Connect with us

News

ഗതാഗത സുരക്ഷയില്‍ മുന്‍നിരയിലെത്താന്‍ യുഎഇ; ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി

ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി. റോഡ് മുറിച്ചു കടക്കുന്ന കാല്‍ നടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘സുരക്ഷിതമായി ക്രോസ് ചെയ്യുക’ എന്ന സന്ദേശവുമായാണ് ഇത്തവണ ട്രാ ഫിക് വാരാചരണം ഒരുക്കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ‘അബുദാ ബി മൊബിലിറ്റി’ എന്നിവയുമായി സഹകരിച്ചും യുഎഇയിലുടനീളമുള്ള ജനറല്‍ പോലീസ് കമാന്‍ഡുകളുടെയും സ ഹകരണത്തോടെയുമാണ് യുഎഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ട്രാഫിക് വാരാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹരേബ് അല്‍ ഖൈലി, റിസോഴ്സസ് ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ സാലം അലി മുബാറക് അല്‍ ഷംസി, ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി, ഐടിസി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫ്ലി എന്നിവരും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അംഗങ്ങള്‍, ബന്ധപ്പെട്ട സര്‍ ക്കാര്‍, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഏകീകരിക്കുന്നതിനും, വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള സുപ്രധാന വേദിയായി ഗള്‍ഫ് ട്രാഫിക് വാരം പ്രവര്‍ത്തി ക്കുന്നുവെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അംഗമായ ലെഫ്റ്റനന്റ് കേണല്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി വ്യ ക്തമാക്കി. ഇത് റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാകും. ഗതാഗത സുരക്ഷ കൈവരിക്കുന്നതില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ സ്ഥാനം പിടിക്കുകയെന്നതാണ് യുഎഇയുടെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. ഗതാഗത മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ആഗോളതലത്തില്‍ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്നാകുന്നതിന് സംഭാവന നല്‍കുന്നതുമായ ഏറ്റവും പുതിയ സ്മാര്‍ട്ട് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും നടപ്പാക്കുന്നുണ്ട്.
”സുരക്ഷിതമായി ക്രോസ് ചെയ്യുക” എന്ന സന്ദേശവുമായി മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണം സംഘടിപ്പിക്കും. റോഡ് ഉപയോക്താക്കളില്‍ റോഡ് സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കാമ്പെയ്നിന്റെ ലക്ഷ്യം. കാല്‍നട ക്രോ സിംഗുകള്‍, പാലങ്ങള്‍, അണ്ടര്‍പാസുകള്‍ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ക്രോസ് ചെയ്യുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനും, ക്രോസ് ചെയ്യുന്നതിന് മുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാനും ബോധവല്‍ക്കരിക്കും.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

ജില്ല തൂത്തുവാരി കണക്ക് തീര്‍ത്തു: മുസ്ലിംലീഗ്

മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുകയും അധിക്ഷേപിക്കുകകയും ദേശ ദ്രോഹികളായി അപമാനിക്കുകയും കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയും വികസനം നിഷേധിച്ച് ക്രൂരമായ അവഗണന കാണിക്കുകയും ചെയ്തതിലുള്ള പ്രതികാരമാണ് ജനങ്ങള്‍ വോട്ടിലൂടെ ചെയ്തിട്ടുള്ളത്

Published

on

By

മലപ്പുറം: മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് മുസ്ലിം ലീഗ് നടത്തിയ പ്രവചനം അല്‍പം പോലും തെറ്റിയില്ലെന്നും ജില്ലയിലെ ജനങ്ങള്‍ സി.പി.എമ്മിനോട് ശരിക്കും കണക്ക് തിര്‍ത്തുവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസ്താവിച്ചു. മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുകയും അധിക്ഷേപിക്കുകകയും ദേശ ദ്രോഹികളായി അപമാനിക്കുകയും കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയും വികസനം നിഷേധിച്ച് ക്രൂരമായ അവഗണന കാണിക്കുകയും ചെയ്തതിലുള്ള പ്രതികാരമാണ് ജനങ്ങള്‍ വോട്ടിലൂടെ ചെയ്തിട്ടുള്ളത്. സി.പി.എമ്മിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചതാണ്. മന്ത്രി അബ്ദുറഹ്‌മാന്റെയും മുന്‍മന്ത്രി കെടി ജലീലിന്റെയും പരാജയം മുസ്ലിം ലീഗ് മുന്‍കൂട്ടി തന്നെ പ്രവചിച്ചതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതേവികാരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ചിട്ടുള്ളത്. ഇത് ജനാധിപത്യവിശ്വാസികളുടെയും മതേതര മനസ്സുള്ളവരുടെയും ഇടത് ഭരണത്തില്‍ പീഡിപ്പിക്കപെട്ട ജനങ്ങളുടെയും വോട്ടിന്റെ ഏകീകരണമാണ് നടന്നിട്ടുള്ളത്. ഇതിനെ ന്യൂനപക്ഷ വോട്ടിന്റെ ഏകികരണമെന്ന് സി.പി.എം നിസാരവത്കരിക്കരുതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജില്ലയുടെ രാഷ്ടീയ ചരിത്രത്തില്‍ പ്രതിപക്ഷത്തിന് ഒരു പ്രതിനിധിയെ പോലും നല്‍കാതെ പുതിയൊരു അധ്യായം സൃഷ്ടിച്ച് പ്രതിപക്ഷമില്ലാത്ത ജില്ല എന്ന ഖ്യാതി നേടിത്തന്ന വോട്ടര്‍മാരെ അഭിനന്ദിച്ചു.

 

Advertisement
Continue Reading

kerala

അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്

റാഷിദ എ.പി
കണ്ണൂര്‍

Published

on

അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെയായിരുന്നെങ്കില്‍ ഇന്നലെ ധര്‍മടത്ത് പിണറായി വിജയനെയും വിറപ്പിക്കുകയായിരുന്നു വി.പി അബ്ദുല്‍ റഷീദ്. ഇവിഎം യന്ത്രത്തിലെ വോട്ട് എണ്ണിത്തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ താരമാകുകയായിരുന്നു യു.ഡി.എഫിലെ യുവനേതാവ് റഷിദ്. ധര്‍മടത്ത് ‘മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍’ വാര്‍ത്ത ചാനലുകളില്‍ ബ്രേക്ക് ചെയ്ത് തുടങ്ങിയതോടെ പിണറായിയുടെ ഏകാധിപത്യത്തിന് മേല്‍ അടിയേല്‍ക്കുമെന്ന അവസ്ഥയായി. ആറ് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴും പിന്നിലായിരുന്നു പിണറായി വിജയന്‍. വോട്ടെണ്ണുന്ന ഓരോ ഘട്ടത്തിലും കേരളമാകെ ശ്രദ്ധ നേടുന്നതായിരു ന്നു റഷീദിന്റെ മുന്നേറ്റം.

ജില്ലയില്‍ സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലമായ ധര്‍മടത്ത് നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു ആദ്യമണിക്കൂറുകളിലെ ഫല സൂചനകള്‍. എട്ട് പഞ്ചായ ത്തുകളില്‍ കടമ്പൂര്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ സി.പി.എം ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളിലും മുന്നേറ്റം തുടരുകയായിരുന്നു റഷീദ്. സി.പി.എം വോട്ടുകളില്‍ തന്നെ വിള്ളല്‍ വീഴ്ത്തകയായിരുന്നു റഷീദിന്റെ മുന്നേറ്റം.

സി.പി.എം ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്താണ് ആദ്യം എണ്ണിക്കഴിഞ്ഞത്. തുടര്‍ന്ന് ആദ്യ ആറ് റൗണ്ടുകളിലും പിണറായി വിജയന്‍ പിന്നിലാകുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞതവണ പിണറായി വിജയന്‍ മുന്നേറിയ ആദ്യ റൗണ്ടില്‍പോലും പിന്നിലാകുകയായിരുന്നു പല ഘട്ട ങ്ങളിലും. സ്വന്തം പഞ്ചായത്തായ വേങ്ങാട് പോലും പിണറായി വിജയന് മുന്നേറാനായില്ല. ആദ്യറൗണ്ടില്‍ പിണറായി വിജയന്‍ 5008 വോട്ടുകള്‍ നേടിയപ്പോള്‍ റഷീദ് 5741 വോട്ടുകളാണ് നേടിയത്. രണ്ടാം റൗണ്ടില്‍ റഷീദ് 2523 വോട്ടുകളായി ഉയര്‍ത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ 2077 ആയി മാറി. നാലാം റൗണ്ടിലും റഷീദ് ക്രമാനുഗതമായി മുന്നേറ്റം തുടര്‍ന്നു. നാലാം റൗണ്ട് കഴിയുമ്പോള്‍ റഷീദിന്റെ മുന്നേറ്റം 2812 വോട്ടുകളായിരുന്നു. ആറാം റൗണ്ട് വരെ മുന്നേറ്റം തുടര്‍ന്നെങ്കിലും ഏഴാം റൗണ്ടില്‍ മാത്രമാണ് പിണറായി വിജയന് മുന്നിലെത്താനായത്.

2016ല്‍ 87329 വോട്ടിനാണ് ധര്‍മടത്ത് പിണറായി വിജയന്‍ വിജയിച്ചത്. 2021ല്‍ ഇത് 95522 ആയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അത് 85614 ആയി കുറയുന്ന അവസ്ഥയായിരുന്നു. 19247 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ലഭിച്ചത്. അതേസമയം യു.ഡി.എ ഫ് സ്ഥാനാര്‍ത്ഥി റഷിദ് നേടിയത് 66367 വോട്ടുകളാണ്. അഭിഭാഷകനായ വി.പി അബ്ദുല്‍റഷീദ് ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോള്‍ 70181 വോട്ടുകളാണ് അന്ന് നേടിയത്. 2016ല്‍ മണ്ഡലത്തില്‍ സി.പി.എം ഭൂരിപക്ഷം 40,000 വോട്ടുകളായിരുന്നുവെങ്കില്‍ ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ ഭൂരിപക്ഷം 22,000 ആയി കുറക്കുകയായിരുന്നു റഷിദ്. ഇത്തവണ തളിപ്പറ മ്പില്‍ റഷിദ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ടി.കെ ഗോവിന്ദന് പിന്തുണ നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെയാണ് റഷിദിനെ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരായി മത്സരിപ്പിച്ചത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും ആറ് വര്‍ഷമായി ധര്‍മടം പൊതുവാച്ചേരിയിലാണ് താമസം. ധര്‍മടത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് തുടക്കം മുതല്‍ റഷീദ് പറഞ്ഞിരുന്നു. എന്നാല്‍ വിജയം കാണാനായില്ലെങ്കിലും പിണറായി വിജയനെപോലെ സി.പി.എമ്മിലെ കരുത്തനെ വിറപ്പിക്കാന്‍ സാധിച്ചതോടെ സ്റ്റാറാകുകയായിരുന്നു ഈ യുവ നേതാവ്.

Advertisement

 

Continue Reading

kerala

നിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍

ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ ക ക്ഷികള്‍ അമ്പേ പരാജയപ്പെടുന്നത്.

Published

on

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചുപ്പോള് നിലംപരിശായത് എല്.ഡി.എഫിലെ എട്ടോളം ഘടകകക്ഷികള്. നിയമസഭാ തിര ഞെഞ്ഞെടുപ്പില് ഇടതുമുന്നണിയിലെ 11 പാര്ട്ടികളില് എട്ട് കക്ഷികള്ക്കും ഒരു സീറ്റ് പോലും നേടാനായില്ല. ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ ക ക്ഷികള് അമ്പേ പരാജയപ്പെടുന്നത്. കേരള കോണ്ഗ്രസ് (മാണി), എന്.സി.പി, ഐ.എന്.എല് തുടങ്ങിയ കക്ഷികളുടെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തി ലാക്കുന്നതാണ് തിരഞ്ഞെടുപ്പ് മുന്നണിയിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനും സി.പി.ഐക്കും ആര്.ജെ.ഡിക്കും മാത്രമാണ് പുറമേ
എല്.ഡി.എഫ് നിരയില് നിന്ന് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനായത്. കഴിഞ്ഞ നിയമസഭയില് 62 സീറ്റുണ്ടായിരുന്ന സി.പി.എം ഇക്കുറി 26 സീറ്റിലേക്ക് ഒതുങ്ങിയപ്പോള് 17 സീറ്റുണ്ടായിരുന്ന സി.പി.ഐ എട്ട് സീറ്റിലൊതുങ്ങി. ഇരുകക്ഷികള്ക്ക് പുറമേ ഒരു സീറ്റു നേടി ആര്.ജെ.ഡിയും നിയമസഭയില് പ്രാതിനിധ്യം ഉറപ്പാക്കി.
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി എല്.ഡി.എഫ് ഒപ്പം കൂട്ടിയ ചെറുകക്ഷികള്ക്കാണ് കനത്ത പ്രഹരം ഏറ്റത്. കേരള കോണ്ഗ്രസ് (മാണി), കേരള കോണ്ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്ഗ്രസ്, കേരള കോണ്ഗ്രസ് (എസ്), ഐ.എന്.എല്, എന്.സി.പി, എന്.എസ്.ജെ.ഡി, ആര്.എസ്.പി (എല്) എന്നീ എട്ട് പാര്ട്ടികള്ക്ക് ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മധ്യകേരളത്തില് ഇടതുമുന്നണിയുടെ കരുത്താകുമെന്ന് കരുതിയ കേരള കോണ്ഗ്രസ് മാണി വിഭാഗത്തിനും, മുന് കാലങ്ങളില് നിയമസഭയില് സ്ഥിരം സാന്നിധ്യമായിരുന്ന എന്.സി.പി, ഐ.എന്.എല് തുടങ്ങിയ പാര്ട്ടികള്ക്കും സംപൂജ്യ രായി മടങ്ങേണ്ടി വന്നത് എല്.ഡി.എഫിന് വലിയ ക്ഷീണമായി. ഒരു സീറ്റ് പോലും ലഭിക്കാത്ത എട്ട് പാര്ട്ടികള് കൂടി ഉള്പ്പെടുന്നതാണ് നിലവിലെ ഇടതുമുന്നണി എന്നത് വരും ദിവസങ്ങളില് വലിയ രാഷ്ട്രീയ ചര്ച്ചകള്ക്കും മുന്നണിക്കുള്ളിലെ പൊട്ടിത്തെറികള്ക്കും വഴിവെച്ചേക്കും.
Continue Reading

Trending