Connect with us

News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍

ബോട്ടണി സുവോളജി ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതില്‍ പങ്കുവഹിച്ചയാളാണ് മനീഷ ഗുരുനാഥ്.

Published

on

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍. പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയാണ് സിബിഐ പിടിയിലായത്.
ബോട്ടണി സുവോളജി ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതില്‍ പങ്കുവഹിച്ചയാളാണ് മനീഷ ഗുരുനാഥ്. ക്ലാസില്‍ പരീക്ഷ ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഇരുവരും ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. മുഖ്യസൂത്രധാരിലൊരാളായ പി.വി കുല്‍ക്കര്‍ണിയെയും കഴിഞ്ഞ ദിവസം സിബിഐ പിടികൂടിയിരുന്നു. ഇരുവരെയും സിബിഐ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ 24 മണിക്കൂറിനിടെ ആറിടങ്ങളില്‍ റെയ്ഡ് നടത്തിയതായായി സിബിഐ അറിയിച്ചിരുന്നു. എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ മുഖ്യസൂത്രധാരന്‍ കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തതാണ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവായത്. പരീക്ഷാ പേപ്പര്‍ പേപ്പര്‍ തയ്യാറാക്കിയ രസതന്ത്രം പ്രഫസര്‍ പി.വി കുല്‍ക്കര്‍ണി പ്രത്യേക ക്ലാസുകള്‍ നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. സ്വന്തം വസതിയില്‍ വെച്ചാണ് ക്ലാസ് എടുത്തത്. കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറുടെ സഹായത്തോടെയായിരുന്നു പരിശീലന ക്ലാസ് നല്‍കിയത്.

കേസില്‍ ഇതുവരെ അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. കേരളത്തില്‍ പഠിക്കുന്ന രാജസ്ഥാന്‍ വിദ്യാര്‍ഥിയില്‍ നിന്നും ക്രൈംബ്രാഞ്ച് വിിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാരെ വെളിച്ചത്തില്‍ കൊണ്ടുവരാനാണ് സിബിഐ നീക്കം. അതേസമയം, നേരത്തെ റദ്ദാക്കിയ മെയ് മൂന്നാം തീയതിയിലെ പരീക്ഷ ജൂണ്‍ 21-ന് നടത്തും.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഉറക്കം 7 മണിക്കൂർ കുറവെങ്കിൽ ആയുസ്സും കുറയും,ഭക്ഷണം വ്യായാമം എന്നിവയെക്കാൾ പ്രാധാന്യം

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ഉറക്കത്തെ അവഗണിക്കുകയാണ്.

Published

on

By

ഉറക്കം കുറയുമ്പോൾ ഉയരുന്നത് ആരോഗ്യ ഭീഷണി

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ഉറക്കത്തെ അവഗണിക്കുകയാണ്. ജോലി സമ്മർദ്ദം, മൊബൈൽ ഫോൺ ഉപയോഗം, മാനസിക ആശങ്കകൾ എന്നിവ കാരണം ആവശ്യത്തിന് ഉറങ്ങാത്തവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ഉറക്കക്കുറവ് വെറും ക്ഷീണം മാത്രമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ദിവസേന ആവശ്യത്തിന് ഉറങ്ങാത്തത് ഹൃദയ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതോടൊപ്പം മാനസിക സമ്മർദ്ദം, ഓർമ്മശക്തി കുറവ്, ശ്രദ്ധക്ഷയം എന്നിവയും ഉണ്ടാകാം. കുട്ടികളിലും യുവാക്കളിലും ഉറക്കക്കുറവ് പഠനത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യകരമായ ജീവിതത്തിനായി ദിവസവും മതിയായ ഉറക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

Advertisement
Continue Reading

News

ഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഗൂഡല്ലൂര്‍ യതീംഖാന

Published

on

By

ഗൂഡല്ലൂര്‍: ഗുഡല്ലൂര്‍ താലൂക്ക് മുസ്ലിം യതീംഖാനയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വനിതാ സന്ദര്‍ശന പ്രാര്‍ഥനാ ദിനം നാളെ നടക്കും. രാവിലെ എട്ടിന് പാണക്കാട് ഷഹീറലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെയാണ് തുടക്കമാവുക. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീലഗിരി ജില്ലാ അതിര്‍ത്തികളില്‍ നിന്നും 20ലധികം ഇന്‍സ്റ്റിറ്റിയൂഷനല്‍ ബസുകള്‍ വനിതാ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍വീസ് നടത്തും.

നീലഗിരി, കോയമ്പത്തൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്ന് സ്ഥാപനം സന്ദര്‍ശിക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി എത്തു ന്ന നൂറുകണക്കിന് സ്ത്രീകളെ സ്വീകരിക്കാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ആരംഭിക്കുന്ന പ്രാര്‍ഥനാ സദസിന് വൈകിട്ട് അഞ്ചിനാണ് സമാപനമാവുക. 80 കുട്ടികളാണ് യതീംഖാനയില്‍ മക്കളായി ഉള്ളത്. 38 ആണ്‍ കുട്ടികളും 42 പെണ്‍കുട്ടികളുമാണ് കുടുംബത്തിലുള്ളത്.

ഹയര്‍സെക്കന്‍ഡറി മദ്‌റസ, മെട്രിക്കുലേഷന്‍ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍, ജി.ടി.എം.ഒ ആശുപത്രി, ജി.ടി.എം.ഒ ടൈലറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ശിഹാബ് തങ്ങള്‍ അറബിക് കോളജ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളാണ് യതീംഖാനക്ക് കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വനിതാ സന്ദര്‍ശനത്തിന് യതീംഖാന ജനറല്‍ സെക്രട്ടറി എ.എം അബ്ദുല്‍ബാരി ഹാജി സ്വാഗതം പറയും. പ്രസിഡന്റ് കെ. ബാപ്പു ഹാജി അധ്യക്ഷനാവും. സമാപന സംഗമത്തില്‍ അബ്ദുറസാഖ് അന്‍വരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. യതീംഖാന ട്രഷറര്‍ പി.കെ സിദ്ദീഖ് ഹാജി നന്ദി പറയും.

 

Advertisement

 

 

 

 

Advertisement
Continue Reading

Literature

പി എച്ച് സ്മാരക മാനവമൈത്രി പുരസ്കാരം എം എൻ കാരശ്ശേരിക്ക്

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും

Published

on

കോഴിക്കോട്: കേരള മാപ്പിള കല അക്കാദമി രണ്ടാമത് പി എച്ച് അബ്ദുള്ള മാസ്റ്റർ സ്മാരക മാനവമൈത്രി പുരസ്‌കാരം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും നിരൂപകനുമായ എം എൻ കാരശ്ശേരിക്ക് നൽകുമെന്ന് അക്കാദമി സംസ്ഥാന പ്രസിഡന്റ്‌ എ കെ മുസ്തഫ, ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ എന്നിവർ അറിയിച്ചു.ഡോ:എം കെ മുനീർ, ഫൈസൽ എളേറ്റിൽ ,പ്രൊഫ എ പി സുബൈർ, സിബല്ല സദാനന്ദൻ
എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മെയ്‌ 23 ശനി 3 മണിക്ക് കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പി എച്ച് അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.
കഴിഞ്ഞ വർഷം മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണിക്കായിരുന്നു അവാർഡ് നൽകിയത്.

Continue Reading

Trending