kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്.ഐ.ടി
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്.
അതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
kerala
തിരുവനന്തപുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി; ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി അടച്ചു
ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലന്‍ കുരങ്ങുകളെ പാര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി. 37 വയസ് പ്രായമുള്ള പെണ് കുരങ്ങാണ് ചാടിയത്. ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി അടച്ചു. കുരങ്ങ് കോമ്പൗണ്ടിനുള്ളില്‍ തന്നെയുണ്ടെന്നും അത് തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും മൃഗശാല അധികൃതര്‍ പറഞ്ഞു.
ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലന്‍ കുരങ്ങുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലന്‍ കുരങ്ങുകളാണ് മൃഗശാലയില്‍ ആകെയുള്ളത്. മൂന്ന് ആണ്‍കുരങ്ങും മൂന്ന് പെണ് കുരങ്ങും ആണ് ഉള്ളത്. കൂട്ടിലേക്ക് കയറിയില്ലെങ്കില്‍ ഇണയെ ഉപയോഗിച്ച് ആകര്‍ഷിച്ച് വിളിക്കാമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മുന്‍പ് ഹനുമാന് കുരങ്ങ് ചാടിയിരുന്നു.
kerala
കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ വ്യൂപോയന്റില് കയറി; താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം
താഴ്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തില്‍ കമ്പ് തറച്ചുകയറുകയായിരുന്നു.
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള കാഴ്ച കാണാന്‍ സമീപത്തെ വ്യൂപോയന്റില് കയറി താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാര്‍ദനന്റെ മകന് ജിതിന് (30) മരിച്ചത്. വിമാനത്താവളത്തിന് സമീപത്തെ വെങ്കുളം വ്യൂ പോയിന്റില്‍ നിന്നാണ് യുവാവ് താഴേക്ക് വീണത്. കൂട്ടുകാര്‍ക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളം കാണുന്നതിനായാണ് വ്യൂ പോയിന്റില്‍ കയറിയത്. എന്നാല്‍ താഴ്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തില്‍ കമ്പ് തറച്ചുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവള വ്യൂ പോയിന്റ് ആണ് വെങ്കുളം ഭാഗം. ഇവിടെ നിരവധി പേര് എത്താറുള്ളതുകൊണ്ടുതന്നെ അപകടം ഉണ്ടാവുന്നതിനാല്‍ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷയില്‍ 7-നായിരിക്കും വിധി
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷയില്‍ 7-നായിരിക്കും വിധി. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റി , ഗോവര്ദ്ധന്, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്കി.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തില്‍ അധികമായി ഉള്‍പ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയെന്ന് ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന് പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ എ പത്മകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം മാന്വല്‍ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുന്‍ ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറും കെ പി ശങ്കരദാസും എ പത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്ഐടി വ്യക്തമാക്കി.
പാളികള്‍ പുതുക്കണമെന്ന് ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് എ പത്മകുമാര്‍ എന്നാണ് എന്‍ വിജയകുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ഡി മണി, സഹായികളായ ബാലമുരുകന്, ശ്രീകൃഷ്ണന് ഇന്ന് ചോദ്യം ചെയ്യും.ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala14 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
