Connect with us

News

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ആദ്യ മന്ത്രിസഭയ്ക്ക് പിന്നാലെ വി ഡിയുടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്ത്.

Published

on

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്ത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പ്രകാരം ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ട്ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആശാ പ്രവര്‍ത്തകരുടെ ഹോണറേറിയം 12,000 രൂപയായി ഉയര്‍ത്തിയതായും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ വീണ്ടും വര്‍ധന പരിഗണിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും പ്രീ-പ്രൈമറി ആയമാര്‍ക്കും 1,000 രൂപ വീതം വര്‍ധനയും പ്രഖ്യാപിച്ചു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും അറിയിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 22നും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 21നും നടക്കും.

നവകേരള സദസിനിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയുടെ നിര്‍ദേശം പരിഗണിച്ചാണ് എസ്ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ധവളപത്രം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ടി അസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും അഡ്വ. ജെയ്ജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും നിയമിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Advertisement

kerala

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വാക്കുപാലിച്ച് യുഡിഎഫ്

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

Published

on

By

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് പറഞ്ഞ വാക്ക് പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍. ആശാ വര്‍ക്കമാരുടെ വേതനവര്‍ധന, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയത്.

ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് ഇതിനുമുന്‍പ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 3000 രൂപ വര്‍ധിപ്പിക്കും.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഡി. സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ സീനിയര്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നാലെ സണ്ണി ജോസഫ്, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, അനില്‍ കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Advertisement

 

Continue Reading

kerala

മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.

Published

on

By

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ഓഫീസ്. ഇതേ ബ്ലോക്കിലാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്.

ബ്ലോക്കിലെ രണ്ടാംനിലയിലാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. നേരത്തെ മന്ത്രിമാര്‍ ആയിരുന്ന മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് ആവശ്യപ്പെട്ടത്. ആദ്യത്തെ മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് , കെ മുരളീധരന്‍ , മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍ എ.പി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, പി.സി വിഷ്ണുനാഥ്, റോജി എം.ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം ഷാജി, പി.കെ ബഷീര്‍ , വി.ഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് യഥാക്രമം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ഗവര്‍ണറുടെ ചായസല്‍ക്കാരത്തിലും പങ്കെടുത്തു.

Continue Reading

kerala

സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി; മുഖ്യമന്ത്രി ഉള്‍പ്പടെ 21 അംഗ മന്ത്രിസഭ അധികാരമേറ്റു

തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ 21 അംഗ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Published

on

By

തിരുവനന്തപുരം: തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ 21 അംഗ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രിയ്ക്കു ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി അധികാരമേറ്റു. മലപ്പുറത്തെ പ്രതിനിധീകരിച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി സഭയിലെത്തുന്നത്. നിരവധി തവണ യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു കുഞ്ഞാലിക്കുട്ടി.

മന്ത്രിസഭയിലെ മൂന്നാമനായിട്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പ്രതിനിധിയുമായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പ് ചെന്നിത്തലയാവും കൈകാര്യം ചെയ്യുക. ആഭ്യന്തരമന്ത്രി പദം ചെന്നിത്തലയെ തേടിയെത്തുന്നത് രണ്ടാം തവണയാണ്.

നാലാമതായി കെപിസിസി തലപ്പത്ത് നിന്ന് പേരാവൂര്‍ മണ്ഡലത്തിലെ നിയമസഭ സാമാജികനുമായ സണ്ണി ജോസഫും മന്ത്രിയായി അധികാരമേറ്റു. പേരാവൂരില്‍ നിന്ന് നാലാം തവണയാണ് എംഎല്‍എയായി തെരഞ്ഞെടുത്തു. കെ എസ് യുവിലൂടെയായിരുന്നു സണ്ണി ജോസഫിന്റെ രാഷ്ട്രീയ പ്രവേശനം.

തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇംഗ്ലീഷിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രതിനിധിയായ കെ. മുരളീധരന്‍ അധികാരമേറ്റത്. 14 തെരഞ്ഞെടുപ്പുകള്‍ നേരിട്ട നേതാവാണ് ഇദ്ദേഹം. മുരളീധരന്‍ മന്ത്രിയാകുന്നത് ഇത് രണ്ടാം തവണയാണ്.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതാവായ മോന്‍സ് ജോസഫ് സത്യവാചകം ചൊല്ലി അധികാരമേറ്റു. മോന്‍സ്‌കടുത്തുരുത്തി പ്രതിനിധിയായിട്ടാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ആറ് തവണ സഭയിലേക്ക് ഇദ്ദേഹം ജയിച്ച് കയറിയിട്ടുള്ളത്.പി ജെ ജോസഫിന്റെ വിശ്വസ്തനാണ് മോന്‍സ്

Advertisement

ഷിബു ബേബി ജോണും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചവറയില്‍ നിന്ന് മൂന്നാംതവണയാണ് ഷിബു ബേബിജോണ്‍ വിജയിച്ചത്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായിരുന്നു. മുന്‍ മന്ത്രി ബേബി ജോണിന്റെ മകനാണ്.പിറവത്ത് നിന്ന് തുടര്‍ച്ചയായി ജയിച്ചു കയറിവന്ന അനൂപ് ജേക്കബ് സത്യവാചകം ചൊല്ലി അധികാരമേറ്റു. അനൂപിന് ഇത് മന്ത്രിപദം രണ്ടാമൂഴമാണ്. പിറവത്ത് ചരിത്ര ഭൂരിപക്ഷം നേടി നിയമസഭയിലെത്തുന്നത്. മണ്ഡലത്തിലെ ‘അയലത്തെ പയ്യന്‍ എന്ന ഇമേജുമായിട്ടാണ് അനൂപ് സഭയിലേക്കെത്തുന്നത്.

സി.പി ജോണ്‍ അധികാരമേറ്റു. യുഡിഎഫിലെ ഭരണകാലങ്ങളില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം. വണ്ടൂരില്‍ നിന്ന് തുടച്ചയായി ആറാം വിജയം നേടിയ എ.പി. അനില്‍ കുമാറും അധികാരമേറ്റു. ലീഗിന്റെ പ്രതിനിധിയായി എന്‍. ഷംസുദ്ദീന്‍ അധികാരമേറ്റു, കോണ്‍ഗ്രസിന്റെ യുവമുഖമായ പി.സി വിഷ്ണുനാഥും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ യുവ നേതാവും അങ്കമാലിയുടെ പ്രതിനിധിയായ റോജി.എം.ജോണ്‍ അധികാരമേറ്റു. കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ സത്യവാചകം ചൊല്ലി അധികാരമേറ്റു.ഇടത് കോട്ട തകര്‍ത്ത് കായംകുളത്ത് നിന്ന് ആദ്യജയം കരസ്ഥമാക്കിയ എം.ലിജു അധികാരമേറ്റു.

മുസ്ലിം ലീഗിന്റെ യുവമുഖമായ കെ.എം. ഷാജി അധികാരമേറ്റു.എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ ബഷീര്‍ മന്ത്രിസഭയില്‍ ഭാഗമായി. ഏറനാട് മണ്ഡലത്തിലെ നാല് തവണ പ്രതിനിധികരിച്ചിട്ടുണ്ട്. കളമശേരിയില്‍ ജയിച്ചുകയറിയ വി.ഇ അബ്ദുല്‍ ഗഫൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം വിജയത്തില്‍ തന്നെ മന്ത്രിയായ മന്ത്രിസഭയുടെ ഭാഗമായി ടി. സിദ്ദിഖ്. ഇടത്‌കോട്ട കോങ്ങാട് മണ്ഡലം കീഴടക്കി ആദ്യ വിജയം നേടിയ പാലക്കാട് ജില്ലയിലെ ആദ്യ വനിതാ മന്ത്രിയായി തുളസി മന്ത്രിയായി അധികാരമേറ്റു. കന്നിപ്പോരാട്ടത്തില്‍ ജയം നേടി മന്ത്രിസഭയില്‍ പ്രവേശിച്ച ഒ ജെ ജനീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒ ജെ ജനീഷ്.

Advertisement
Continue Reading

Trending