Connect with us

main stories

തമിഴ്നാട്ടില്‍ ഭരണത്തുടര്‍ച്ച; ബംഗാളിലും അസമിലും ബി.ജെ.പി മുന്നിലെന്ന് പ്രവചനം

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു.

Published

on

ന്യൂഡല്‍ഹി/ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മെയ് അഞ്ചിന് വരാനിരിക്കെ കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലം പുറത്ത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, മാട്രിസ്, ടുഡേയ്സ് ചാണക്യ, എന്‍.ഡി.ടി.വി, ടൈംസ് നൗ എന്നീ സര്‍വേകള്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നു. ടൈംസ് നൗ ജെവിസി പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ അനുസരിച്ച് യു ഡി എഫ് 72-84 സീറ്റുകള്‍, എല്‍ ഡി എഫ് 52-61 സീറ്റുകള്‍, എന്‍ഡിഎ 03-04 സീറ്റുകള്‍ നേടുമെന്നും പറയുന്നു. ആക്സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എല്‍ഡിഎഫ് 49-62 സീറ്റുകള്‍ (39%), എന്‍ഡിഎ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ യു ഡി എഫ് 70-75 സീറ്റുകള്‍, എല്‍ഡിഎഫ് 60-65 സീറ്റുകള്‍, എന്‍ഡിഎ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്.

യുഡിഎഫ് 70-80 സീറ്റുകള്‍, എല്‍ ഡി എഫ് 58-68 സീറ്റുകള്‍, എന്‍ഡിഎ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫ് 75-85 സീറ്റുകള്‍, എല്‍ ഡി എഫ് 55-65 സീറ്റുകള്‍, എന്‍ഡിഎ 00-03 സീറ്റുകള്‍ എന്നാണ് പീപ്പിള്‍സ് പള്‍സിന്റെ സര്‍വേ ഫലം. യുഡിഎഫ് 71-79 സീറ്റുകള്‍, എല്‍ഡിഎഫ് 62-69 സീറ്റുകള്‍, എന്‍ഡിഎ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാര്‍ക്കിന്റെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

യുഡിഎഫ് 72-80 സീറ്റുകള്‍, എല്‍ഡിഎഫ് 58-64 സീറ്റുകള്‍, എന്‍ഡിഎ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സര്‍വേ ഫലം. യുഡിഎഫ് 66-76 സീറ്റുകള്‍, എല്‍ ഡി എഫ് 58-68 സീറ്റുകള്‍, എന്‍ഡിഎ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇന്‍സൈറ്റ് വ്യക്തമാക്കുന്നു. യുഡിഎഫ് 65-80 സീറ്റുകള്‍, എല്‍ഡിഎഫ് 55-65 സീറ്റുകള്‍, എന്‍ഡിഎ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം.തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതറുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് ടി.എം.സിക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ മറ്റെല്ലാ സര്‍വേകളും ബി.ജെ.പിക്കൊപ്പമാണ്. 2021ലും മിക്ക സര്‍വേകളും ബി.ജെ.പിയുടെ ഭരണം പ്രവചിച്ചിരുന്നെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ടി.എം.സി അധികാരത്തിലെത്തിയത്. അസമില്‍ എല്ലാ സര്‍വേകളും ബി.ജെ.പിക്ക് തുടര്‍ ഭരണം പ്രവചിക്കുന്നുണ്ട്. പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് തന്നെ ഭരണം തുടരുമെന്നാണ് പ്രവചനം.

Advertisement

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തുവര്‍ഷത്തെ വീമ്പുപറച്ചില്‍ ഇരുട്ടില്‍; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി

15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക.

Published

on

By

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ് ”എന്ന പേരില്‍ എസ്എംഎസിലൂടെയാണ് വൈദ്യുതി മുടക്കം അറിയിക്കുക. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.

വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗവും പീക്ക് സമയത്തെ ആവശ്യകതയും മുന്‍കാലങ്ങളേക്കാള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കില്‍ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മേയ് 15 വരെയാണ് ഇതിനുള്ള സമയപരിധി.

കഴിഞ്ഞ 18ന് പ്രതിദിന വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പീക്ക് സമയത്ത് 6195 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യമായി വന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയല്ലാതെ ബോര്‍ഡിന്‍്രഡിന് മുന്നില്‍ മറ്റു വഴികളില്ല.

ഇതിനിടെ, വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ ഉപയോഗം ഈ സമയങ്ങളില്‍ ഒഴിവാക്കി പകല്‍ സമയങ്ങളിലേക്കോ രാത്രി വൈകിയോ മാറ്റണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടീഷനറുകളുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ വലിയ തോതില്‍ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് അര്‍ധരാത്രിക്ക് ശേഷമാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement

 

Continue Reading

main stories

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ

പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

Published

on

By

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് മുസ് ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ. ആദ്യഘട്ടത്തില്‍ കൈമാറിയ 51 വീടുകളുടെ ചടങ്ങാണ് നാളെ നടക്കുക. ഇന്നലെ രണ്ട് വീടുകളില്‍ താമസം തുടങ്ങിയെങ്കിലും ബാക്കിയുള്ള കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് നാളെ പരിപാടി നടക്കുന്നത്.

പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

ഫെബ്രുവരി 28ന് മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയിരുന്നു. എന്നാല്‍ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു. ഈ മാസം 30 വരെ മറ്റു കുടുംബങ്ങള്‍ കൂടി ഇവിടേക്ക് താമസം മാറും. ലീഗ് പ്രഖ്യാപിച്ച രണ്ടാംഘട്ട വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമികയാണ്.

 

Advertisement
Continue Reading

kerala

വാല്‍പ്പാറ ദുരന്തം; സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണം -മുസ്‌ലിം ലീഗ്

അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം

Published

on

By

മലപ്പുറം പാങ്ങ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേരുടെ ജീവന്‍ കവര്‍ന്ന വാല്‍പ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. തൃശൂര്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ സഹായം അനുവദിക്കണം.- യോഗം ആവശ്യപ്പെട്ടു. ഈ അപകടങ്ങളില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ല മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തിലും യോഗം അനുശോചിച്ചു. മക്കയിലും മദീനയിലും സൗദി കെ.എം.സി.സി വളണ്ടിയര്‍മാര്‍ നടത്തുന്ന ഹജ്ജ് സേവനത്തെയും കേരളത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഹാജീസ് ഹെല്‍പിങ് ഹാന്‍ഡ്‌സ് പ്രവര്‍ത്തനങ്ങളെയും യോഗം പ്രകീര്‍ത്തിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ വിശദീകരിച്ചു. നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സെക്രട്ടേറിയറ്റ് ക്ഷണിതാക്കള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.എം ഉമ്മര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Continue Reading

Trending