Connect with us

GULF

മരുഭൂമികളില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക്; ”ലേബര്‍ ഹീറോ അവാര്‍ഡ്”  

Published

on

അബുദാബി: യുഎഇയുടെ വികസന മുന്നേറ്റത്തില്‍ കഠിനാദ്ധ്വാനത്തിലൂടെ പങ്കാളികളായവരെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി ‘ലേബര്‍ ഹീറോ അവാര്‍ഡ് 2026’ നല്‍കി ആദരിച്ചു. രാജ്യത്തിന്റെ ചരിത്രം തിരുത്തി യെഴുതിയ വികസന പ്രയാണത്തില്‍ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെയാണ് മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് അവാര്‍ഡ് നല്‍കി ആദരിച്ചത്.
നാല്‍പ്പതിനായിരത്തിലേറെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ലഭിച്ച 550 നോമിനേഷ നുകളില്‍ നിന്നാണ് അര്‍ഹരായ 33 പേരെ തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നാല് മലയാളികളും ആദരിക്കപ്പെട്ടു. ബിജു ചീനക്കണ്ടി (കണ്ണൂര്‍), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാല്‍ (കൊല്ലം), അമ്പാടിക്കണ്ണന്‍ മണി (തിരുവനന്തപുരം) എന്നിവരാണ് ആദരിക്കപ്പെട്ട മലയാളികള്‍.
തൊഴിലിലുള്ള ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവുമാണ് ഇവരെയെല്ലാം ആദരവിന് അര്‍ഹരാക്കിയത്.  ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയില്‍ ആദരിക്കപ്പെട്ടത്. ഏറ്റവും ചെറിയ ജോലിയില്‍നിന്നും ആരംഭിച്ചു ഉയര്‍ന്ന പദവിയിലെത്തിയവരും ഇവര്‍ക്കിടിയിലുണ്ട്. അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്ക്  ആദരവ് വലിയ അംഗീകാരമായി മാറി.
മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മുസഫ യിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ പുരസ്‌കാര ചടങ്ങ് അവിസ്മരണീയമാക്കിയത്. ഓരോ തൊഴിലാളിക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഎഇ നല്‍കുന്ന പിന്തുണയും സുരക്ഷിതമായ അന്തരീക്ഷവും ആദരവ് ചടങ്ങി ല്‍ അനുസ്മരിക്കുന്നതോടൊപ്പം കടന്നുവന്ന നാള്‍വഴികള്‍ നല്‍കിയ അനുഭവസമ്പത്തും അതിലൂടെ നേടിയെടുക്കാനായ വിജയഗാഥയും വിവരിച്ചു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

തൊഴില്‍ തര്‍ക്ക കേസ്സുകള്‍:  അബുദാബിയില്‍ 309 ദശലക്ഷം നല്‍കി  

Published

on

അബുദാബി: തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 2025ല്‍ 12,536 തൊഴിലാളികള്‍ക്ക്  309 ദശലക്ഷം ദിര്‍ഹം നല്‍കി തീര്‍പ്പ് കല്‍പ്പിച്ചതായി അബുദാബി ലേബര്‍ കോര്‍ട്ട് വ്യക്തമാക്കി. അവകാശങ്ങള്‍ സംര ക്ഷിക്കുന്നതിലൂടെയും കടമകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെയും മൂല്യവത്തായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. നിയമപരമായ ചട്ടക്കൂടുകള്‍ക്കനുസൃതമായി പരാതികള്‍ പരിഹരിക്കുന്നതിലെ കൃത്യതയും വേഗതയുമാണ് ഇത് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുമ്പോള്‍, അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് വികസന ത്തില്‍ തൊഴിലാളികള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന അംഗീകാരമെന്ന് കോടതി വ്യക്തമാക്കി. തര്‍ക്കങ്ങളില്‍ ഉടനടി തീര്‍പ്പ് കല്‍പ്പിക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. നിയമത്തിന്റെ കൃത്യവും സുതാര്യവുമായ നിര്‍വ്വഹണത്തിലൂടെ തൊഴിലാളികള്‍ക്ക് അവരുടെ അവകാ ശങ്ങള്‍ ഉറപ്പുനല്‍കുന്നതിനൊപ്പം തൊഴിലുടമകളുടെ സ്ഥിരതയും ഉറപ്പാക്കുന്നു.
ജുഡീഷ്യല്‍ റോളിന് സമാന്തരമായി, അബുദാബി ലേബര്‍ കോടതി ലേബര്‍ അവയര്‍നെസ് ഓഫീസ് വഴി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. വിവിധ ഭാഷകളില്‍ ആയിരക്കണക്കിന് തൊഴിലാളികളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. എല്ലാ കക്ഷികളിലും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള നിയമപരമായ അവബോ ധം പ്രോത്സാഹിപ്പിക്കുക, തൊഴില്‍ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിന് പങ്കാളികളാകുക, സുസ്ഥിരവും സുസ്ഥിരവുമായ കരാര്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
വികസന യാത്രയില്‍ പ്രധാന പങ്കാളികളായി തൊഴിലാളികളെ ശാക്തീകരിക്കുക, കടമകള്‍ നിറവേറ്റുന്നതിനും അവകാശങ്ങള്‍ നേടുന്നതിനും സന്തുലിതാവസ്ഥാ സംസ്‌കാരം ശക്തിപ്പെടുത്തുക എന്നീ യുഎഇയുടെ കാഴ്ചപ്പാടാണ്  ഇത് വ്യക്തമാക്കുന്നത്.
Continue Reading

GULF

ലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി 

Published

on

അബുദാബി: ലുലു റീട്ടെയില്‍ നിക്ഷേപകര്‍ മികച്ച നേട്ടം കൈവരിച്ചതായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വ്യ ക്തമാക്കി.  ഇതിന്റെ ഭാഗമായി 1627 കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. സുസ്ഥിരമായ വളര്‍ച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്തവുമാണ് നേട്ടത്തിന് വേഗത പകര്‍ ന്നതെന്ന് എം.എ യൂസഫലി പറഞ്ഞു.
ലുലു റീട്ടെയ്ല്‍ ഹോള്‍ഡിങ്ങ്‌സിന്റെ രണ്ടാമത് വാര്‍ഷിക യോഗത്തിലാണ് നിക്ഷേപകര്‍ക്കായി വമ്പന്‍ പ്രഖ്യാപ നം നടന്നത്. ലുലു ഓഹരി ഉടമകള്‍ക്ക് 2025  സാമ്പത്തിക വര്‍ഷത്തില്‍ 1627  കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കും. അബുദാബിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് തീരുമാനം അംഗീകരിച്ചത്. 2025 സാമ്പ ത്തിക വര്‍ഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ ( 361.5 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനും തീരുമാനമായി.
ജിസിസിയിലെ വിപുലമായ പദ്ധതികളും, മികച്ച വില്‍പ്പനനേട്ടവും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രം?ഗത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും നേട്ടത്തിന് വേഗത പകര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ബില്യണ്‍ ഡോളറിന്റെ വരുമാനം നേടി.4.1 ശതമാനത്തിന്റെ വര്‍ധനവ്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളര്‍ച്ചാനിരക്കും മികച്ച  നിക്ഷേപക പങ്കാളിത്വവുമാണ് നേട്ടത്തിന് വേഗതപകര്‍ന്നതെന്നും നിക്ഷപേകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
കൂടുതല്‍ വിപുലമായ വികസന പദ്ധതികളാണ് ജിസിസിയില്‍ ലുലു നടപ്പാക്കുന്നതെന്നും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രം?ഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു. മെയ് ഒന്നിനാണ് ലുലു റീട്ടെയ്ല്‍ എക്‌സ്-ഡിവിഡന്റ് തീയതി. മെയ് 23ന് ഡിവിഡന്റ് വിതരണം ചെയ്യും.
Continue Reading

GULF

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്.

Published

on

By

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി.

മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ അജീഷ്, റജീഷ്.

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോക്ടർ എം കെ മുനീർ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന, ജില്ലാ, ഏരിയ മണ്ഡലം പഞ്ചായത്ത്‌ കമ്മിറ്റികളും ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ നേതാക്കളും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Advertisement
Continue Reading

Trending