News
ഇത് അന്തിമ കരാറല്ല, ധാരണപത്രം മാത്രം; മര്യാദക്ക് നിന്നില്ലെങ്കില്‍ ഇറാന്റെ തലയില്‍ വീണ്ടും ബോംബിടും; ഡൊണാള്‍ഡ് ട്രംപ്
അത് അന്തിമ കരാറല്ല, ഒരു ധാരണപത്രം മാത്രമാണ്. അതിലെ വ്യവസ്ഥകള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അവര്‍ അത് അനുസരിച്ചില്ലെങ്കിലോ ഞങ്ങള്‍ വീണ്ടും അവരെ ആക്രമിക്കും. അവരുടെ തലയില്‍ ബോംബിടും.
മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ട് യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പുവെക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇറാനെതിരെ കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും കേവലം ഒരു ധാരണാപത്രം (MoU) മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചാല്‍ ശക്തമായ ആക്രമണം പുനരാരംഭിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഫ്രാന്‍സിലെ എവിയനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ, ഈജിപ്തുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായുള്ള കരാര്‍ അന്തിമമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. അത് അന്തിമ കരാറല്ല, ഒരു ധാരണപത്രം മാത്രമാണ്. അതിലെ വ്യവസ്ഥകള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അവര്‍ അത് അനുസരിച്ചില്ലെങ്കിലോ ഞങ്ങള്‍ വീണ്ടും അവരെ ആക്രമിക്കും. അവരുടെ തലയില്‍ ബോംബിടും. കഴിഞ്ഞ 47 വര്‍ഷമായി അവര്‍ വളരെ മോശമായാണ് പെരുമാറുന്നത്. അവര്‍ക്ക് നിലവിട്ടു കളിക്കാന്‍ കഴിയില്ല.’
നേരത്തെ, ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായെന്നും വെള്ളിയാഴ്ച ഇതില്‍ ഒപ്പുവെക്കുമെന്നും ട്രംപ് തന്നെ അറിയിച്ചിരുന്നു. ഇരുപക്ഷവും കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ച കാര്യം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 19 വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി കരാറില്‍ ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് ആദ്യം പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനം വന്ന് 48 മണിക്കൂറിനകം കരാര്‍ ഒപ്പുവെക്കാനിരിക്കെയാണ്, ഭീഷണിയുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. ട്രംപിന്റെ ഈ പുതിയ പ്രസ്താവന സമാധാന ചര്‍ച്ചകളില്‍ വീണ്ടും ആശങ്ക പരത്തിയിരിക്കുകയാണ്.
kerala
പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാം; സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്.
ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
News
അമേരിക്കൻ ബോൾ ഷോ-07; തോൽക്കാൻ മാത്രമുള്ളവരല്ല ഞങ്ങൾ
അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സങ്കീർണ്ണവും, യുദ്ധങ്ങളും സഹകരണവും നിറഞ്ഞതുമാണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം.
അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സങ്കീർണ്ണവും, യുദ്ധങ്ങളും സഹകരണവും നിറഞ്ഞതുമാണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം. അയൽക്കാരായതിനാൽ അതിർത്തി തർക്കങ്ങളും യുദ്ധവും പതിവായിരുന്നു. ഇപ്പോഴും ആ തർക്കങ്ങൾ തുടരുന്നു. അമേരിക്കയുടെ താരിഫ് നയങ്ങളും മെക്സിക്കോക്കാരുടെ അനിഷ്‌ടവുമെല്ലാം പകൽ പോലെ വ്യക്തം. കഴിഞ്ഞ ദിവസം ഡാലസ് സ്റ്റേഡിയത്തിന് പുറത്ത് മീഡിയ ബോക്സിലെത്താനുള്ള സെക്യുരിറ്റി ക്യൂവിൽ നിൽക്കവെ അരികിൽ ഒരു മെക്സിക്കൻ ജർണലിസ്റ്റ്-ഷഹാവോ പസിനോ. ഡാലസ് സ്റ്റേഡിയത്തിൽ ഡാലസ് കൗബോയ്സ് എന്ന മുൻ ലോക ചാമ്പ്യന്മാരായ എൻ.എഫ്. എൽ സംഘത്തിൻ്റെ ഗംഭീര കളികൾ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ അനുസ്‌മരിക്കവെ അദ്ദേഹം പറഞ്ഞു-ഇവിടെ കളിക്കുന്നത് മെക്സിക്കോയായിരുന്നെങ്കിൽ ഒരു ലക്ഷത്തിലധികം പേരെത്തും. ഇവിടെ കളിക്കേണ്ടത് മെക്സിക്കോയാണ്. സംയുക്ത ആതിഥേയർ എന്ന നിലയിൽ മെക്സിക്കോയുടെ ആദ്യ റൗണ്ട് മൽസരങ്ങൾ അവരുടെ നാട്ടിൽ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചരിത്രത്തിലെത്തി.
മെക്സിക്കോയുടെ ഭാഗമായിരുന്ന ടെക്സാസ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പിന്നീട് അമേരിക്കയോട് ചേരുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി മാറി.
അമേരിക്കൻ-മെക്സിക്കൻ യുദ്ധത്തിൽ മെക്സിക്കോ പരാജയപ്പെട്ടു. തുടർന്നുണ്ടായ കരാർ പ്രകാരം ഇന്നത്തെ കാലിഫോർണിയ, നെവാഡ, യൂട്ടാ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ തങ്ങളുടെ പകുതിയോളം ഭൂപ്രദേശം അമേരിക്കയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു.
ലോകമഹായുദ്ധ കാലത്ത് അമേരിക്കയിൽ തൊഴിലാളികളുടെ ക്ഷാമം വന്നപ്പോൾ, ലക്ഷക്കണക്കിന് മെക്സിക്കൻ തൊഴിലാളികൾക്ക് താല്ക്കാലികമായി അമേരിക്കയിൽ വന്ന് ജോലി ചെയ്യാൻ അനുവാദം നൽകി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം ശക്തമാക്കി.നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ വൻതോതിൽ വർദ്ധിച്ചു. അപ്പോഴും ആധുനിക കാലത്തെ വെല്ലുവിളികൾ ചെറുതല്ല. അനധികൃത കുടിയേറ്റവും അതിർത്തിയിലെ മതിൽ നിർമ്മാണവും പ്രധാന രാഷ്ട്രീയ ചർച്ചാവിഷയങ്ങളാണ്. എങ്കിലും അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്തും കുറ്റകൃത്യങ്ങളും തടയാൻ ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിക്കുന്ന പസിനോയെ പോലുഉളവരുടെ അടിസ്ഥാന പ്രശ്നം അമേരിക്കക്കാർ തങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്നതാണ്.പാസ്പോർട്ടില്ലാതെ തന്നെ മെക്സിക്കോക്കാർക്ക് അമേരിക്കയിലെത്താം. ജോലിക്കാർ എന്ന നിലയിൽ ചെറിയ ശബളത്തിന് ജീവിതം കെട്ടിപടുക്കണം. സാമ്പത്തികമായി അമേരിക്കയെ മറികടക്കാനാവില്ലെങ്കിലും ഫുട്ബോളിൽ അമേരിക്കയെ മറികടക്കുമെന്ന് പസിനോയെ പോലുള്ളവർ ആണയിടുന്നത് എവിടെയെങ്കിലുമൊന്ന് തല ഉയർത്തണം എന്ന വാശിയിലാണ്
അറ്റ്ലാൻ്റ: ആരോഗ്യ ജാഗ്രത പ്രധാനമാണ്. കളിക്കാർക്കും പരിശീലകർക്കും. ഒരു മാസത്തിലധികം ദീർഘിക്കുന്ന മെഗാചാമ്പ്യൻഷിപ്പിൽ ആരോഗ്യത്തോടെ അതിജീവനം നടത്തുക എന്നതാണ് പ്രധാനം. കാലാവസ്ഥയാണ് വില്ലൻ. അമേരിക്കൻ വേദികളിൽ കഠിനമായ ചൂടാണ്. ഫിഫ മൽസരത്തിൻ്റെ ഇടവേളകളിൽ നിർജലീകരണം ഒഴിവാക്കാൻ രണ്ട് മിനുട്ട് ഇടവേള ഇതാദ്യമായി നൽകിയപ്പോഴും പരീശിലകർ നിർദ്ദേശിക്കുന്നത് ആരോഗ്യ ജാഗ്രതയിലാണ്. ലിയോ മെസി അൾജിരിയക്കെതിരെ ഹാട്രിക്കുമായി മിന്നിയപ്പോഴും കോച്ച് സ്കലോനി നായകനെ പിൻവലിച്ചത് ആരോഗ്യ ജാഗ്രതയുടെ ഭാഗമായിട്ടായിരുന്നു. കാബോ വെർദ്ദേയേ നേരിട്ട സ്പാനിഷ് സംഘത്തിൻ്റെ ജാഗ്രതാ സമീപനം പ്രകടമായിരുന്നു. സ്പാനിഷ് ലാലീഗ സീസൺ സമാപനത്തിലാണ് ലമീൻ യമാലിൻ്റെ സേവനം സ്പെയിനിന് നഷ്ടമായത്. യമാലിനെ കേന്ദ്രികരിച്ചാണ് സ്പാനിഷ് കോച്ച് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. പെദ്രി, റോഡ്രി എന്നിവരെല്ലാം പരുക്കിൽ നിന്ന് മുക്തരായി എത്തിയവരാണ്. എങ്കിലും ആദ്യ മൽസരത്തിൽ കാബോ വെർദേക്കെതിരെ ഒരു തവണയെങ്കിലും പന്ത് വലയിലാക്കാൻ സ്പാനിഷ് താരങ്ങളിൽ ആർക്കും കഴിയാതിരുന്നത് ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാർക്ക് വലിയ ആഘാതമാണ്. ബ്രസീൽ ക്യാമ്പിൽ നെയ്മറിൻ്റെ പരുക്ക് തലവേദനയാണ്. മൊറോക്കോയെ നേരിട്ട ബ്രസീൽ സംഘത്തിൽ 34-കാരൻ കളിച്ചിരുന്നില്ല. അർജൻറീനയുടെ നായകൻ ലിയോ മെസിയുടെ കാര്യത്തിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. കുഞ്ഞൻ ടീമുകൾക്ക് അത്തരം പ്രശ്‌നങ്ങളില്ല. കുറസാവോ ജർമനിയെ നേരിട്ടത് കൂൾ മൈൻഡുമായാണ്. അത് കൊണ്ട് തന്നെയാണ് അവർക്കൊരു ഗോൾ നേടാനായത്. കാബോ വെർദേ ശക്തരായ സ്പെയിനുമായി പന്ത് തട്ടിയപ്പോൾ ടെൻഷൻ തെല്ലുമുണ്ടായിരുന്നില്ല. മെസിയും എംബാപ്പേയും നന്നായി തുടങ്ങി. സൂപ്പർ താരങ്ങളുടെ ആരോഗ്യമാണ് സംരക്ഷിണ്ടേത്
-
News2 days agoഅമേരിക്കൻ ബോൾ ഷോ-5; റോഡുകളിൽ സൈനിക വിന്യാസവുമാവാം
-
Health1 day agoകാൻസർ അതിജീവനം: ചികിത്സക്കു ശേഷം തുടങ്ങുന്ന നിശബ്ദ പോരാട്ടങ്ങൾ
-
Article23 hours agoഓർമ്മ ചിറകിൽ കെ കെ എന്ന തണൽമരം
-
News9 hours agoമെസി ഷോ
-
Video Stories9 hours agoലിയോ, താങ്കളല്ലാതെ ലോകത്തെ പ്രചോദിപ്പിക്കാന്‍ മറ്റാരുമില്ല!
-
News9 hours agoഅമേരിക്കൻ ബോൾ ഷോ-07; തോൽക്കാൻ മാത്രമുള്ളവരല്ല ഞങ്ങൾ
-
kerala2 hours agoപകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാം; സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്

