Connect with us

kerala

മന്ത്രി കസേരയില്‍ ആരൊക്കെ?; ചര്‍ച്ച ഇന്ന്

വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം.

Published

on

തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിധത്തിലാണ് യു.ഡി.എ ഫില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്നു.

മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഫുള്‍ ക്യാബിനെറ്റിനെ ഇന്ന് തീരുമാനിക്കും. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഓരോ ഘടകകക്ഷികള്‍ക്കും നല്‍കുന്ന മന്ത്രി സ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇന്നുതന്നെ ധാരണയിലെത്തും. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് നേതൃയോഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് മുന്നണിയുടെ അംഗീകാരത്തോടെ സതൃപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.

Advertisement

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂര്‍ണ്ണ കുറ്റവിമുക്തനായി അനില്‍ മുഹമ്മദ് തിരികെ ജോലിയില്‍ പ്രവേശിച്ചു

കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്

Published

on

സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ചട്ടലംഘനങ്ങള്‍ക്ക് വിരുദ്ധമായി സംസാരിച്ചു എന്ന കുറ്റാരോപണത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍ കെ എം അനില്‍ മുഹമ്മദ് 15 മാസത്തെ സസ്‌പെന്‍ഷനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. 2025 മാര്‍ച്ചിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്.

കെഎംഎല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം മുന്‍പ് കയര്‍ഫെഡ്, ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍, ബേക്കല്‍ ടൂറിസം എന്നിവയില്‍ മാനേജിംഗ് ഡയറക്ടറായിരുന്നു. കയര്‍ഫെഡില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം പ്രവര്‍ത്തന ലാഭം കൈവരിച്ചത് ആ കാലയളവിലായിരുന്നു. കൂടാതെ മികച്ച ഉല്‍പാദനത്തിനും വിപണനത്തിനും രാഷ്ട്രപതിയുടെ രണ്ട് അവാര്‍ഡുകളും കയറ്റുമതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡും അന്ന് ലഭിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, കോട്ടയം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 30- ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ജൂണ്‍ 31- ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

Continue Reading

kerala

പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍

 പാസ്പോര്‍ട്ടും ആധാറും പൗരത്വത്തിന്റെ തെളിവുകളായി അംഗികരിക്കണം’; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂര്‍

Published

on

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാസ്പോര്‍ട്ട് സേവാ ദിവസത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തര്‍ക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 1967-ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം അപൂര്‍വ്വ സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്പോര്‍ട്ട് നല്‍കാം എന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാരുടെ കാര്യത്തില്‍ ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധവും നിയമപരമായ വൈരുദ്ധ്യവുമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂര്‍ ഓര്‍മ്മിപ്പിച്ചു. ലോകനിലവാരമുള്ള ബയോമെട്രിക് രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യന്‍ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending