GULF
വാഹനങ്ങള്‍ എത്തിച്ചു ഇത്തിഹാദ് റെയില്‍
ചരക്ക് ഗതാഗതത്തില്‍ നാഴികക്കല്ലായി
അബുദാബി: ഇത്തിഹാദ് റെയില്‍ അതിന്റെ ദൗത്യത്തില്‍ പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുകയാണ്. ചരക്ക് വണ്ടികളാണ് നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഫുജൈറ തുറമുഖത്തുനിന്നും നിസ്സാന്‍ കാറുകള്‍ അബുദാബിയി ല്‍ എത്തിച്ചാണ് ഇത്തിഹാദ് റെയില്‍ രാജ്യത്തിന്റെ ചരക്ക് നീക്കല്‍ രംഗത്ത് പുതിയ അധ്യായം കുറിച്ചിരിക്കുന്നത്. അല്‍മസൂദ് ഓട്ടോമൊബൈല്‍സിനുവേണ്ടിയാണ് പുതിയ വാഹനങ്ങള്‍ ഇത്തിഹാദ് റെയില്‍വെയിലൂടെ അബുദാബിയിലെത്തിച്ചത്. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയിലെ സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.
ഫുജൈറയിലെ കിഴക്കന്‍ തീരത്തെ തുറമുഖങ്ങളില്‍ നിന്ന് അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ക്കാണ് നിസ്സാന്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റി അയച്ചത്. അബുദാബി, അല്‍ ഐന്‍, അല്‍ദഫ്ര മേഖല എന്നിവിടങ്ങളി ലെ നിസ്സാന്‍, ഇന്‍ഫിനിറ്റി, റെനോ എന്നിവയുടെ അംഗീകൃത വിതരണക്കാരായ അല്‍ മസൂദ് ഓട്ടോമൊബൈല്‍സ്, ഇത്തിഹാദ് റെയില്‍ ഫ്രൈറ്റുമായി സഹകരിച്ചാണ് വാഹനങ്ങള്‍ എത്തിച്ചത്.
രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രതിരോധശേഷിയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനാണ് യുഎഇയുടെ ദേശീയ റെയില്‍ ശൃംഖല നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇത്തിഹാദ് റെയില്‍ ഫ്രൈറ്റ് സിഇഒ ഒമര്‍ അല്‍സെ ബെയ് വ്യക്തമാക്കി. യുഎഇയിലുടനീളമുള്ള ബിസിനസുകള്‍ക്ക് റെയിലില്‍ നിന്ന് പ്രയോജനം നേടാന്‍ പ്രാപ്തമാക്കുന്ന തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Continue Reading
GULF
വന്‍ പദ്ധതികളുമായി ബുര്‍ജീല്‍; യുഎഇ പ്രസിഡണ്ടും പ്രധാനമന്ത്രിയും പവലിയന്‍ സന്ദര്‍ശിച്ചു
: ആരോഗ്യരംഗത്ത് വന്‍പദ്ധതികളുമായി ആതുരശുശ്രൂഷാ രംഗത്തെ പ്രമുഖരായ ബുര്‍ജീല്‍ ഗ്രൂപ്പ്.
അബുദാബി: ആരോഗ്യരംഗത്ത് വന്‍പദ്ധതികളുമായി ആതുരശുശ്രൂഷാ രംഗത്തെ പ്രമുഖരായ ബുര്‍ജീല്‍ ഗ്രൂപ്പ്. അബുദാബിയില്‍ നടക്കുന്ന മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് പ്രദര്‍ശനത്തില്‍ യുഎഇയിലെ ആരോഗ്യമേഖലക്ക് വന്‍മുതല്‍കൂട്ടാകുന്ന പദ്ധതികളുടെ രൂപരേഖ പ്രദര്‍ശിപ്പിച്ചു. ബുര്‍ജീല്‍ പവലിയന്‍ സന്ദര്‍ശിക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാ രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും പവിലിയന്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി. ഐഎച്ച്സി മാനേജിങ് ഡയറക്ടറും സിഇഒയുമായ സയിദ് ബസര്‍ ഷുഐബും സന്നിഹിതനാ യിരുന്നു.
യുഎഇയുടെ ആരോഗ്യപരിരക്ഷാ രംഗത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിടുന്ന ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികള്‍ യുഎഇ ഭരണാധികാരികള്‍ക്കുമുന്നില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ വിശദീകരിച്ചു. ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പവിലിയന്‍ സന്ദര്‍ശിച്ച ഭരണാധികാരികളെ ഡോ. ഷംഷീര്‍ സ്വീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാ സം, ഗവേഷണം എന്നീ രംഗങ്ങളില്‍ വന്‍ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീര്‍ വിശദീകരിച്ചു.
3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മെഡിക്കല്‍ സിറ്റി എന്ന ആശയം ആദ്യഘട്ടത്തിലായിരുന്ന കാലത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കണ്ട് പദ്ധതികള്‍ വിശദീകരിച്ചത് ഡോ.ഷംസീര്‍ അനുസ്മരിച്ചു. അന്ന് കണ്ട വലിയ സ്വപ്നത്തിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന വിപുലീകരണമെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സ, മെഡിക്കല്‍ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിനൂതന സൗകര്യങ്ങളാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ അടുത്ത ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. സങ്കീര്‍ണ്ണമായ ചികിത്സാ സൗകര്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ ലഭ്യമാകും.
വിപിഎസ് ഹെല്‍ത്ത്കെയറിന് കീഴിലുള്ള ലൈഫ് ഫാര്‍മയുടെ വിപുലീകരണത്തിനായി കിസാദില്‍ 700 മില്യ ണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം ഗ്രൂപ്പ് പ്രഖ്യാപിച്ചു. അപൂര്‍വ രക്തരോഗങ്ങള്‍ക്കുള്ള അത്യാധുനിക ജനിതക ചികിത്സാ രംഗത്ത് 100 മില്യണ്‍ ദിര്‍ഹത്തിന്റെ പുതിയ പദ്ധതിക്കും തുടക്കമിട്ടു. ഈ ചികിത്സാ രീതികള്‍ യുഎഇയില്‍ തന്നെ വി കസിപ്പിക്കാനും നിര്‍മ്മിക്കാനും സാധിക്കുന്ന പ്ലാറ്റ്ഫോമിനാണ് ഗ്രൂപ്പ് രൂപം നല്‍കുന്നത്. യുഎഇയെ ആഗോള ആരോഗ്യ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റാനുള്ള ദേശീയ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ ചുവടുവെപ്പുകളെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.
GULF
മരുഭൂമികളില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക്; ”ലേബര്‍ ഹീറോ അവാര്‍ഡ്”
അബുദാബി: യുഎഇയുടെ വികസന മുന്നേറ്റത്തില്‍ കഠിനാദ്ധ്വാനത്തിലൂടെ പങ്കാളികളായവരെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി ‘ലേബര്‍ ഹീറോ അവാര്‍ഡ് 2026’ നല്‍കി ആദരിച്ചു. രാജ്യത്തിന്റെ ചരിത്രം തിരുത്തി യെഴുതിയ വികസന പ്രയാണത്തില്‍ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെയാണ് മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് അവാര്‍ഡ് നല്‍കി ആദരിച്ചത്.
നാല്‍പ്പതിനായിരത്തിലേറെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ലഭിച്ച 550 നോമിനേഷ നുകളില്‍ നിന്നാണ് അര്‍ഹരായ 33 പേരെ തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നാല് മലയാളികളും ആദരിക്കപ്പെട്ടു. ബിജു ചീനക്കണ്ടി (കണ്ണൂര്‍), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാല്‍ (കൊല്ലം), അമ്പാടിക്കണ്ണന്‍ മണി (തിരുവനന്തപുരം) എന്നിവരാണ് ആദരിക്കപ്പെട്ട മലയാളികള്‍.

തൊഴിലിലുള്ള ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവുമാണ് ഇവരെയെല്ലാം ആദരവിന് അര്‍ഹരാക്കിയത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയില്‍ ആദരിക്കപ്പെട്ടത്. ഏറ്റവും ചെറിയ ജോലിയില്‍നിന്നും ആരംഭിച്ചു ഉയര്‍ന്ന പദവിയിലെത്തിയവരും ഇവര്‍ക്കിടിയിലുണ്ട്. അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്ക് ആദരവ് വലിയ അംഗീകാരമായി മാറി.
മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മുസഫ യിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ പുരസ്‌കാര ചടങ്ങ് അവിസ്മരണീയമാക്കിയത്. ഓരോ തൊഴിലാളിക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഎഇ നല്‍കുന്ന പിന്തുണയും സുരക്ഷിതമായ അന്തരീക്ഷവും ആദരവ് ചടങ്ങി ല്‍ അനുസ്മരിക്കുന്നതോടൊപ്പം കടന്നുവന്ന നാള്‍വഴികള്‍ നല്‍കിയ അനുഭവസമ്പത്തും അതിലൂടെ നേടിയെടുക്കാനായ വിജയഗാഥയും വിവരിച്ചു.
GULF
തൊഴില്‍ തര്‍ക്ക കേസ്സുകള്‍: അബുദാബിയില്‍ 309 ദശലക്ഷം നല്‍കി
അബുദാബി: തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 2025ല്‍ 12,536 തൊഴിലാളികള്‍ക്ക് 309 ദശലക്ഷം ദിര്‍ഹം നല്‍കി തീര്‍പ്പ് കല്‍പ്പിച്ചതായി അബുദാബി ലേബര്‍ കോര്‍ട്ട് വ്യക്തമാക്കി. അവകാശങ്ങള്‍ സംര ക്ഷിക്കുന്നതിലൂടെയും കടമകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെയും മൂല്യവത്തായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. നിയമപരമായ ചട്ടക്കൂടുകള്‍ക്കനുസൃതമായി പരാതികള്‍ പരിഹരിക്കുന്നതിലെ കൃത്യതയും വേഗതയുമാണ് ഇത് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുമ്പോള്‍, അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് വികസന ത്തില്‍ തൊഴിലാളികള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന അംഗീകാരമെന്ന് കോടതി വ്യക്തമാക്കി. തര്‍ക്കങ്ങളില്‍ ഉടനടി തീര്‍പ്പ് കല്‍പ്പിക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. നിയമത്തിന്റെ കൃത്യവും സുതാര്യവുമായ നിര്‍വ്വഹണത്തിലൂടെ തൊഴിലാളികള്‍ക്ക് അവരുടെ അവകാ ശങ്ങള്‍ ഉറപ്പുനല്‍കുന്നതിനൊപ്പം തൊഴിലുടമകളുടെ സ്ഥിരതയും ഉറപ്പാക്കുന്നു.
ജുഡീഷ്യല്‍ റോളിന് സമാന്തരമായി, അബുദാബി ലേബര്‍ കോടതി ലേബര്‍ അവയര്‍നെസ് ഓഫീസ് വഴി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. വിവിധ ഭാഷകളില്‍ ആയിരക്കണക്കിന് തൊഴിലാളികളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. എല്ലാ കക്ഷികളിലും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള നിയമപരമായ അവബോ ധം പ്രോത്സാഹിപ്പിക്കുക, തൊഴില്‍ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിന് പങ്കാളികളാകുക, സുസ്ഥിരവും സുസ്ഥിരവുമായ കരാര്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
വികസന യാത്രയില്‍ പ്രധാന പങ്കാളികളായി തൊഴിലാളികളെ ശാക്തീകരിക്കുക, കടമകള്‍ നിറവേറ്റുന്നതിനും അവകാശങ്ങള്‍ നേടുന്നതിനും സന്തുലിതാവസ്ഥാ സംസ്‌കാരം ശക്തിപ്പെടുത്തുക എന്നീ യുഎഇയുടെ കാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്.
-
india2 days agoതമിഴ്നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ്
-
kerala2 days agoകേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം
-
kerala2 days agoമുസ്ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി
-
News1 day agoഗതാഗത സുരക്ഷയില്‍ മുന്നിരയിലെത്താന് യുഎഇ; ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി
-
kerala2 days agoഅന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്
-
main stories1 day agoകോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്
-
kerala2 days agoനിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍
-
main stories2 days agoജില്ല തൂത്തുവാരി കണക്ക് തീര്‍ത്തു: മുസ്ലിംലീഗ്

