Connect with us

News

മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും

‘എംടി സോളിസ്’ എന്ന കപ്പലാണ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ പിടികൂടി വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.

Published

on

തിരുവനന്തപുരം: കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ട്രോളിങ് ബോട്ടിനെ ഇടിച്ച് തകര്‍ത്ത പനാമ രജിസ്റ്റര്‍ ചെയ്ത എണ്ണക്കപ്പല്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ‘എംടി സോളിസ്’ എന്ന കപ്പലാണ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ പിടികൂടി വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.
ശനിയാഴ്ച ഉച്ചയോടെ കന്യാകുമാരി മുട്ടം തീരത്തില്‍ നിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കൊല്ലം ചിറക്കര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെയ്ന്റ് ജോസഫ്’ എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പല്‍ ഇടിച്ച് തകര്‍ന്ന് കടലില്‍ മുങ്ങിയത്.
മത്സ്യബന്ധനത്തിന് ശേഷം വിശ്രമത്തിലായിരുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടിലേക്കാണ് കപ്പല്‍ ഇടിച്ചുകയറിയത്. ഉറക്കത്തിലായിരുന്ന തൊഴിലാളികള്‍ വെള്ളത്തിലേക്ക് വീണതോടെയാണ് അപകടം മനസിലായത്. ബോട്ടിലുണ്ടായിരുന്ന 11 പേരില്‍ ഒന്‍പതു പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് കേസെടുത്തു. അപകടം നടന്നത് തമിഴ്‌നാട് തീരപരിധിയിലായതിനാല്‍ തുടര്‍നടപടികള്‍ക്കായി കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റാനാണ് തീരുമാനം.
അപകടത്തിന് പിന്നാലെ കോസ്റ്റ് ഗാര്‍ഡ് പുറംകടലില്‍ തന്നെ കപ്പലിനെ തടഞ്ഞുവെച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അധികൃതരുടെ നിര്‍ദേശപ്രകാരം കോസ്റ്റ് ഗാര്‍ഡിന്റെ ‘അനഘ്’ എന്ന കപ്പല്‍ ‘എംടി സോളിസ്’നെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചു.
തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് എത്തിയ ഡി.ജി. ഷിപ്പിങ്ങിന്റെ ചീഫ് സര്‍വേയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം കപ്പലില്‍ പ്രാഥമിക പരിശോധന നടത്തി. അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപത്താണ് അപകടം നടന്നതെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള 20 അംഗ കപ്പല്‍ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റികകൊണ്ട് തലയോട്ടി അടിച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Published

on

By

ആലപ്പുഴ: ഭാര്യയ്ക്ക് സന്ദേശം അയച്ചെന്ന ആരോപണത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റികകൊണ്ട് ആക്രമിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് കൊമ്മാടി ടൗണിൽ സംഭവം നടന്നത്. ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് അയൽവാസി സന്ദേശം അയച്ചതായി കണ്ടതിനെ തുടർന്നാണ് ഭർത്താവ് ആക്രമണം നടത്തിയതെന്നാണ് വിവരം.

‘നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ എന്ന സന്ദേശം കണ്ടതിനെ തുടർന്നാണ് പ്രകോപിതനായ ഭർത്താവ് യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

News

ചാഞ്ചാട്ടം തുടർന്ന് സ്വർണ വില; പവന് 520 രൂപയുടെ വർധനവ്

വെള്ളി വിലയും ഉയർന്ന് ഗ്രാമിന് അഞ്ച് രൂപ കൂടി 290 രൂപയായി.

Published

on

By

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 520 രൂപ കൂടി 1,19,080 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 12,285 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ചില ജ്വല്ലറികളിൽ ഇത് ഗ്രാമിന് 12,230 രൂപയ്ക്കും ലഭ്യമാണ്. വെള്ളി വിലയും ഉയർന്ന് ഗ്രാമിന് അഞ്ച് രൂപ കൂടി 290 രൂപയായി.

ഇന്നത്തെ വിലയിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.35 ലക്ഷം രൂപ വരെ ചെലവാകും. മൂന്നു ശതമാനം ജിഎസ്ടി, ഏകദേശം 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടെയാണ് ഈ ചെലവ്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ് ഈടാക്കുന്നത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്ന നിലയിലാണ്. ഔൺസിന് ഏകദേശം 1.5 ശതമാനം വർധനയോടെ 5,162 ഡോളർ നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലെ ട്രെൻഡിൽ മാറ്റമുണ്ടാക്കിയത്.

ഇറാനുമായി നടക്കുന്ന യുദ്ധം അവസാനത്തിലേക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് നിക്ഷേപകരുടെ ശ്രദ്ധ നേടിയത്. ഇറാന്റെ നാവികസേനയും വ്യോമസേനയും വലിയ രീതിയിൽ തകർന്നുവെന്നും അവരുടെ ആശയവിനിമയ സംവിധാനങ്ങൾ നിലച്ചുവെന്നും ട്രംപ് പറഞ്ഞു. യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വലിയ ചാഞ്ചാട്ടവും വിപണിയെ സ്വാധീനിച്ചു. എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപിന് ഉപദേശം ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നീണ്ടുനിൽക്കുന്ന യുദ്ധം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്.

റഷ്യൻ ക്രൂഡ് ഓയിലിന് കൂടുതൽ ഇളവുകൾ നൽകാൻ അമേരിക്ക തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ആഗോള വിപണിയിൽ കൂടുതൽ എണ്ണ എത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നതും സ്വർണത്തിന് അനുകൂലമായി.

എന്നാൽ പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദനം പഴയ നിലയിലേക്ക് എത്താൻ സമയം എടുക്കുമെന്ന വിലയിരുത്തലും നിലനിൽക്കുന്നു. ഇറാൻ നിലപാട് മാറ്റില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനും ഡോളർ ശക്തമാകാനും സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.

Continue Reading

News

ലോണ്‍ ആപ്പ് ഭീഷണി, മോര്‍ഫ് ചിത്രങ്ങള്‍ അയച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Published

on

By

തിരുവനന്തപുരം: ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന 21കാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദാണ് മരിച്ചത്. ലോണ്‍ ആപ്പ് വഴി പണം എടുത്തതിനുശേഷം തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ആനന്ദിനെ ഭീഷണിപ്പെടുത്തുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.

ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ആനന്ദ് ഈ മാസം ആറിന് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആനന്ദ് മരിച്ചു.

സംഭവത്തില്‍ കുടുംബം പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവരുടെ ഭീഷണിയും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending