india
‘ബി.ജെ.പി – തെരഞ്ഞെടുപ്പ് കമ്മീഷന് ‘കള്ളന്മാരുടെ മാര്‍ക്കറ്റില്‍’ മോഷണം വലുതാകുമ്പോള്‍ പ്രതിഫലവും വലുതാകും’
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സഹായിച്ചവര്‍ക്കുള്ള പ്രതിഫലമാണ് ഈ നിയമനങ്ങളെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഉന്നത സ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണി. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ ഉന്നത പദവികളില്‍ നിയമിച്ചതാണ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സംസ്ഥാനത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാളിനെ പുതിയ ചീഫ് സെക്രട്ടറിയായും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചതാണ് ഇതിന് കാരണം.
അതേസമയം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സഹായിച്ചവര്‍ക്കുള്ള പ്രതിഫലമാണ് ഈ നിയമനങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘ബി.ജെ.പി – തെരഞ്ഞെടുപ്പ് കമ്മീഷന് ‘കള്ളന്മാരുടെ മാര്‍ക്കറ്റില്‍’ മോഷണം വലുതാകുമ്പോള്‍ പ്രതിഫലവും വലുതാകും’ എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും തമ്മിലുള്ള ലജ്ജാകരമായ ഗൂഢാലോചനയാണിതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ എസ്ഐആര്‍ വഴി 91 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് വോട്ടവകാശ നിഷേധമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഇപ്പോള്‍ പ്രധാന പദവികള്‍ നല്‍കിയത് തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
india
‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി
രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
അമേരിക്ക-ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ നിര്‍ദേശങ്ങള്‍ ഭരണ പരാജയത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതും വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രധാനമന്ത്രി ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണം, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കോവിഡ് കാലത്തിന് സമാനമായി വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം, പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, മെട്രോയും പൊതുഗതാഗതവും ഉപയോഗിക്കുക, വിദേശത്തുള്ള വിവാഹങ്ങളും വിനോദയാത്രകളും ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം, പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, വളം ഉപയോഗം പകുതിയാക്കുക തുടങ്ങിയവയായിരുന്നു അത്.
‘ഇന്നലെ മോദിജി ജനങ്ങളില്‍ നിന്ന് ത്യാഗം ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം… ഇവ വെറും ഉപദേശങ്ങളല്ല, മറിച്ച് പരാജയത്തിന്റെ തെളിവുകളാണ്.’കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ രാജ്യം എത്തിനില്‍ക്കുന്നത് എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഇറാന്-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
india
അധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്
സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ കൂടിക്കാഴ്ചയും കൂടിയാണിത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് വിജയിയെ സ്വീകരിച്ചു. ഇരു നേതാക്കളും പരസ്പരം ഷാള്‍ അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും സ്വീകരിച്ചു. ഉദയനിധി സ്റ്റാലിന് വിജയിക്ക് ഒരു പുസ്തകം സമ്മാനമായി നല്കി.
ഇന്ന് ചെന്നൈയില്‍ പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ഡ. ചോളവന്താന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു.
നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും. ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജെ.സി.ഡി പ്രഭാകറിനെ നിശ്ചയിച്ചു.
വിജയ് ഉള്‍പ്പെടെ പത്ത് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
ഡിഎംകെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
india
വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു
-
india3 days agoവിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ
-
News2 days agoഅമ്മമാരുടെ ഹൃദയത്തിന് ഒരു കരുതൽ
-
india2 days agoകേരളത്തിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഐയുഎംഎൽ നേതാവ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിനന്ദനം
-
india2 days agoഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് കുടികൊള്ളുന്നത് കേരളത്തില്‍; മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അതിജീവന മാതൃക: അഡ്വ. കുമൈല്‍ അന്‍സാരി
-
india2 days agoതമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: വിജയിക്കും മന്ത്രിമാര്‍ക്കും ആശംസകളുമായി മുസ്ലിം ലീഗ്
-
kerala1 day ago‘ആ ഫോട്ടോ വ്യാജം’; സാദിഖലി തങ്ങൾക്ക് എതിരായി പ്രചരിച്ച ഫോട്ടോ കൃത്രിമമായി നിർമിച്ചതെന്ന് പോലീസ് കണ്ടെത്തൽ. പിന്നിൽ പണം തട്ടാനുള്ള ആസൂത്രണം
-
india1 day agoവിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു
-
GULF22 hours agoഫോർബ്സ്: അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും എം.എ യൂസഫലി

