Connect with us

kerala

അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്

റാഷിദ എ.പി
കണ്ണൂര്‍

Published

on

അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെയായിരുന്നെങ്കില്‍ ഇന്നലെ ധര്‍മടത്ത് പിണറായി വിജയനെയും വിറപ്പിക്കുകയായിരുന്നു വി.പി അബ്ദുല്‍ റഷീദ്. ഇവിഎം യന്ത്രത്തിലെ വോട്ട് എണ്ണിത്തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ താരമാകുകയായിരുന്നു യു.ഡി.എഫിലെ യുവനേതാവ് റഷിദ്. ധര്‍മടത്ത് ‘മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍’ വാര്‍ത്ത ചാനലുകളില്‍ ബ്രേക്ക് ചെയ്ത് തുടങ്ങിയതോടെ പിണറായിയുടെ ഏകാധിപത്യത്തിന് മേല്‍ അടിയേല്‍ക്കുമെന്ന അവസ്ഥയായി. ആറ് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴും പിന്നിലായിരുന്നു പിണറായി വിജയന്‍. വോട്ടെണ്ണുന്ന ഓരോ ഘട്ടത്തിലും കേരളമാകെ ശ്രദ്ധ നേടുന്നതായിരു ന്നു റഷീദിന്റെ മുന്നേറ്റം.

ജില്ലയില്‍ സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലമായ ധര്‍മടത്ത് നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു ആദ്യമണിക്കൂറുകളിലെ ഫല സൂചനകള്‍. എട്ട് പഞ്ചായ ത്തുകളില്‍ കടമ്പൂര്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ സി.പി.എം ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളിലും മുന്നേറ്റം തുടരുകയായിരുന്നു റഷീദ്. സി.പി.എം വോട്ടുകളില്‍ തന്നെ വിള്ളല്‍ വീഴ്ത്തകയായിരുന്നു റഷീദിന്റെ മുന്നേറ്റം.

സി.പി.എം ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്താണ് ആദ്യം എണ്ണിക്കഴിഞ്ഞത്. തുടര്‍ന്ന് ആദ്യ ആറ് റൗണ്ടുകളിലും പിണറായി വിജയന്‍ പിന്നിലാകുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞതവണ പിണറായി വിജയന്‍ മുന്നേറിയ ആദ്യ റൗണ്ടില്‍പോലും പിന്നിലാകുകയായിരുന്നു പല ഘട്ട ങ്ങളിലും. സ്വന്തം പഞ്ചായത്തായ വേങ്ങാട് പോലും പിണറായി വിജയന് മുന്നേറാനായില്ല. ആദ്യറൗണ്ടില്‍ പിണറായി വിജയന്‍ 5008 വോട്ടുകള്‍ നേടിയപ്പോള്‍ റഷീദ് 5741 വോട്ടുകളാണ് നേടിയത്. രണ്ടാം റൗണ്ടില്‍ റഷീദ് 2523 വോട്ടുകളായി ഉയര്‍ത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ 2077 ആയി മാറി. നാലാം റൗണ്ടിലും റഷീദ് ക്രമാനുഗതമായി മുന്നേറ്റം തുടര്‍ന്നു. നാലാം റൗണ്ട് കഴിയുമ്പോള്‍ റഷീദിന്റെ മുന്നേറ്റം 2812 വോട്ടുകളായിരുന്നു. ആറാം റൗണ്ട് വരെ മുന്നേറ്റം തുടര്‍ന്നെങ്കിലും ഏഴാം റൗണ്ടില്‍ മാത്രമാണ് പിണറായി വിജയന് മുന്നിലെത്താനായത്.

2016ല്‍ 87329 വോട്ടിനാണ് ധര്‍മടത്ത് പിണറായി വിജയന്‍ വിജയിച്ചത്. 2021ല്‍ ഇത് 95522 ആയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അത് 85614 ആയി കുറയുന്ന അവസ്ഥയായിരുന്നു. 19247 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ലഭിച്ചത്. അതേസമയം യു.ഡി.എ ഫ് സ്ഥാനാര്‍ത്ഥി റഷിദ് നേടിയത് 66367 വോട്ടുകളാണ്. അഭിഭാഷകനായ വി.പി അബ്ദുല്‍റഷീദ് ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോള്‍ 70181 വോട്ടുകളാണ് അന്ന് നേടിയത്. 2016ല്‍ മണ്ഡലത്തില്‍ സി.പി.എം ഭൂരിപക്ഷം 40,000 വോട്ടുകളായിരുന്നുവെങ്കില്‍ ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ ഭൂരിപക്ഷം 22,000 ആയി കുറക്കുകയായിരുന്നു റഷിദ്. ഇത്തവണ തളിപ്പറ മ്പില്‍ റഷിദ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ടി.കെ ഗോവിന്ദന് പിന്തുണ നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെയാണ് റഷിദിനെ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരായി മത്സരിപ്പിച്ചത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും ആറ് വര്‍ഷമായി ധര്‍മടം പൊതുവാച്ചേരിയിലാണ് താമസം. ധര്‍മടത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് തുടക്കം മുതല്‍ റഷീദ് പറഞ്ഞിരുന്നു. എന്നാല്‍ വിജയം കാണാനായില്ലെങ്കിലും പിണറായി വിജയനെപോലെ സി.പി.എമ്മിലെ കരുത്തനെ വിറപ്പിക്കാന്‍ സാധിച്ചതോടെ സ്റ്റാറാകുകയായിരുന്നു ഈ യുവ നേതാവ്.

Advertisement

 

kerala

നിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍

ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ ക ക്ഷികള്‍ അമ്പേ പരാജയപ്പെടുന്നത്.

Published

on

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചുപ്പോള് നിലംപരിശായത് എല്.ഡി.എഫിലെ എട്ടോളം ഘടകകക്ഷികള്. നിയമസഭാ തിര ഞെഞ്ഞെടുപ്പില് ഇടതുമുന്നണിയിലെ 11 പാര്ട്ടികളില് എട്ട് കക്ഷികള്ക്കും ഒരു സീറ്റ് പോലും നേടാനായില്ല. ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ ക ക്ഷികള് അമ്പേ പരാജയപ്പെടുന്നത്. കേരള കോണ്ഗ്രസ് (മാണി), എന്.സി.പി, ഐ.എന്.എല് തുടങ്ങിയ കക്ഷികളുടെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തി ലാക്കുന്നതാണ് തിരഞ്ഞെടുപ്പ് മുന്നണിയിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനും സി.പി.ഐക്കും ആര്.ജെ.ഡിക്കും മാത്രമാണ് പുറമേ
എല്.ഡി.എഫ് നിരയില് നിന്ന് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനായത്. കഴിഞ്ഞ നിയമസഭയില് 62 സീറ്റുണ്ടായിരുന്ന സി.പി.എം ഇക്കുറി 26 സീറ്റിലേക്ക് ഒതുങ്ങിയപ്പോള് 17 സീറ്റുണ്ടായിരുന്ന സി.പി.ഐ എട്ട് സീറ്റിലൊതുങ്ങി. ഇരുകക്ഷികള്ക്ക് പുറമേ ഒരു സീറ്റു നേടി ആര്.ജെ.ഡിയും നിയമസഭയില് പ്രാതിനിധ്യം ഉറപ്പാക്കി.
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി എല്.ഡി.എഫ് ഒപ്പം കൂട്ടിയ ചെറുകക്ഷികള്ക്കാണ് കനത്ത പ്രഹരം ഏറ്റത്. കേരള കോണ്ഗ്രസ് (മാണി), കേരള കോണ്ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്ഗ്രസ്, കേരള കോണ്ഗ്രസ് (എസ്), ഐ.എന്.എല്, എന്.സി.പി, എന്.എസ്.ജെ.ഡി, ആര്.എസ്.പി (എല്) എന്നീ എട്ട് പാര്ട്ടികള്ക്ക് ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മധ്യകേരളത്തില് ഇടതുമുന്നണിയുടെ കരുത്താകുമെന്ന് കരുതിയ കേരള കോണ്ഗ്രസ് മാണി വിഭാഗത്തിനും, മുന് കാലങ്ങളില് നിയമസഭയില് സ്ഥിരം സാന്നിധ്യമായിരുന്ന എന്.സി.പി, ഐ.എന്.എല് തുടങ്ങിയ പാര്ട്ടികള്ക്കും സംപൂജ്യ രായി മടങ്ങേണ്ടി വന്നത് എല്.ഡി.എഫിന് വലിയ ക്ഷീണമായി. ഒരു സീറ്റ് പോലും ലഭിക്കാത്ത എട്ട് പാര്ട്ടികള് കൂടി ഉള്പ്പെടുന്നതാണ് നിലവിലെ ഇടതുമുന്നണി എന്നത് വരും ദിവസങ്ങളില് വലിയ രാഷ്ട്രീയ ചര്ച്ചകള്ക്കും മുന്നണിക്കുള്ളിലെ പൊട്ടിത്തെറികള്ക്കും വഴിവെച്ചേക്കും.
Continue Reading

kerala

കേരള ജനത സ്വപ്നംകണ്ട തിരിച്ചുവരവ്: സാദിഖലി തങ്ങള്‍

മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫിന് വാക്ക് കൊടുത്തതായിരുന്നു വെന്നും അതുപാലിക്കാന്‍ സാധിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.

Published

on

മലപ്പുറം: യു.ഡി.എഫിന്റെ തിരിച്ചുവരവ് കേരളീയ ജനതയുടെ ആവശ്യമായിരുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൃത്യമായ പ്ലാനുകള്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ശക്തരായ സ്ഥാനാര്‍ത്ഥികള്‍, പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോ-ഓഡിനേഷന്‍, ഒറ്റക്കെട്ടായ മുന്നണി സംവിധാനം എന്നിവയുടെ വിജയമാണിത്. മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫിന് വാക്ക് കൊടുത്തതായിരുന്നു വെന്നും അതുപാലിക്കാന്‍ സാധിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.

വയനാട് പുനരധിവാസമുള്‍പ്പടെ യു.ഡി.എഫ് സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജനം നല്‍കിയ വിജയത്തിന് പകരമായി ഏറ്റവും മികച്ചത് അവര്‍ക്ക് തിരിച്ചു നല്‍കണം. ആഘോഷങ്ങള്‍ക്കല്ല ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. പരസ്യ വാചകങ്ങളിലല്ല, ജനഹൃദയത്തുടിപ്പുകളിലായിരിക്കും യു.ഡി.എഫ് എന്നും തങ്ങള്‍ പറഞ്ഞു. വിജയം നല്‍കിയ വോട്ടര്‍മാര്‍ക്കും കഠിനാധ്വാനവുമായി കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ക്കും ജനാധിപത്യ പ്രക്രിയ മനോഹരമാക്കിയവര്‍ക്കും നന്ദി പറയുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

 

Advertisement
Continue Reading

kerala

മുസ്‌ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

Published

on

സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ നിര്‍ണ്ണായക സ്വാധീനം ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ്. മത്സരിച്ച 27 സീറ്റുകളില്‍ 22 എണ്ണത്തിലും വിജയിച്ച പാര്‍ട്ടി, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി നായകന്‍ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് 85,327 വോട്ടുകളുടെ സര്‍വ്വകാല റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. പേരാമ്പ്രയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് ഫാത്തിമ തഹിലിയ സഭയിലെത്തുന്ന ആദ്യ ലീഗ് വനിതാ പ്രതിനിധിയായിമാറുകയാണ്.

മലപ്പുറം ജില്ലയില്‍ മത്സരിച്ച 12-ല്‍ 12 സീറ്റുകളും ലീഗ് തൂത്തുവാരുകയാണുണ്ടായത്. താനൂര്‍ മണ്ഡലം 10 വര്‍ഷത്തിന് ശേഷം പി.കെ. നവാസിലൂടെ തിരിച്ചുപിടിക്കാനും യുഡിഎഫിനായി. അതേസമയം തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാനെ കുറുക്കോളി മൊയ്തീനും, കളമശ്ശേരിയില്‍ മന്ത്രി പി. രാജീവിനെ വി.ഇ. അബ്ദുള്‍ ഗഫൂറും പരാജയപ്പെടുത്തി.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി, കളമശ്ശേരി മണ്ഡലങ്ങള്‍ ലീഗിന് തിരിച്ചുപിടിക്കാനായി. കാസര്‍കോടും മഞ്ചേശ്വരവും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയിച്ചത്. മഞ്ചേശ്വരത്ത് എ.കെ.എം.അഷ്റഫ് 29252 വോട്ടുകള്‍ക്കും കാസര്‍കോട് കല്ലട്ര മാഹിന്‍ 22698 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം,തിരുവമ്പാടി സീറ്റുകള്‍ തിരിച്ചുപിടിച്ച ലീഗ് പേരാമ്പ്ര പിടിച്ചെടുക്കുകയും കൊടുവള്ളി നിലനിര്‍ത്തുകയും ചെയ്തു.

ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ച വേങ്ങര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ സബാഹ് കുണ്ടുപുഴക്കലിന് കെ.എം.ഷാജിയോട് പൊരുതാനായില്ല. 30325 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാജി നേടിയത്. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം സര്‍വ്വാധിപത്യംനേടി. 323431 വോട്ടുകളാണ് നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിലനിര്‍ത്തിയ ലീഗ് എറണാകളത്തെ കളമശ്ശേരിയും തിരിച്ച് പിടിച്ചു.

Advertisement

തിരുമ്പാടിയില്‍ സി.കെ.കാസിം 6741 വോട്ടുകള്‍ക്കും പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ 5087 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്

വിജയിച്ച 22 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും പതിനായിരത്തിന് മുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ 32,341 വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പുതുമയും താഴെത്തട്ടിലുള്ള കൃത്യമായ പ്രവര്‍ത്തനവുമാണ് ലീഗിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചത്. 2011-ല്‍ നേടിയ 20 സീറ്റുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

 

Advertisement
Continue Reading

Trending