Connect with us

GULF

ഫോർബ്സ്: അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും എം.എ യൂസഫലി

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്

Published

on

അബുദാബി: ഫോർബ്സ് മിഡിൽ ഈസ്റ്റ് യുഎഇയിലെ അതിസമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ മുന്നിൽ. 110 ബില്യൺ ഡോളറാണ് ആസ്തി.

റഷ്യൻ (3), യുകെ (2), കാനഡ (2), എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്. റീട്ടെയ്ൽ, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യുഎഇയുടെ സമഗ്രവികസനത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് റാങ്കിങ്ങ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. business

 

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്.

Advertisement

ഗൗതം ആദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് (20.8 ബില്യൺ ഡോളർ) പട്ടികയിൽ രണ്ടാമത്. എനർജി കമ്പനിയായ SUEK സ്ഥാപകനും റഷ്യൻ സ്വദേശിയുമായ ആൻഡ്രി മെൽനിചെങ്കോയാണ് (20.4 ബില്യൺ ഡോളർ) മൂന്നാമത്. 41 വയസ് പ്രായമുള്ള നാലും അഞ്ചും സ്ഥാനത്തുള്ള ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവും ഫിൻടെക് കമ്പനിയായ റിവൊലുട് സ്ഥാപകൻ നിക് സ്റ്റോറോൻസ്കിയുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നർ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൺ ഡോളറാണ് അദേഹത്തിന്റെ ആസ്തി. പട്ടികയിൽ ആറാം സ്ഥാനത്താണ്.

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി ( 5.6 ബില്യൺ ഡോളർ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള ( 4.2 ബില്യൺ ഡോളർ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൺ ഡോളർ ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ ( 3.9 ബില്യൺ ഡോളർ ), ബുർജീൽ ഹോൾഡജിങ്ങ്സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്.

ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളതും ഇന്ത്യയിൽ നിന്നാണ്. 49.9 ബില്യൺ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി. 81 വയസുള്ള ത്രിവേണി ഗ്രൂപ്പ് ചെയർമാൻ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

വാഹനങ്ങള്‍ എത്തിച്ചു ഇത്തിഹാദ് റെയില്‍ 

ചരക്ക് ഗതാഗതത്തില്‍ നാഴികക്കല്ലായി 

Published

on

അബുദാബി: ഇത്തിഹാദ് റെയില്‍ അതിന്റെ ദൗത്യത്തില്‍ പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുകയാണ്. ചരക്ക്  വണ്ടികളാണ് നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഫുജൈറ തുറമുഖത്തുനിന്നും നിസ്സാന്‍ കാറുകള്‍ അബുദാബിയി ല്‍ എത്തിച്ചാണ് ഇത്തിഹാദ് റെയില്‍ രാജ്യത്തിന്റെ ചരക്ക് നീക്കല്‍ രംഗത്ത് പുതിയ അധ്യായം കുറിച്ചിരിക്കുന്നത്.   അല്‍മസൂദ് ഓട്ടോമൊബൈല്‍സിനുവേണ്ടിയാണ് പുതിയ വാഹനങ്ങള്‍ ഇത്തിഹാദ് റെയില്‍വെയിലൂടെ അബുദാബിയിലെത്തിച്ചത്. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയിലെ സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.
ഫുജൈറയിലെ കിഴക്കന്‍ തീരത്തെ തുറമുഖങ്ങളില്‍ നിന്ന് അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ  ക്കാണ് നിസ്സാന്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റി അയച്ചത്. അബുദാബി, അല്‍ ഐന്‍, അല്‍ദഫ്ര മേഖല എന്നിവിടങ്ങളി ലെ നിസ്സാന്‍, ഇന്‍ഫിനിറ്റി, റെനോ എന്നിവയുടെ അംഗീകൃത വിതരണക്കാരായ അല്‍ മസൂദ് ഓട്ടോമൊബൈല്‍സ്, ഇത്തിഹാദ് റെയില്‍ ഫ്രൈറ്റുമായി സഹകരിച്ചാണ് വാഹനങ്ങള്‍ എത്തിച്ചത്.
രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രതിരോധശേഷിയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനാണ് യുഎഇയുടെ ദേശീയ റെയില്‍ ശൃംഖല നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇത്തിഹാദ് റെയില്‍ ഫ്രൈറ്റ് സിഇഒ ഒമര്‍ അല്‍സെ ബെയ് വ്യക്തമാക്കി. യുഎഇയിലുടനീളമുള്ള ബിസിനസുകള്‍ക്ക് റെയിലില്‍ നിന്ന് പ്രയോജനം നേടാന്‍ പ്രാപ്തമാക്കുന്ന തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Continue Reading

GULF

വന്‍ പദ്ധതികളുമായി ബുര്‍ജീല്‍; യുഎഇ പ്രസിഡണ്ടും പ്രധാനമന്ത്രിയും പവലിയന്‍ സന്ദര്‍ശിച്ചു

: ആരോഗ്യരംഗത്ത് വന്‍പദ്ധതികളുമായി ആതുരശുശ്രൂഷാ രംഗത്തെ പ്രമുഖരായ ബുര്‍ജീല്‍ ഗ്രൂപ്പ്.

Published

on

അബുദാബി: ആരോഗ്യരംഗത്ത് വന്‍പദ്ധതികളുമായി ആതുരശുശ്രൂഷാ രംഗത്തെ പ്രമുഖരായ ബുര്‍ജീല്‍ ഗ്രൂപ്പ്. അബുദാബിയില്‍ നടക്കുന്ന മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് പ്രദര്‍ശനത്തില്‍ യുഎഇയിലെ ആരോഗ്യമേഖലക്ക് വന്‍മുതല്‍കൂട്ടാകുന്ന പദ്ധതികളുടെ രൂപരേഖ പ്രദര്‍ശിപ്പിച്ചു. ബുര്‍ജീല്‍ പവലിയന്‍ സന്ദര്‍ശിക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാ രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും പവിലിയന്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി. ഐഎച്ച്സി മാനേജിങ് ഡയറക്ടറും സിഇഒയുമായ സയിദ് ബസര്‍ ഷുഐബും സന്നിഹിതനാ യിരുന്നു.
യുഎഇയുടെ ആരോഗ്യപരിരക്ഷാ രംഗത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിടുന്ന ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികള്‍ യുഎഇ ഭരണാധികാരികള്‍ക്കുമുന്നില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ വിശദീകരിച്ചു.  ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പവിലിയന്‍ സന്ദര്‍ശിച്ച ഭരണാധികാരികളെ ഡോ. ഷംഷീര്‍ സ്വീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാ സം, ഗവേഷണം എന്നീ രംഗങ്ങളില്‍ വന്‍ നിക്ഷേപം  ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീര്‍ വിശദീകരിച്ചു.
3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മെഡിക്കല്‍ സിറ്റി എന്ന ആശയം ആദ്യഘട്ടത്തിലായിരുന്ന കാലത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കണ്ട് പദ്ധതികള്‍ വിശദീകരിച്ചത് ഡോ.ഷംസീര്‍ അനുസ്മരിച്ചു. അന്ന് കണ്ട വലിയ സ്വപ്നത്തിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന വിപുലീകരണമെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സ, മെഡിക്കല്‍ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിനൂതന സൗകര്യങ്ങളാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ അടുത്ത ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. സങ്കീര്‍ണ്ണമായ ചികിത്സാ സൗകര്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ ലഭ്യമാകും.
വിപിഎസ് ഹെല്‍ത്ത്കെയറിന് കീഴിലുള്ള ലൈഫ് ഫാര്‍മയുടെ വിപുലീകരണത്തിനായി കിസാദില്‍ 700 മില്യ ണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം ഗ്രൂപ്പ് പ്രഖ്യാപിച്ചു. അപൂര്‍വ രക്തരോഗങ്ങള്‍ക്കുള്ള അത്യാധുനിക ജനിതക ചികിത്സാ രംഗത്ത് 100 മില്യണ്‍ ദിര്‍ഹത്തിന്റെ പുതിയ പദ്ധതിക്കും തുടക്കമിട്ടു. ഈ ചികിത്സാ രീതികള്‍ യുഎഇയില്‍ തന്നെ വി കസിപ്പിക്കാനും നിര്‍മ്മിക്കാനും സാധിക്കുന്ന പ്ലാറ്റ്ഫോമിനാണ് ഗ്രൂപ്പ് രൂപം നല്‍കുന്നത്. യുഎഇയെ ആഗോള ആരോഗ്യ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റാനുള്ള ദേശീയ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ ചുവടുവെപ്പുകളെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.
Continue Reading

GULF

മരുഭൂമികളില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക്; ”ലേബര്‍ ഹീറോ അവാര്‍ഡ്”  

Published

on

അബുദാബി: യുഎഇയുടെ വികസന മുന്നേറ്റത്തില്‍ കഠിനാദ്ധ്വാനത്തിലൂടെ പങ്കാളികളായവരെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി ‘ലേബര്‍ ഹീറോ അവാര്‍ഡ് 2026’ നല്‍കി ആദരിച്ചു. രാജ്യത്തിന്റെ ചരിത്രം തിരുത്തി യെഴുതിയ വികസന പ്രയാണത്തില്‍ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെയാണ് മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് അവാര്‍ഡ് നല്‍കി ആദരിച്ചത്.
നാല്‍പ്പതിനായിരത്തിലേറെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ലഭിച്ച 550 നോമിനേഷ നുകളില്‍ നിന്നാണ് അര്‍ഹരായ 33 പേരെ തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നാല് മലയാളികളും ആദരിക്കപ്പെട്ടു. ബിജു ചീനക്കണ്ടി (കണ്ണൂര്‍), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാല്‍ (കൊല്ലം), അമ്പാടിക്കണ്ണന്‍ മണി (തിരുവനന്തപുരം) എന്നിവരാണ് ആദരിക്കപ്പെട്ട മലയാളികള്‍.
തൊഴിലിലുള്ള ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവുമാണ് ഇവരെയെല്ലാം ആദരവിന് അര്‍ഹരാക്കിയത്.  ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയില്‍ ആദരിക്കപ്പെട്ടത്. ഏറ്റവും ചെറിയ ജോലിയില്‍നിന്നും ആരംഭിച്ചു ഉയര്‍ന്ന പദവിയിലെത്തിയവരും ഇവര്‍ക്കിടിയിലുണ്ട്. അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്ക്  ആദരവ് വലിയ അംഗീകാരമായി മാറി.
മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മുസഫ യിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ പുരസ്‌കാര ചടങ്ങ് അവിസ്മരണീയമാക്കിയത്. ഓരോ തൊഴിലാളിക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഎഇ നല്‍കുന്ന പിന്തുണയും സുരക്ഷിതമായ അന്തരീക്ഷവും ആദരവ് ചടങ്ങി ല്‍ അനുസ്മരിക്കുന്നതോടൊപ്പം കടന്നുവന്ന നാള്‍വഴികള്‍ നല്‍കിയ അനുഭവസമ്പത്തും അതിലൂടെ നേടിയെടുക്കാനായ വിജയഗാഥയും വിവരിച്ചു.
Continue Reading

Trending