main stories
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ
പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് മുസ് ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ. ആദ്യഘട്ടത്തില്‍ കൈമാറിയ 51 വീടുകളുടെ ചടങ്ങാണ് നാളെ നടക്കുക. ഇന്നലെ രണ്ട് വീടുകളില്‍ താമസം തുടങ്ങിയെങ്കിലും ബാക്കിയുള്ള കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് നാളെ പരിപാടി നടക്കുന്നത്.
പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
ഫെബ്രുവരി 28ന് മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയിരുന്നു. എന്നാല്‍ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു. ഈ മാസം 30 വരെ മറ്റു കുടുംബങ്ങള്‍ കൂടി ഇവിടേക്ക് താമസം മാറും. ലീഗ് പ്രഖ്യാപിച്ച രണ്ടാംഘട്ട വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമികയാണ്.
kerala
വാല്‍പ്പാറ ദുരന്തം; സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണം -മുസ്‌ലിം ലീഗ്
അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം
മലപ്പുറം പാങ്ങ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേരുടെ ജീവന്‍ കവര്‍ന്ന വാല്‍പ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. തൃശൂര്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ സഹായം അനുവദിക്കണം.- യോഗം ആവശ്യപ്പെട്ടു. ഈ അപകടങ്ങളില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ല മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തിലും യോഗം അനുശോചിച്ചു. മക്കയിലും മദീനയിലും സൗദി കെ.എം.സി.സി വളണ്ടിയര്‍മാര്‍ നടത്തുന്ന ഹജ്ജ് സേവനത്തെയും കേരളത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഹാജീസ് ഹെല്‍പിങ് ഹാന്‍ഡ്‌സ് പ്രവര്‍ത്തനങ്ങളെയും യോഗം പ്രകീര്‍ത്തിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ വിശദീകരിച്ചു. നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സെക്രട്ടേറിയറ്റ് ക്ഷണിതാക്കള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.എം ഉമ്മര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
main stories
“യു.ഡി.എഫ് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തും; ജനവികാരം ഞങ്ങളോടൊപ്പം” മുസ്‌ലിം ലീഗ്
ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ശക്തമായ ജനവികാരവും യു.ഡി.എഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയും വിജയത്തിന് വഴിയൊരുക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം, സംസ്ഥാനത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ശക്തമായ ജനവികാരവും യു.ഡി.എഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയും വിജയത്തിന് വഴിയൊരുക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
ഇടത് മുന്നണിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുപോലും ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനായതായി യോഗത്തില്‍ വിലയിരുത്തി. ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും തെരഞ്ഞെടുപ്പ് അവലോകനവും വിശദമായി അവതരിപ്പിച്ചു.
എല്‍.ഡി.എഫ് എന്തുതരത്തിലുള്ള സഖ്യങ്ങള്‍ ഉണ്ടാക്കിയാലും ഇത്തവണ യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് യോഗത്തിന് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവിധി ഒരേയൊരു വിഭാഗത്തിന്റെ ഏകീകരണമല്ല; ജാതിയെയും മതത്തെയും അതിരുകള്‍ മറികടന്ന് എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഫലം വന്നതിന് ശേഷം മാത്രം ഉണ്ടാകുമെന്നും അതുവരെ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അപ്രഖ്യാപിത പവര്‍ കട്ട്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് യു.ഡി.എഫ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
main stories
ഇന്ത്യൻ ഫോട്ടോജേർണലിസത്തിന്റെ ഇതിഹാസം രഘു റായ് അന്തരിച്ചു; സംസ്കാരം ഇന്ന് ലോധി റോഡ് സ്മശാനത്തിൽ
ഇന്ത്യൻ ചരിത്രത്തിലെ നിരവധി നിർണായക വ്യക്തിത്വങ്ങളുടെയും സംഭവങ്ങളുടെയും അതുല്യ ചിത്രങ്ങൾ പകർത്തിയ വ്യക്തിയായിരുന്നു രഘു റായ്
മുംബൈ: ഇന്ത്യൻ ഫോട്ടോജേർണലിസത്തിന്റെ കുലപതിയും ലോകപ്രശസ്ത ഫോട്ടോഗ്രാഫറുമായ രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകിട്ട് ലോധി റോഡ് സ്മശാനത്തിൽ നടക്കും.
ഇന്ത്യൻ ചരിത്രത്തിലെ നിരവധി നിർണായക വ്യക്തിത്വങ്ങളുടെയും സംഭവങ്ങളുടെയും അതുല്യ ചിത്രങ്ങൾ പകർത്തിയ വ്യക്തിയായിരുന്നു രഘു റായ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മദർ തെരേസ, ദലൈലാമ, ചലച്ചിത്രകാരൻ സത്യജിത് റായ്, രാഷ്ട്രീയ നേതാവ് ബാൽ താക്കറെ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ക്യാമറയിൽ പിറന്നവയാണ്.
1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിൽ എത്തിച്ചതിൽ രഘു റായിയുടെ ഫോട്ടോഗ്രഫി നിർണായക പങ്കുവഹിച്ചു. ഈ ദൃശ്യങ്ങൾ ദുരന്തത്തിന്റെ വേദനയും വ്യാപ്തിയും ആഗോള സമൂഹത്തെ അറിയിക്കാൻ സഹായിച്ചു.
പ്രശസ്ത അന്താരാഷ്ട്ര ഫോട്ടോ ഏജൻസിയായ മാഗ്നം ഫോട്ടോസിലെ അംഗമായ ചുരുക്കം ഇന്ത്യൻ ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫോട്ടോഗ്രഫിയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
-
kerala3 days agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്‌ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
-
Film2 days agoബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
-
kerala3 days agoകേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം
-
GULF3 days agoലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി
-
kerala3 days ago‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
-
kerala3 days agoകോഴിക്കോട് വന്‍ ലഹരിവേട്ട; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അടക്കം പിടിയില്‍
-
kerala2 days agoഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം
-
india1 day agoമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, മുഖം തിരിച്ച് മോദി സര്‍ക്കാര്‍

