Connect with us

News

ട്രംപിന്റെ പതനം കാണും വരെ വിശ്രമമില്ല; അമേരിക്കയെ വിശ്വസിക്കരുതെന്ന് ചര്‍ച്ചാ സംഘത്തിന് ഇറാന്റെ കര്‍ശന മുന്നറിയിപ്പ്

വിദേശ ആധിപത്യം സ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഒരു നീക്കവും ഒരിക്കലും അംഗീകരിക്കില്ലെന്നും സാദേഗി വ്യക്തമാക്കി.

Published

on

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനവിരുദ്ധവും ഏകപക്ഷീയവുമായ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍. ട്രംപിനെ രോഷാഗ്‌നിയില്‍ മുക്കിക്കളയുന്നത് വരെ തങ്ങള്‍ വിശ്രമിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേഷ്ടാവ് അബ്ദുല്ല ഹാജി സാദേഗി ശക്തമായ മുന്നറിയിപ്പ് നല്‍കി. വാഷിങ്ടണിനെ നയിക്കുന്ന ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളാത്ത ശത്രുവായാണ് ഇറാന്‍ കാണുന്നത്. വിദേശ ആധിപത്യം സ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഒരു നീക്കവും ഒരിക്കലും അംഗീകരിക്കില്ലെന്നും സാദേഗി വ്യക്തമാക്കി. ട്രംപിന്റെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ അമേരിക്കയുമായുള്ള ഇടപാടുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഇറാന്റെ ചര്‍ച്ചാ സംഘത്തോട് ആവശ്യപ്പെട്ടു.

മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഉന്നതതല ചര്‍ച്ചകളില്‍ പുരോഗതി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇറാന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്. ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നതിനും എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതിനും ഇരുപക്ഷവും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ നിര്‍മിത എണ്ണ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്ക് യു.എസ് ട്രഷറി വകുപ്പ് 60 ദിവസത്തെ താല്‍കാലിക ലൈസന്‍സ് നല്‍കിയതോടെ ഹുര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം വീണ്ടും സജീവമായിട്ടുണ്ടെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ മുന്‍കാല വഞ്ചനകള്‍ കണക്കിലെടുത്ത് പൂര്‍ണ്ണ വിശ്വാസത്തിലെടുക്കാന്‍ ഇറാന്‍ തയ്യാറല്ല.

അതേസമയം, ചര്‍ച്ചകള്‍ ഒരു സുപ്രധാന കരാറിലേക്കുള്ള നല്ല തുടക്കമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇന്‍സ്‌പെക്ടര്‍മാരെ രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കാന്‍ ഇറാന്‍ സമ്മതിച്ചതായും, ഇത് വലിയൊരു നാഴികക്കല്ലാണെന്നും വാന്‍സ് അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കയുടെ ഈ പ്രചാരണം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ രംഗത്തെത്തി. ഔദ്യോഗിക ആണവ ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വ്യക്തമാക്കിയത്. ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കിടയിലും നയതന്ത്ര നീക്കങ്ങളുമായി ഇറാന്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നുമുണ്ട്. നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, അമേരിക്കയുടെ പിന്തുണയോടെ ദക്ഷിണ ലബനാനില്‍ നടത്തുന്ന സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ലബനാനിലെ സംഘര്‍ഷത്തില്‍ ഏകദേശം 1.38 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 4,106 പേര്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

മലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു

Published

on

മലേഷ്യൻ കെഎംസിസി{ കേരള മുസ്ലിം കൾച്ചറൽ സെന്റർ } 2026…2027 ലേക്കുള്ള പുതിയ കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി

സംഘടനയുടെ വളർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും പുതിയ ഊർജ്ജം പകരുന്ന ഈ തെരഞ്ഞെടുപ്പ് ഇസ്മായിൽ അരുണേ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്

സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായും സോഷ്യൽ മീഡിയയിലെ മുസ്ലിംലീഗിന്റെ പ്രധാനപ്പെട്ട ശബ്ദവും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിവരുന്ന ഇസ്മായിൽ അരൂരിനെ ഇതൊരു പൊൻതൂവൽ കൂടിയായി.

Continue Reading

main stories

എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള്‍ മുന്നോട്ട്; ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്.

Published

on

By

ജന്തര്‍ മന്തറില്‍ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപുത്രിയിലേക്ക് മാറ്റിപിന്നാലെ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ. എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള്‍ പിന്നോട്ട് പോവരുത്. ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. എല്ലാവരും ജന്തര്‍ മന്തറിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നമ്മുടെ സമരം ഇവിടെ നിന്ന് തുടരും.’ ജൂലൈ 20ന് നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് നടക്കുമെന്നും ദീപ്കെ അറിയിച്ചു.

അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയമായിരുന്നു പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭിജിത് ദീപ്കെ വീട്ടു തടങ്കലില്‍ എന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. താമസ സ്ഥലത്ത് പോലീസ് തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം സോനം വാങ്ചുക്കിന് ചികിത്സ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. കോടതി നിര്‍ദേശ പ്രകാരമായിരുന്നു സോനത്തിന് ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.

ജന്തര്‍ മന്തറില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്. സോനം വാങ്ചുക്ക് കസ്റ്റഡിയില്‍ ആയപ്പോള്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവര്‍ ജന്തര്‍ മന്തര്‍ എത്രയും വേഗം ഒഴിയണമെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമാധാനപരമായി എത്രയും വേഗം പിരിഞ്ഞു പോകണമെന്നാണ് ന്യൂ ഡല്‍ഹി ഡിസിപി അറിയിച്ചിരിക്കുന്നത്.

 

Advertisement
Continue Reading

india

ഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് രാജ്യം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

നാഷണല് ടെസ്റ്റിങ് ഏജന്സിയെ (NTA) മാത്രം പരീക്ഷകള് ഏല്പ്പിക്കുന്നതില് വലിയ ദുരൂഹതയുണ്ടെന്ന്  പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. പരീക്ഷാ നടത്തിപ്പിന്റെ പൂര്ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്ക്കാരിനാണെന്നും ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് പിന്നില് പ്രവര്ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില് സംഘടിപ്പിച്ച ഒരു പരിപാടിയില് വിദ്യാര്ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യപേപ്പര് ചോര്ച്ചയെത്തുടര്ന്ന് രാജ്യം ഇപ്പോള് ലോകത്തിന് മുന്നില് നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പര് ചോര്ന്നെന്ന വാര്ത്തകള്ക്ക് പിന്നാലെ മാനസികമായി തകര്ന്ന് ജീവനൊടുക്കിയ വിദ്യാര്ത്ഥികളുടെ കുടുംബങ്ങള്ക്ക് കേന്ദ്ര സര്ക്കാര് അടിയന്തരമായി നഷ്ടപരിഹാരം നല്കണമെന്ന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന ക്രമക്കേടുകള്ക്കെതിരെ പോരാടാന് ഒത്തുചേര്ന്ന ഡെറാഡൂണിലെ വിദ്യാര്ത്ഥികള്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ വഴി എപ്പോഴും മഹാത്മാ ഗാന്ധിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വലിയ കഷ്ടതകള് അനുഭവിച്ചാണ് മാതാപിതാക്കള് തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്. എന്നാല് ഈ കഷ്ടപ്പാടുകളെ കേന്ദ്ര സര്ക്കാര് പൂര്ണ്ണമായി അവഗണിക്കുകയാണ്. ഇന്ത്യയിലെ എല്ലാ മേഖലകളും കേന്ദ്രം സ്വകാര്യവല്ക്കരിച്ചു കഴിഞ്ഞു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള് തൊഴില്രഹിതരായി തുടരുകയാണ്. വെറും 6 ലക്ഷം തസ്തികകള്ക്കായി പരീക്ഷ എഴുതുന്നത് 9 കോടിയോളം ആളുകളാണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ലക്ഷ്യത്തിലെത്തുന്ന വിദ്യാര്ത്ഥികള്ക്ക് മുന്നില് വലിയ വെല്ലുവിളികളാണ് ഈ സിസ്റ്റം ഉയര്ത്തുന്നത്.
വിദ്യാര്ത്ഥികളുടെ ശബ്ദം കേള്ക്കാന് കേന്ദ്ര സര്ക്കാര് തയാറാകണമെന്നും പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും രാഹുല് ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദത്തെ പലപ്പോഴും അടിച്ചമര്ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവിലെ പരീക്ഷാ സിസ്റ്റത്തിലെ തകരാറുകള് പരിഹരിക്കാതെ ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാന് കഴിയില്ലെന്നും രാഹുല് ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്ക്കെതിരെ രാഹുല് ഗാന്ധി സജീവമായി രംഗത്തില്ലെന്ന വിമര്ശനങ്ങള് ശക്തമാകുന്നതിനിടെയാണ് ഡെറാഡൂണില് കേന്ദ്ര സര്ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.
Continue Reading

Trending