india
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറിന് 29 രൂപ കൂടി
പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ധനവാണ് ഇത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.
വില പരിഷ്കരണത്തോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഈ വിലവര്‍ധനവിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ, മാര്‍ച്ച് 7-ന് സിലിണ്ടറിന് 60 രൂപ കൂട്ടിയിരുന്നു.
പ്രാദേശിക നികുതികളും ഗതാഗതച്ചെലവുകളും അനുസരിച്ച് ഓരോ നഗരങ്ങളിലും വിലയില്‍ മാറ്റമുണ്ടാകുമെങ്കിലും വിലവര്‍ധന രാജ്യമൊട്ടാകെ ബാധകമാണ്.
india
‘പാറ്റ’ പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള് അക്രമശ്രമം; ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ബജ്രംഗ്ദള് ശ്രമം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രവാക്യങ്ങളുമായാണ് ബജ്രംഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി എത്തിയ ബജ്രംഗ്ദള് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കനത്ത സുരക്ഷയിലാണ് ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധം നടക്കുന്നത്. ഓരോ പ്രതിഷേധക്കാരെയും സ്കാന്‍ ചെയ്ത ശേഷമാണ് ജന്തര്‍ മന്ദറിലേക്ക് കടത്തിവിടുന്നത്. ഇതിനിടെയിലേക്ക് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അതിക്രമിച്ച് എത്തുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് ബജ്രംഗ് പ്രവര്‍ത്തകര്‍ തയ്യാറായില്ല.
രാജ്യത്തെ പരീക്ഷാ ക്രമേടുകളില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നുമാണ് സിജെപിയുടെ ആവശ്യം. ഇന്ന് അഞ്ച് മണി വരെയാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാന്‍ സിജെപിക്ക് അനുമതിയുള്ളത്. കോക്രോച്ചിന്റെ മുഖംമൂടി അണിഞ്ഞാണ് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദറില്‍ എത്തുന്നത്.
india
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ മഖ്ബറയില് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോടൊപ്പം കുറിച്ചു.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ ജന്മദിനത്തില് ചെന്നൈ വല്ലാജാ ജുമാ മസ്ജിദിലെ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോടൊപ്പം കുറിച്ചു.
തമിഴ് ജനതയ്ക്കും ദ്രാവിഡ രാഷ്ട്രീയത്തിനും അദ്ദേഹം നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍ എന്നും അദ്ദേഹത്തെ ആദരവോടെയാണ് നെഞ്ചോട് ചേര്‍ത്തിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, തമിഴ്നാടിന്റെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ ചടങ്ങില്‍ പങ്കെടുത്തത് മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളവും തമിഴ്നാടും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ-സൗഹൃദ ബന്ധത്തിന്റെ തുടര്‍ച്ച കൂടിയായി ഈ സന്ദര്‍ഭത്തെ തങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മതേതരത്വവും പരസ്പര ബഹുമാനവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ നിലപാടുകള്‍ക്ക് ആശംസകളും നേരുന്നതായി അദ്ദേഹം വ്യക്തമാക്കി.
india
‘പോരാട്ടം അല്ലെങ്കില്‍ മരണം; ബി.ജെ.പി സര്‍ക്കാറിനെതിരെ മമതയുടെ നേതൃത്വത്തില്‍ ടിഎംസിയുടെ പ്രതിഷേധം
കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.
പശ്ചിമ ബംഗാളില്‍ സുബേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.
ടി.എം.സി ദേശീയ അധ്യക്ഷനും എം.പിയുമായ അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളിലും, സംസ്ഥാനത്ത് നടക്കുന്ന വ്യാപകമായ ഒഴിപ്പിക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പ്രതിഷേധം. വോട്ടെണ്ണലിന് ശേഷം മേയ് 4 മുതല്‍ ബി.ജെ.പി മുപ്പതോളം തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി പാര്‍ട്ടി എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. സംസ്ഥാനത്തെ പോലീസ് ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം സുബേന്ദു അധികാരിയെ ‘കൊലപാതകി മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചു.
ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കീഴടങ്ങില്ലെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. ‘പോരാട്ടം അല്ലെങ്കില്‍ മരണം’ എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ആഹ്വാനമെന്നും അവര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് മൈക്ക് ഉപയോഗിക്കാനോ വേദി സ്ഥാപിക്കാനോ അനുമതിയില്ല. ടി.എം.സിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ അനുവാദം നല്‍കുന്നില്ല. എന്നാല്‍ ഇതുകൊണ്ടൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന് കഴിയില്ല.’ – മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി വോട്ട് കൊള്ളയാണ് നടത്തുന്നതെന്നും തൃണമൂല്‍ എം.എല്‍.എമാരെയും കൗണ്‍സിലര്‍മാരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
-
kerala3 days agoബോര്‍ഡ്-കോര്പ്പറേഷന് ചെയര്മാന്മാരെ മാറ്റാന്‍ തീരുമാനം; സാമ്പത്തിക പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
-
kerala2 days agoഅപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
-
india2 days agoഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ മഖ്ബറയില് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
-
local2 days agoകേരള റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍
-
GULF2 days agoഅപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ
-
india16 hours ago‘പാറ്റ’ പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള് അക്രമശ്രമം; ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
-
local11 hours agoകേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന്
-
editorial56 mins agoആടിനെന്ത് അങ്ങാടി വാണിഭം

