News
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
പത്താം തീയതിയിലും എട്ട് ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്താം തീയതിയിലും എട്ട് ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം
ഇടിമിന്നല്‍ അതീവ അപകടകാരിയായ പ്രകൃതി സംഭവമാണ്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവഹാനി ഉണ്ടാക്കുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം വരുത്താന്‍ ഇടയാക്കാം.
അതുകൊണ്ട് തന്നെ കാര്‍മേഘം കാണുന്ന സമയം മുതല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ജാഗ്രത പാലിക്കുന്നത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
News
ഹോർമൂസ് പ്രതിസന്ധി രൂക്ഷം; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു
അമേരിക്കന്‍ എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും കുത്തനെ ഉയര്‍ന്നു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ വിതരണം താറുമാറായതിനെ തുടര്‍ന്ന് ബാരലിന് 100 ഡോളര്‍ കടന്നാണ് വില കുതിച്ചത്.
കുവൈത്ത്, ഇറാഖ്, യുഎഇ തുടങ്ങിയ പ്രധാന എണ്ണ ഉല്പാദക രാജ്യങ്ങള്‍ ഉല്പാദനം കുറച്ചതും യു.എസ്, ഇസ്രയേല്‍, ഇറാന് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ റിഫൈനറികളെ ലക്ഷ്യമിട്ടതുമാണ് വില ഉയരാന്‍ പ്രധാന കാരണം. ബന്‍ഡ് ക്രൂഡ് ബാരലിന് ഏകദേശം 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിലായിരുന്നു വ്യാപാരം അവസാനിച്ചത്. ഇതോടെ ബന്‍ഡ് ക്രൂഡ് വിലയില്‍ ഏകദേശം 18 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
അമേരിക്കന്‍ എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും കുത്തനെ ഉയര്‍ന്നു. ബാരലിന് 20 ശതമാനത്തിലധികം വര്‍ധിച്ച് 110 ഡോളറിനടുത്താണ് വില. 2022-ല്‍ റഷ്യ യുക്രൈനെ അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുന്നത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ദിവസേന ഏകദേശം 15 മില്യണ്‍ ബാരല്‍ എണ്ണയാണ് ഈ വഴി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇറാന്റെ ഭീഷണിയോടെ ഈ കടലിടുക്ക് വഴി നടക്കുന്ന വിതരണം ഏറെക്കുറെ നിലച്ചിരിക്കുകയാണ്.
വിതരണ തടസ്സവും സംഭരണ ശേഷിയിലെ കുറവും കാരണം ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉല്പാദനം കുറച്ചതും വില വര്‍ധനവിന് കാരണമായി. പ്രധാന വിതരണക്കാരായ സൗദി അറേബ്യ ചെങ്കടല്‍ വഴി വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഹോര്‍മൂസ് വഴി ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ഇതോടെ കഴിയുന്നില്ല.
ഇതിനിടെ ഇറാനിലും ഇസ്രയേലിലും റിഫൈനറികളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇറാനിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രയേലിലെ ഹൈഫ ബേയിലെ ബസാന് ഗ്രൂപ്പിന്റെ റിഫൈനറിയില്‍ ഇറാന്റെ ഐആര്‍ജിസി തിരിച്ചടി നടത്തി. ഗള്‍ഫ് മേഖലയിലെ റിഫൈനറികള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
എണ്ണവില കുതിച്ചുയര്‍ന്നതോടെ ഏഷ്യന്‍ ഓഹരി വിപണികളിലും വലിയ ഇടിവുണ്ടായി. ജപ്പാനിലെ നിക്കി സൂചിക 6.22 ശതമാനം ഇടിഞ്ഞപ്പോള്‍ ദക്ഷിണകൊറിയയിലെ കോസ്പി സൂചിക 6.68 ശതമാനം താഴ്ന്നു. അതേസമയം, എണ്ണവില വര്‍ധനവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. ഇറാന്റെ ആണവഭീഷണി തടയാന്‍ നല്‍കേണ്ട ചെറിയ വില മാത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
News
സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ
അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഇന്നുമുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.
ഇന്നലെ ചർച്ചയ്ക്ക് തയ്യാറാകാത്ത ആശുപത്രി മാനേജ്മെന്റുകളുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഇന്ന് വീണ്ടും ചർച്ച നടത്തും.
മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന ആവശ്യത്തോടെയാണ് നഴ്സുമാർ സമരം ശക്തമാക്കുന്നത്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാറിൽ ഒപ്പിടുന്ന ആശുപത്രികളിൽ സമരം അവസാനിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.
ശമ്പള വർധന വിഷയത്തിൽ യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം ശക്തമായി നടക്കുന്നത്.
News
തിരുവനന്തപുരത്ത് അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം;ഒരാൾ ഗുരുതരാവസ്ഥയിൽ
ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം ആര്യനാട്–നെടുമങ്ങാട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്.
കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവ് (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നതായാണ് പ്രാഥമിക സൂചന. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
-
india3 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More3 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala3 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More3 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
News20 hours agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india3 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More3 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
News21 hours ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

