kerala
വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും രത്തന്‍ യു. ഖേല്‍ക്കര്‍.
തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 79.70 ലേക്ക് എത്തി. മെയ് ഒന്നാം തീയതി വരെ 20,028 സര്‍വീസ് വോട്ടുകളാണ് ലഭിച്ചത്. സര്‍വീസ് വോട്ടുകള്‍ ഒഴികെ 73.63 ശതമാനമായിരുന്നു പോളിങ്. നിലവില്‍ ഇത് 79.70 ശതമാനമായി ഉയര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും.
അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വോട്ടെണ്ണലിന് മുന്‍പ് പുറത്തുവിടില്ല. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളായിരിക്കും. എന്നാല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേക ലിങ്ക് അനുവദിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ ലിങ്ക് വഴി വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും രത്തന്‍ അറിയിച്ചു.
എന്നാല്‍ വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷങ്ങള്‍ നിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ടാകും. മെയ് ആറ് വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
നാളെ രാവിലെ എട്ട് മണിക്ക്് വോട്ടെണ്ണല്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി QR കോഡ് അധിഷ്ഠിത ഐഡി കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
kerala
മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു
പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്.
മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ സ്നേഹഭവനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 105 വീടുകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളില്‍ കയറുന്നത് ഗുണഭോക്താക്കള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളില്‍ കഴിഞ്ഞ ദുരന്തബാധിതര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിംലീഗ് വീടുകള്‍ കൈമാറിയത്. സംഭവിച്ചതെല്ലാം മറക്കാന്‍ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുള്‍പൊട്ടലിന്റെ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പലര്‍ക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. സന്ദര്‍ശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ട്. വീടുകള്‍ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞതായും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിലീഗ് പ്രവര്‍ത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഉള്‍ക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും ഇന്ന് മുതല്‍ ആരെയും കടത്തിവിടാതെ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തുമെന്നും പി.എം.എ സലാം വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ
02/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
04/05/2026 : ഇടുക്കി, പാലക്കാട്
05/05/2026 : എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്
06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
kerala
ആലപ്പുഴയില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു.
ആലപ്പുഴ: ചെങ്ങന്നൂരില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍പീടികയില്‍ ആസിഫ് അഷ്റഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.
ഉടന്‍ തന്നെ ആസിഫിനെ മാവേലിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രവാസിയായ ആസിഫ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് ജോലിസ്ഥലത്തേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടം.
അതേസമയം തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരില്‍ രണ്ടുപേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെല്ലാവരും നിലവില്‍ ചികിത്സയിലാണ്.
-
india3 days agoബലാത്സംഗ അതിജീവിതർക്ക് ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം
-
Career2 days ago‘നീറ്റ്’ ഞായറാഴ്ച: ആത്മവിശ്വാസത്തോടെ ഒരുങ്ങാം
-
Education2 days ago’ലക്ഷ്യ 2026′ സ്കോളർഷിപ്പ് പരീക്ഷാഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും; രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറത്തും കാസർകോടും
-
main stories2 days agoയുദ്ധ കാലത്തെ തൊഴിലാളി ദിനാചരണം
-
GULF2 days agoമരുഭൂമികളില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക്; ”ലേബര്‍ ഹീറോ അവാര്‍ഡ്”
-
GULF2 days agoതൊഴില്‍ തര്‍ക്ക കേസ്സുകള്‍: അബുദാബിയില്‍ 309 ദശലക്ഷം നല്കി
-
india1 day ago‘വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല’; തൃണമൂലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി
-
News1 day ago”ഒരു കുടുംബം ഒരു രാഷ്ട്രം ” അബുദാബി പൊലീസിന്റെ മെയ് ദിനാഘോഷം

