News
സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ
അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഇന്നുമുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.
ഇന്നലെ ചർച്ചയ്ക്ക് തയ്യാറാകാത്ത ആശുപത്രി മാനേജ്മെന്റുകളുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഇന്ന് വീണ്ടും ചർച്ച നടത്തും.
മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന ആവശ്യത്തോടെയാണ് നഴ്സുമാർ സമരം ശക്തമാക്കുന്നത്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാറിൽ ഒപ്പിടുന്ന ആശുപത്രികളിൽ സമരം അവസാനിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.
ശമ്പള വർധന വിഷയത്തിൽ യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം ശക്തമായി നടക്കുന്നത്.
News
തിരുവനന്തപുരത്ത് അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം;ഒരാൾ ഗുരുതരാവസ്ഥയിൽ
ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം ആര്യനാട്–നെടുമങ്ങാട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്.
കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവ് (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നതായാണ് പ്രാഥമിക സൂചന. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
News
ജാസ്ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
നിലവില്‍ പ്രതി റിമാന്‍ഡിലാണ്
അങ്കമാലി: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയായ ജാസ്ലിയ മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതില്‍ അങ്കമാലി പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡിവൈഎസ്എപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചതായും പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടതാണെന്നും വ്യക്തമാക്കുന്നത്.
ഫെബ്രുവരി 28-ന് ജാസ്ലിയ നടന്നു പോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ ഉടന്‍ പിടികൂടാത്തതിനെതിരെ കുടുംബം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് റൂറല്‍ എസ്.പി അന്വേഷണം നടത്താന്‍ ആലുവ ഡിവൈഎസ്എപിക്ക് ചുമതല നല്കി. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നത്.
കേസിലെ പ്രതിയായ ഡോ. സിറിയക് ജോര്‍ജിനെ പിന്നീട് വാഗമണ്ണില്‍ നിന്ന് പൊലീസ് പിടികൂടി. അപകടസമയത്ത് പേടിച്ചതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും അത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോയെന്ന സംശയത്തെ തുടര്‍ന്ന് നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ പ്രതി റിമാന്‍ഡിലാണ്. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.
india
‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ
ചെന്നൈ: റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന യുഎസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയ്ക്കെതിരെ നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ഉത്തരവുകൾ സ്വീകരിക്കാറില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
‘‘ ബഹുമാനപ്പെട്ട പ്രസിഡന്റ്, സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമാണ് ഇന്ത്യ. വിദേശത്തു നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കാറില്ല. ദയവായി നിങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ ശ്രദ്ധിക്കുക’’– അദ്ദേഹം എക്സിൽ കുറിച്ചു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് സുസ്ഥിരമായ ആഗോള സമാധാനത്തിന്റെ അടിത്തറ. അമേരിക്കയിലെ ജനങ്ങൾക്കു സമാധാനവും ഐശ്വര്യവും നേരുന്നതായും കമൽഹാസൻ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പിഴത്തുകയും ഏർപ്പെടുത്തി. യുഎസിൽ ഇന്ധനവില കുതിച്ചുയരുന്നതിനാലാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനു ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്. എണ്ണ വാങ്ങുന്ന തോത് കുറച്ചെങ്കിലും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി അവസാനിപ്പിച്ചിട്ടില്ല.
-
india3 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More3 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala3 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More3 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india3 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More3 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
News20 hours ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News20 hours agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം

