോണ്ഗ്രസ് അംഗങ്ങള്, നാല് ഇടത് (സിപിഎം -2, സിപിഐ -2 ) പ്രതിനിധികളുടെയും, രണ്ട് മുസ്ലിം ലീഗ് അംഗങ്ങളുടെയും പിന്തുണയുണ്ട്. ഒടുവിലായി വി.സി.കെയുടെ രണ്ട് എം.എല്.എമാര് കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്.
62 വര്ഷക്കാലമായി തമിഴ് മണ്ണ് അടക്കിവാണിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ദ്രാവിഡ പാര്ട്ടികളുടെ ആധിപത്യത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. തിരഞ്ഞെടുപ്പില് 108 സീറ്റുകള് നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം, ഭരണകക്ഷിയായിരുന്ന ഡി.എം.കെ 59 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളിലേക്കും ചുരുങ്ങുകയായിരുന്നു.
നേരത്തെ ഭൂരിപക്ഷമില്ലെന്ന് കാണിച്ച് സര്ക്കാര് രൂപവത്കരിക്കാനുള്ള അവകാശവാദം ഗവര്ണര് ആര്.വി. അര്ലേക്കര് തള്ളിയിരുന്നു. എന്നാല് വി.സി.കെയുടെ കൂടി പിന്തുണ ലഭിച്ച സാഹചര്യത്തില് വിജയ് ഉടന് തന്നെ ഗവര്ണറെ കണ്ട് സര്ക്കാര് രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
Continue Reading

india

ജനാധിപത്യത്തിന് ഭീഷണിയായി ബിജെപിയുടെ പ്രതികാര നടപടികള്‍

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

നോർത്ത് 24 പർഗാനാസിലെ ബരാസത്തിൽ ‘മസ്ജിദ് ബാരി റോഡ്’ എന്ന സ്ഥലപ്പേര് മാറ്റി ‘നേതാജി പള്ളി’ എന്നാക്കി മാറ്റി. പ്രവേശന കവാടത്തിലെ അക്ഷരങ്ങൾ തകർത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു. സിറാജ്-ഉദ്-ദൗളയുടെ സ്മാരക രൂപം തകർത്ത് പാർക്കിന് ‘ശിവാജി ഉദ്യാനം’ എന്ന് പുനർനാമകരണം ചെയ്തു. സിആർപിഎഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികൾ.

ബോംഗാവിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ബിരിയാണി കട ഉടമകളോട് കട ഒഴിഞ്ഞുപോകാണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാളിന്റെ സംസ്‌കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്നും ടിഎംസി പ്രതികരിച്ചു.

മുർഷിദാബാദിലെ ലാൽബാഗിൽ തർക്കഭൂമിയിലുണ്ടായിരുന്ന ഈദ്ഗാഹിന്റെ വേലി ബിജെപി പ്രവർത്തകർ തകർത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഭൂമിയിൽ പൊലീസ് സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്ന് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല ആരോപിച്ചു. സംഭവത്തിൽ പള്ളി കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.

Advertisement

വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ബുൾഡോസർ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിയുടെ വിജയത്തിന് പിന്നാലെ ബംഗാളിലും യോഗി ആദിത്യനാഥ് മോഡൽ ഭരണം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിലെ ‘യോഗി’ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Continue Reading

Trending