Connect with us

kerala

‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു’; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.

Published

on

കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളകത്തെ കുടുംബവീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തില്‍ കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേര്‍ന്ന് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ഇവരെ വീട്ടില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ ‘112’ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് കാര്യമായ ഇടപെടലുകള്‍ നടത്താതെ പിന്‍വാങ്ങിയതായും ആക്ഷേപമുണ്ട്.

സഹായികളുമായുള്ള പിടിവലിക്കിടയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഭാര്യ, പോലീസ് സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് ടാക്‌സി കാറില്‍ മടങ്ങുകയായിരുന്നു. വാര്‍ത്തകളോട് പ്രതികരിക്കാനോ നിഷേധിക്കാനോ ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ മന്ത്രിക്കോ സഹായികള്‍ക്കോ എതിരെ പോലീസ് കേസെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം

Published

on

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പങ്കെടുക്കില്ല. ഇന്ന് മേഴ്‌സി കോളേജ് പരിസരത്ത് ചുവരെഴുതിയാണ് ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമാകുന്നത്. എന്നാൽ ഈ പരിപാടിക്ക് എത്തില്ലെന്ന് പ്രശാന്ത് ശിവൻ അറിയിച്ചു. പാലക്കാട് സീറ്റ് കിട്ടാത്തതിൽ ഉണ്ടായ പ്പിണക്കം കൂടുതൽ മൂർച്ഛിക്കുന്നതായാണ് വിവരം.

പ്രചാരണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ എത്തിയിരുന്നു. എന്നാൽ ഇക്കാര്യം പ്രശാന്ത് ശിവനെ അറിയിച്ചിരുന്നില്ല. ഇതിലും പ്രശാന്ത് ശിവന് നീരസമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സീറ്റ് കിട്ടാത്തതിന് പുറമെ ശോഭ സുരേന്ദ്രന്റെ അവഗണന കൂടി ആയതോടെയാണ് പ്രശാന്ത് ശിവൻ മാറി നിൽക്കാൻ തീരുമാനിച്ചത്.

നേരത്തെ, പാലക്കാട് മണ്ഡലത്തിലെ ബിജെപി സാധ്യാതാ പട്ടികയിൽ അവസാനഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെയും പ്രശാന്ത് ശിവന്റെയും പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, അവസാനഘട്ടത്തിൽ പ്രശാന്ത് ശിവനെ ഒഴിവാക്കി ശോഭാസുരേന്ദ്രനെ പരിഗണിക്കുകയായിരുന്നു. പിന്നാലെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാൻ ആയിരുന്നു തീരുമാനം. എന്നാൽ, എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെ സീറ്റ് ആണ് നെന്മാറ. ഈ സീറ്റ് ബിഡിജെഎസ് വിട്ടുനൽകാത്തതിനാൽ പ്രശാന്ത് മത്സര രംഗത്ത് നിന്നും പുറത്തായ അവസ്ഥയാണുള്ളത്.

അതേസമയം, ബിജെപി വിജയ സാധ്യത കാണുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട് . 2016ൽ ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അന്ന് എതിരാളിയായിരുന്ന ഷാഫി പറമ്പിൽ 17,483 വോട്ടിനാണ് വിജയിച്ചത്. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകൾക്കാണ് വിജയിച്ചത്. അന്നും ബിജെപി രണ്ടാംസ്ഥാനം നിലനിർത്തിയിരുന്നു. സി കൃഷ്‌ണകുമാറായിരുന്നു ബിജെപി സ്ഥാനാർഥി. മൂന്നാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന പി. സരിൻ ആണ്.

Continue Reading

kerala

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കും: പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി യാത്ര മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും വി.ഡി. സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അങ്ങേയറ്റം വികാരാധീനനായാണ് വി.ഡി. സതീശൻ സംസാരിച്ചത്. യാത്രയെ ജനങ്ങൾ നെഞ്ചേറ്റി, ഇത് യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിനുള്ള അംഗീകാരമാണ് എന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം തനിക്ക് ലഭിച്ച സ്നേഹത്തിന് നിറകണ്ണുകളോടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയാണ് ഈ ജനപ്രവാഹം. ടീം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും. തകർന്നടിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്താനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിനുണ്ട്. ‘പുതുയുഗ യാത്ര’ കേവലം ഒരു രാഷ്ട്രീയ ജാഥയല്ല, മറിച്ച് ജനങ്ങൾ ഏറ്റെടുത്ത വിപ്ലവകരമായ മുന്നേറ്റമായിരുന്നു. കേരളത്തെ രക്ഷിക്കാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ്. തകർന്ന സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക സാഹചര്യങ്ങളെയും നാം തിരിച്ചുപിടിക്കും എന്നും വി.ഡി. സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ ഐക്യവും ജനപിന്തുണയും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ സമാപന സമ്മേളന ചടങ്ങ്.

Continue Reading

kerala

യു.ഡി.എഫ് വരുമ്പോള്‍ കേരളത്തിന് 5 ഗ്യാരണ്ടി

Published

on

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.
പ്രധാന പ്രഖ്യാപനങ്ങൾ:
1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളജ് വിദ്യാർഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
2. ക്ഷേമ പെൻഷൻ 3,000 ആയി ഉയർത്തും.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
3. കുടുംബങ്ങൾക്ക് 25 ലക്ഷത്തിൻറെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
4. യുവ സംരംഭകർക്ക് 5 ലക്ഷം പലിശരഹിത വായ്പ സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
5. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
Continue Reading

Trending