News
ഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം
ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഗൂഡല്ലൂര്‍ യതീംഖാന
ഗൂഡല്ലൂര്‍: ഗുഡല്ലൂര്‍ താലൂക്ക് മുസ്ലിം യതീംഖാനയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വനിതാ സന്ദര്‍ശന പ്രാര്‍ഥനാ ദിനം നാളെ നടക്കും. രാവിലെ എട്ടിന് പാണക്കാട് ഷഹീറലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെയാണ് തുടക്കമാവുക. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീലഗിരി ജില്ലാ അതിര്‍ത്തികളില്‍ നിന്നും 20ലധികം ഇന്‍സ്റ്റിറ്റിയൂഷനല്‍ ബസുകള്‍ വനിതാ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍വീസ് നടത്തും.
നീലഗിരി, കോയമ്പത്തൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്ന് സ്ഥാപനം സന്ദര്‍ശിക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി എത്തു ന്ന നൂറുകണക്കിന് സ്ത്രീകളെ സ്വീകരിക്കാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ആരംഭിക്കുന്ന പ്രാര്‍ഥനാ സദസിന് വൈകിട്ട് അഞ്ചിനാണ് സമാപനമാവുക. 80 കുട്ടികളാണ് യതീംഖാനയില്‍ മക്കളായി ഉള്ളത്. 38 ആണ്‍ കുട്ടികളും 42 പെണ്‍കുട്ടികളുമാണ് കുടുംബത്തിലുള്ളത്.
ഹയര്‍സെക്കന്‍ഡറി മദ്‌റസ, മെട്രിക്കുലേഷന്‍ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍, ജി.ടി.എം.ഒ ആശുപത്രി, ജി.ടി.എം.ഒ ടൈലറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ശിഹാബ് തങ്ങള്‍ അറബിക് കോളജ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളാണ് യതീംഖാനക്ക് കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വനിതാ സന്ദര്‍ശനത്തിന് യതീംഖാന ജനറല്‍ സെക്രട്ടറി എ.എം അബ്ദുല്‍ബാരി ഹാജി സ്വാഗതം പറയും. പ്രസിഡന്റ് കെ. ബാപ്പു ഹാജി അധ്യക്ഷനാവും. സമാപന സംഗമത്തില്‍ അബ്ദുറസാഖ് അന്‍വരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. യതീംഖാന ട്രഷറര്‍ പി.കെ സിദ്ദീഖ് ഹാജി നന്ദി പറയും.
Literature
പി എച്ച് സ്മാരക മാനവമൈത്രി പുരസ്കാരം എം എൻ കാരശ്ശേരിക്ക്
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും
കോഴിക്കോട്: കേരള മാപ്പിള കല അക്കാദമി രണ്ടാമത് പി എച്ച് അബ്ദുള്ള മാസ്റ്റർ സ്മാരക മാനവമൈത്രി പുരസ്‌കാരം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും നിരൂപകനുമായ എം എൻ കാരശ്ശേരിക്ക് നൽകുമെന്ന് അക്കാദമി സംസ്ഥാന പ്രസിഡന്റ് എ കെ മുസ്തഫ, ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ എന്നിവർ അറിയിച്ചു.ഡോ:എം കെ മുനീർ, ഫൈസൽ എളേറ്റിൽ ,പ്രൊഫ എ പി സുബൈർ, സിബല്ല സദാനന്ദൻ
എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മെയ് 23 ശനി 3 മണിക്ക് കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പി എച്ച് അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.
കഴിഞ്ഞ വർഷം മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണിക്കായിരുന്നു അവാർഡ് നൽകിയത്.
kerala
മന്ത്രി കസേരയില്‍ ആരൊക്കെ?; ചര്‍ച്ച ഇന്ന്
വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം.
തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിധത്തിലാണ് യു.ഡി.എ ഫില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്നു.
മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഫുള്‍ ക്യാബിനെറ്റിനെ ഇന്ന് തീരുമാനിക്കും. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഓരോ ഘടകകക്ഷികള്‍ക്കും നല്‍കുന്ന മന്ത്രി സ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇന്നുതന്നെ ധാരണയിലെത്തും. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് നേതൃയോഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് മുന്നണിയുടെ അംഗീകാരത്തോടെ സതൃപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.
kerala
ഇന്ധനവില വര്‍ധന; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു
രാജ്യത്ത് വര്‍ധിപ്പിച്ച ഇന്ധനവിലക്കെതിരെ മലപ്പുറം ജില്ലാ ആസ്ഥാനത്ത് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു.
രാജ്യത്ത് വര്‍ധിപ്പിച്ച ഇന്ധനവിലക്കെതിരെ മലപ്പുറം ജില്ലാ ആസ്ഥാനത്ത് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ വില കൂട്ടിയ കേന്ദ്ര സര്‍ക്കാരിനെതിരെ ടൗണില്‍ പ്രകടനം നടത്തിയാണ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പാചക വാതകത്തിന്‍റെ ലഭ്യതക്കുറവ്, വാണിജ്യ ഗ്യാസിന്‍റെ വിലവര്‍ധനവ് എന്നിവ നിലനില്‍ക്കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി പെട്രോളിയം വസ്തുക്കളുടെ വിലയും കൂട്ടിയിട്ടുള്ളത്.
പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് ജനത്തിന് ഭാരമേല്‍പ്പിക്കാതെ കരുതല്‍ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ പക്ഷെ വിലകൂട്ടി ബുദ്ധിമുട്ടിക്കുകയാണ്. കുടുംബ ബജറ്റു താളം തെറ്റാനും പൊതു ഗതാഗതത്തിന് ചാര്‍ജ് കൂട്ടാനും ഇന്ധന വില ഹേതുവാകരുതെന്ന് യൂത്ത് ലീഗ് പ്രതിഷേധത്തില്‍ ഉന്നയിച്ചു. പ്രകടനത്തിന് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഫി കാടേങ്ങല്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ കുട്ടി മൊറയൂര്‍, ട്രഷറര്‍ സഹല്‍ വടക്കുംമുറി
ഭാരവാഹികളായ സിപി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, നവാഷിദ് ഇരുമ്പൂഴി, അഡ്വ.കെ.വി യാസര്‍, പികെ ഫാസില്‍ കരീം, മുജീബ് പിപി, നബീല്‍ അരിമ്പ്ര, സമദ് പൂതനപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുഹൈല്‍ പറമ്പന്‍, സാലിഹ് മാടമ്പി, റസാഖ് കാരാതോട്, റിയാസ് പാലക്കല്‍, വാഹിദ് മാസ്റ്റര്‍ സലഫി, ഷാഹുല്‍ മാസ്റ്റര്‍ മൊറയൂര്‍ നേതൃത്വം നല്‍കി.
-
News2 days agoഅബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ – അബുദാബി ചെസ് അക്കാദമി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് മെയ് 16, 17 ന്
-
News2 days agoഎസ്.എസ്.എല്‍.സി ഫലം നാളെ
-
News2 days agoകോട്ടക്കലിന്റെ സ്വപ്ന പദ്ധതി ആയുര്‍വേദ സര്‍വകലാശാലക്ക് വേണ്ടി ശ്രമിക്കുന്നതിന് ആദ്യ പരിഗണന
-
main stories2 days agoമുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; നിയമസഭാ കക്ഷി യോഗം ഇന്ന്
-
kerala2 days agoവി.ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പറവൂരിന്റെ പ്രിയപുത്രന് ഇനി കേരളത്തിന്റെ അമരത്ത്
-
News2 days agoഅങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് അഴിക്കലിന് പ്രഥമ പരിഗണന
-
main stories2 days agoസാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമായ പ്രഖ്യാപനം
-
Cricket3 days ago‘കോഹ്ലി പ്രഭാവം’; കെകെആറിനെ തകർത്തെറിഞ്ഞ് ആർസിബി പോയിന്റ് ടേബിളിൽ ഒന്നാമത്!

