main stories
യുദ്ധ കാലത്തെ തൊഴിലാളി ദിനാചരണം
മെയ് ഒന്ന്, ലോക തൊഴിലാളി ദിനം
എട്ടു മണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിനോദം എട്ടു മണിക്കൂര്‍ വിശ്രമം എന്നീ മുദ്രാവക്യങ്ങള് ഉയര്‍ത്തി 1886 മെയ് ഒന്നിനു അമേരിക്കയിലെ ചിക്കാഗോവിലും ന്യൂയോര്‍ക്കിലും കാനഡയിലും മറ്റു നഗരങ്ങളിലും തൊഴിലിടം വിട്ടു തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു തൊഴിലാളികളുടെ വന്‍ മുന്നേറ്റങ്ങളും മെയ് 3 ന് ചിക്കാഗോവിലെ മകോര്‍മിക്ക് ഹാര്‍വെസ്റ്റിംഗ് മിഷ്യന് കമ്പനിക്ക് മുന്നില്‍ ചേര്‍ന്ന തൊഴിലാളി യോഗത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു തൊഴിലാളികള്‍ മരണപ്പെട്ടതും മെയ് 3 ന് ഹേമാര്‍ക്കറ്റില്‍ ഉണ്ടായ പൊലീസ് വെടിവെയ്പിലും ബോംബു സ്ഫോടനത്തിലും നാലു തൊഴിലാളികളും ഏഴു പൊലീസുകാരും കൊല ചെയ്യപ്പെട്ടതും പിന്നീട് നടന്ന വിചാരണയില്‍ ഏഴു തൊഴിലാളി നേതാക്കളെ തൂക്കി കൊല്ലാന്‍ തീരുമാനിച്ചതും രണ്ടു പേരൊഴികെ ബാക്കി എല്ലാവരേയും തൂക്കി കൊല്ലാന്‍ തീരുമാനിച്ചതില്‍ തന്നെ കൊല്ലാനുള്ള അധികാരം ഭരണാധികാരികള്‍ക്കില്ലെന്നു പറഞ്ഞു ഒരാള്‍ ആത്മഹത്യ ചെയ്തതും മെയ് ദിന ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്. പിന്നീട് ലോകത്താകമാനം അലയടിച്ചുയര്‍ന്ന പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി വീണ്ടും ഒരു മെയ് ദിനം കൂടി സമാഗതമായിരിക്കുകയാണ്.
ഒന്നര ആറ്റാണ്ടു മുമ്പ് നിലനിന്നിരുന്ന കൂലി അടിമത്ത ചൂഷണ വ്യവസ്ഥക്കെതിരായ പോരാട്ടമായിരുന്നു മെയ്ദിന പോരാട്ടത്തിന്റെ ആത്മാവെങ്കില്‍ വീണ്ടും അത്തരമൊരു കിരാത കാലത്തേക്കുള്ള അതിവേഗ യാത്രയാണ് ലോകത്താകമാനം നടന്നുകൊണ്ടിക്കുന്നത്. ചരിത്രത്തിലെ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചോട്ടത്തില്‍ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളെക്കാള്‍ ഏറെ മുന്‍പന്തിയാണ്. 2025 നവംബര്‍ 21നു 29 തൊഴില്‍ കോഡുകള്‍ ക്രോഡീകരിച്ചു നാല് കോഡുക്കളാക്കി മാറ്റി അവ പ്രാബല്യത്തില്‍ കൊണ്ടുവന്നു. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി സ്വതന്ത്ര്യത്തിനു മുമ്പും പിന്പുമായി നിര്‍മിതമായ തൊഴില്‍ നിയമങ്ങളാണ് ഇവര്‍ പിച്ചിചീന്തിയത്. ഇതോട്കൂടി തൊഴിലാളികള്‍ ഇന്നേവരെ നേടിയ അവകാശങ്ങളും നേട്ടങ്ങളും ഇല്ലാതെയാക്കുകയും തൊഴില്‍ മേഖല കോര്‍പറേറ്റുകളുടെയും വന്‍കിട തൊഴില്‍ ഉടമകളുടെയും ചൂഷണത്തിന്റെ മേഖലയാക്കി മാറ്റുകയും ചെയ്തു. ഈയിടെ നോയിഡയില്‍ സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ സ്വീകരിച്ച കിരാതമായ നടപടികളും ടി.സി.എസ് പോലുള്ള സ്ഥാപനങ്ങളില്‍ നടന്നുവരുന്ന കൂട്ടപിരിച്ചുവിടലിന്റെയും പിന്‍ബലം പുതിയ തൊഴില്‍ കോഡുകളാണ്. സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ചു നിശ്ചിത കാല തൊഴില്‍ നിയമനം നടപ്പിലായതോടെ തൊഴിലവകാശങ്ങള്‍ മുന്‍കാല അനുഭവം മാത്രമായി ചുരുങ്ങി. മത്സ്യബന്ധനം, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, പത്രമാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള കോര്‍പറേറ്റ് കടന്നുകയറ്റവും അനിയന്ത്രിതമായ യന്ത്രവല്കരണവും തൊഴില്‍ മേഖലയില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്.
സമ്പത്ത് ഉത്പാദിപ്പിക്കുകയും നാടിനെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ജനസംഖ്യയില്‍ മഹാഭൂരി ഭാഗം വരുന്ന തൊഴിലാളികളെ പൂര്‍ണ്ണമായും വഴിയാധാരമാക്കുന്ന നടപടികളാണിതെല്ലാം. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും അകത്തും പുറത്തുമുള്ള ഒരുപിടി സമ്പന്നര്‍ക്ക് പതിച്ചുനല്‍കി കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിന്റെ ഫാസിസ്റ്റ് നടപടികളില്‍ ഒന്നു മാത്രമാണിത്. ലോകത്ത് മിക്ക രാജ്യങ്ങളിലും നടന്നുവരുന്ന ഭരണ പരിഷ്കാരങ്ങളും ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളാണ്.
ഇന്ത്യന്‍ സമ്പദ്ഘടന രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇവിടെ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. പട്ടിണി രാജ്യങ്ങളില്‍ ബംഗ്ലാദേശിന്റെയും പാക്കിസ്താന്റെയും മുന്നിലാണ് ഇന്ത്യ. വളര്‍ച്ച നിരക്ക് പിറകോട്ടാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ സമുദായ പീഢനങ്ങളും കടന്നാക്രമണങ്ങളും നിത്യസംഭവമായിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കോ ഫെഡറലിസത്തിനോ ഒട്ടും വില കല്പിക്കാത്ത ഒരു സര്‍ക്കാരിന്റെ കാലത്താണ് നാം ജീവിക്കുന്നത്. കിട്ടുന്ന ഓരോ അവസരങ്ങളും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാണ് വിനിയോഗിക്കുന്നത്. സ്ത്രീ സംവരണത്തെ മറയാക്കി ഭരണഘടന ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പിന്നിലും ഈ ഒളി അജണ്ട പതിയിരുപ്പുണ്ടായിരുന്നു. രാജ്യസഭാ അംഗങ്ങളെ കൂട്ടായി കൂറുമാറ്റുന്നതും ഇതിനെല്ലാം വേണ്ടിയാണ്. ഇതിനെല്ലാം പുറമെ സാമ്രാജ്യത്വ ശക്തികളോടുള്ള മോദി ഭരണത്തിന്റെ വിധേയത്വം അപമാനകരമായ അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. വാണിജ്യ ചുങ്കത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ മുന്നില്‍ ഇന്ത്യ നാണം കെട്ടുനിന്നത് കണ്ടതാണ്. ഇറാനെതിരായി അമേരിക്കയും ഇസ്രാഈലും നടത്തികൊണ്ടിരിക്കുന്ന നീതീകരണമില്ലാത്ത യുദ്ധത്തിലും ഫലസ്തീനും ഗസ്സക്കും ലെബനനുമെതിരെ ഇസ്രാഈല്‍ നടത്തിവരുന്ന കടന്നാക്രമണത്തിലും മോദി സര്‍ക്കാരിന്റെ മൗനം അപലപനീയമാണു. സാമ്രാജ്യത്വവും യുദ്ധവും സയാമീസ് ഇരട്ടകളാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് യുദ്ധമില്ലാതെ ഉറക്കം വരില്ല.
ലോകത്തിലെ മഹാഭൂരിഭാഗം ജനങ്ങളെയും യുദ്ധത്തിലേക്കും ഉറക്കമില്ലാത്ത കാലത്തേക്കും തള്ളിവിട്ട് അമേരിക്ക ഉറങ്ങാന്‍ ശ്രമിക്കുകയാണ്. രണ്ടു മാസത്തോളം നീണ്ടുനിന്ന ഈ യുദ്ധം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ഉറക്കമാണ് കെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊന്നടുക്കുന്ന വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന യുദ്ധം ഒന്നിനും പരിഹാരമല്ല, ആയുധ കച്ചവടത്തിനല്ലാതെ. യുദ്ധം കൊണ്ടു പൊറുതിമുട്ടുന്നത് ഏതെങ്കിലും ഒരു കൂട്ടരല്ല എല്ലാവരുമാണ്. യുദ്ധത്തിനെതിരെ സമാധാനത്തിനായി നമുക്കൊരുമിച്ചു പ്രതിജ്ഞ ചെയ്യാം.
main stories
തമിഴ്നാട്ടില്‍ ഭരണത്തുടര്‍ച്ച; ബംഗാളിലും അസമിലും ബി.ജെ.പി മുന്നിലെന്ന് പ്രവചനം
കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു.
ന്യൂഡല്‍ഹി/ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മെയ് അഞ്ചിന് വരാനിരിക്കെ കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലം പുറത്ത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, മാട്രിസ്, ടുഡേയ്സ് ചാണക്യ, എന്‍.ഡി.ടി.വി, ടൈംസ് നൗ എന്നീ സര്‍വേകള്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നു. ടൈംസ് നൗ ജെവിസി പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ അനുസരിച്ച് യു ഡി എഫ് 72-84 സീറ്റുകള്‍, എല്‍ ഡി എഫ് 52-61 സീറ്റുകള്‍, എന്‍ഡിഎ 03-04 സീറ്റുകള്‍ നേടുമെന്നും പറയുന്നു. ആക്സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എല്‍ഡിഎഫ് 49-62 സീറ്റുകള്‍ (39%), എന്‍ഡിഎ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ യു ഡി എഫ് 70-75 സീറ്റുകള്‍, എല്‍ഡിഎഫ് 60-65 സീറ്റുകള്‍, എന്‍ഡിഎ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്.
യുഡിഎഫ് 70-80 സീറ്റുകള്‍, എല്‍ ഡി എഫ് 58-68 സീറ്റുകള്‍, എന്‍ഡിഎ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫ് 75-85 സീറ്റുകള്‍, എല്‍ ഡി എഫ് 55-65 സീറ്റുകള്‍, എന്‍ഡിഎ 00-03 സീറ്റുകള്‍ എന്നാണ് പീപ്പിള്‍സ് പള്‍സിന്റെ സര്‍വേ ഫലം. യുഡിഎഫ് 71-79 സീറ്റുകള്‍, എല്‍ഡിഎഫ് 62-69 സീറ്റുകള്‍, എന്‍ഡിഎ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാര്‍ക്കിന്റെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
യുഡിഎഫ് 72-80 സീറ്റുകള്‍, എല്‍ഡിഎഫ് 58-64 സീറ്റുകള്‍, എന്‍ഡിഎ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സര്‍വേ ഫലം. യുഡിഎഫ് 66-76 സീറ്റുകള്‍, എല്‍ ഡി എഫ് 58-68 സീറ്റുകള്‍, എന്‍ഡിഎ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇന്‍സൈറ്റ് വ്യക്തമാക്കുന്നു. യുഡിഎഫ് 65-80 സീറ്റുകള്‍, എല്‍ഡിഎഫ് 55-65 സീറ്റുകള്‍, എന്‍ഡിഎ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം.തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതറുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് ടി.എം.സിക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ മറ്റെല്ലാ സര്‍വേകളും ബി.ജെ.പിക്കൊപ്പമാണ്. 2021ലും മിക്ക സര്‍വേകളും ബി.ജെ.പിയുടെ ഭരണം പ്രവചിച്ചിരുന്നെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ടി.എം.സി അധികാരത്തിലെത്തിയത്. അസമില്‍ എല്ലാ സര്‍വേകളും ബി.ജെ.പിക്ക് തുടര്‍ ഭരണം പ്രവചിക്കുന്നുണ്ട്. പുതുച്ചേരിയില്‍ എന്‍.ആര്. കോണ്‍ഗ്രസ് തന്നെ ഭരണം തുടരുമെന്നാണ് പ്രവചനം.
kerala
പത്തുവര്‍ഷത്തെ വീമ്പുപറച്ചില്‍ ഇരുട്ടില്‍; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി
15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ് ”എന്ന പേരില്‍ എസ്എംഎസിലൂടെയാണ് വൈദ്യുതി മുടക്കം അറിയിക്കുക. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.
വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗവും പീക്ക് സമയത്തെ ആവശ്യകതയും മുന്‍കാലങ്ങളേക്കാള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കില്‍ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മേയ് 15 വരെയാണ് ഇതിനുള്ള സമയപരിധി.
കഴിഞ്ഞ 18ന് പ്രതിദിന വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പീക്ക് സമയത്ത് 6195 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യമായി വന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയല്ലാതെ ബോര്‍ഡിന്‍്രഡിന് മുന്നില്‍ മറ്റു വഴികളില്ല.
ഇതിനിടെ, വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന് തുടങ്ങിയവയുടെ ഉപയോഗം ഈ സമയങ്ങളില്‍ ഒഴിവാക്കി പകല്‍ സമയങ്ങളിലേക്കോ രാത്രി വൈകിയോ മാറ്റണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടീഷനറുകളുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ വലിയ തോതില്‍ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് അര്‍ധരാത്രിക്ക് ശേഷമാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചിട്ടുണ്ട്.
main stories
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ
പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് മുസ് ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ. ആദ്യഘട്ടത്തില്‍ കൈമാറിയ 51 വീടുകളുടെ ചടങ്ങാണ് നാളെ നടക്കുക. ഇന്നലെ രണ്ട് വീടുകളില്‍ താമസം തുടങ്ങിയെങ്കിലും ബാക്കിയുള്ള കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് നാളെ പരിപാടി നടക്കുന്നത്.
പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
ഫെബ്രുവരി 28ന് മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയിരുന്നു. എന്നാല്‍ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു. ഈ മാസം 30 വരെ മറ്റു കുടുംബങ്ങള്‍ കൂടി ഇവിടേക്ക് താമസം മാറും. ലീഗ് പ്രഖ്യാപിച്ച രണ്ടാംഘട്ട വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമികയാണ്.
-
kerala3 days agoആലപ്പുഴയില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
-
News1 day agoസാദിഖലി ശിഹാബ് തങ്ങള്‍ സൗഹൃദ സംഗമം: മംഗളൂരു എഐകെഎംസിസി കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു
-
world1 day agoവാഹനപ്പെരുപ്പത്തിന് തടയിടാന്‍ അബുദാബി മൊബിലിറ്റി; മുസഫ ഷാബിയ 9ലും 12ലും മെയ് 6 മുതല്‍ പെ പാര്‍ക്കിംഗ്
-
main stories1 day agoതമിഴ്നാട്ടില്‍ ഭരണത്തുടര്‍ച്ച; ബംഗാളിലും അസമിലും ബി.ജെ.പി മുന്നിലെന്ന് പ്രവചനം
-
News1 day ago‘എണ്ണക്കിണറുകള്‍ സുരക്ഷിതം, വേണമെങ്കില്‍ ലൈവ് കാണിക്കാം’; അമേരിക്കയെ പരിഹസിച്ച് ഇറാന് സ്പീക്കര്‍
-
News1 day agoഅമേരിക്കയെ തളര്‍ത്താന്‍ ഇറാന്റെ പുതിയ ‘രഹസ്യ ആയുധം’; മുന്നറിയിപ്പുമായി നാവികസേനാ മേധാവി
-
india22 hours agoബലാത്സംഗ അതിജീവിതർക്ക് ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം
-
Career5 hours ago‘നീറ്റ്’ ഞായറാഴ്ച: ആത്മവിശ്വാസത്തോടെ ഒരുങ്ങാം

