News
ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
നിലവില്‍ പ്രതി റിമാന്‍ഡിലാണ്
അങ്കമാലി: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയായ ജാസ്‌ലിയ മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതില്‍ അങ്കമാലി പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡിവൈഎസ്എപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചതായും പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടതാണെന്നും വ്യക്തമാക്കുന്നത്.
ഫെബ്രുവരി 28-ന് ജാസ്‌ലിയ നടന്നു പോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ ഉടന്‍ പിടികൂടാത്തതിനെതിരെ കുടുംബം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് റൂറല്‍ എസ്.പി അന്വേഷണം നടത്താന്‍ ആലുവ ഡിവൈഎസ്എപിക്ക് ചുമതല നല്‍കി. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നത്.
കേസിലെ പ്രതിയായ ഡോ. സിറിയക് ജോര്‍ജിനെ പിന്നീട് വാഗമണ്ണില്‍ നിന്ന് പൊലീസ് പിടികൂടി. അപകടസമയത്ത് പേടിച്ചതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും അത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോയെന്ന സംശയത്തെ തുടര്‍ന്ന് നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ പ്രതി റിമാന്‍ഡിലാണ്. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.
india
‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ
ചെന്നൈ: റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന യുഎസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയ്ക്കെതിരെ നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ഉത്തരവുകൾ സ്വീകരിക്കാറില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
‘‘ ബഹുമാനപ്പെട്ട പ്രസിഡന്റ്, സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമാണ് ഇന്ത്യ. വിദേശത്തു നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കാറില്ല. ദയവായി നിങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ ശ്രദ്ധിക്കുക’’– അദ്ദേഹം എക്‌സിൽ കുറിച്ചു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് സുസ്ഥിരമായ ആഗോള സമാധാനത്തിന്റെ അടിത്തറ. അമേരിക്കയിലെ ജനങ്ങൾക്കു സമാധാനവും ഐശ്വര്യവും നേരുന്നതായും കമൽഹാസൻ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പിഴത്തുകയും ഏർപ്പെടുത്തി. യുഎസിൽ ഇന്ധനവില കുതിച്ചുയരുന്നതിനാലാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനു ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്. എണ്ണ വാങ്ങുന്ന തോത് കുറച്ചെങ്കിലും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി അവസാനിപ്പിച്ചിട്ടില്ല.
india
ബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
പാട്ന: ബിഹാറിലെ മധുബനി ജില്ലയിലെ അന്ധരാതാർഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ റോഷൻ ഖാത്തൂൻ എന്ന യുവതി ക്രൂരമായ ആൾക്കൂട്ടാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകൾ യുവതിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവദിവസം, റോഷൻ ഖാത്തൂൻ ഒരു വീട്ടിൽ മോഷണത്തിനായി കയറി എന്ന് ആരോപിച്ചാണ് നാട്ടുകാർ അവരെ തടഞ്ഞുവെച്ചത്. തുടർന്ന് യാതൊരു ദയയുമില്ലാതെ ഒരു കൂട്ടം ആളുകൾ ചേർന്ന് യുവതിയെ മാരകമായി മർദിക്കുകയായിരുന്നു. ക്രൂരമായ മർദനമേറ്റ് ബോധരഹിതയായ അവരെ പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവത്തിൽ യുവതിയുടെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് കേവലം ഒരു ആൾക്കൂട്ടാക്രമണമല്ലെന്നും മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും അവർ ആരോപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിന്നിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത വലിയ ചർച്ചയാവുകയും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിട്ടുണ്ട്.
kerala
പാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പങ്കെടുക്കില്ല. ഇന്ന് മേഴ്‌സി കോളേജ് പരിസരത്ത് ചുവരെഴുതിയാണ് ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമാകുന്നത്. എന്നാൽ ഈ പരിപാടിക്ക് എത്തില്ലെന്ന് പ്രശാന്ത് ശിവൻ അറിയിച്ചു. പാലക്കാട് സീറ്റ് കിട്ടാത്തതിൽ ഉണ്ടായ പ്പിണക്കം കൂടുതൽ മൂർച്ഛിക്കുന്നതായാണ് വിവരം.
പ്രചാരണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ എത്തിയിരുന്നു. എന്നാൽ ഇക്കാര്യം പ്രശാന്ത് ശിവനെ അറിയിച്ചിരുന്നില്ല. ഇതിലും പ്രശാന്ത് ശിവന് നീരസമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സീറ്റ് കിട്ടാത്തതിന് പുറമെ ശോഭ സുരേന്ദ്രന്റെ അവഗണന കൂടി ആയതോടെയാണ് പ്രശാന്ത് ശിവൻ മാറി നിൽക്കാൻ തീരുമാനിച്ചത്.
നേരത്തെ, പാലക്കാട് മണ്ഡലത്തിലെ ബിജെപി സാധ്യാതാ പട്ടികയിൽ അവസാനഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെയും പ്രശാന്ത് ശിവന്റെയും പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, അവസാനഘട്ടത്തിൽ പ്രശാന്ത് ശിവനെ ഒഴിവാക്കി ശോഭാസുരേന്ദ്രനെ പരിഗണിക്കുകയായിരുന്നു. പിന്നാലെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാൻ ആയിരുന്നു തീരുമാനം. എന്നാൽ, എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെ സീറ്റ് ആണ് നെന്മാറ. ഈ സീറ്റ് ബിഡിജെഎസ് വിട്ടുനൽകാത്തതിനാൽ പ്രശാന്ത് മത്സര രംഗത്ത് നിന്നും പുറത്തായ അവസ്ഥയാണുള്ളത്.
അതേസമയം, ബിജെപി വിജയ സാധ്യത കാണുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട് . 2016ൽ ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അന്ന് എതിരാളിയായിരുന്ന ഷാഫി പറമ്പിൽ 17,483 വോട്ടിനാണ് വിജയിച്ചത്. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകൾക്കാണ് വിജയിച്ചത്. അന്നും ബിജെപി രണ്ടാംസ്ഥാനം നിലനിർത്തിയിരുന്നു. സി കൃഷ്‌ണകുമാറായിരുന്നു ബിജെപി സ്ഥാനാർഥി. മൂന്നാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന പി. സരിൻ ആണ്.
-
india3 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More3 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala3 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More3 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india3 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More3 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
More3 days agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം
-
News19 hours agoപ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരന് മർദ്ദനം; എസ്എഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

