GULF
യൂസുഫലിയുടെ ഇടപെടല്‍: ഇടവളേയ്ക്കുശേഷം അബുദാബി ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു
റസാഖ് ഒരുമനയൂര്‍
അബുദാബി: മാസങ്ങള്‍ നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു. പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസുഫലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മാസങ്ങളായി അടഞ്ഞു കിടന്ന ഇസ്ലാമിക് സെന്റർ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചത്. യുഎഇ സാമൂഹ്യക്ഷേമ വികസന വിഭാഗം ഉന്നതരുമായി യൂസുഫലി നടത്തിയ ഇടപെടൽ ഏറെ പ്രശംസനീയമായിരുന്നു. ഇതേതുടർന്നാണ് മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം സെന്റര്‍ അകത്തളം വീണ്ടും സജീവമായി മാറുന്നത്.
ഇസ്ലാമിക് സെന്റര്‍, അബുദാബി ചെസ്സ് അക്കാദമിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കം കുറിക്കുകയാണ്. അമ്പതോളം രാജ്യങ്ങൡനിന്നുള്ള ചെസ്സ് കളിയിലെ അതികായരാണ് ഇന്നും നാളെയുമായി സെന്ററില്‍ നടക്കുന്ന ചെസ്സ് മത്സരത്തില്‍ പങ്കാളികളാകുന്നത്. ജൂനിയര്‍ വിഭാഗത്തിലും ഓപ്പണ്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നതില്‍ അബുദാബി ചെസ്സ് അക്കാദമിയുടെ താല്പര്യം പ്രത്യേകം ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അബുദാബിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഓരോ രാപലുകളും സേവനത്തില്‍ നിറഞ്ഞതാണ്. കാലത്തുമുതല്‍ അര്‍ധരാത്രിയോട് അടുക്കുന്നതുവരെ ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി അനേകങ്ങളാണ് എത്തിച്ചേരുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനരംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തുമെല്ലാം സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. കലാ-കായിക, സാംസ്കാരിക മേഖലകളിലും ഇസ്ലാമിക് സെന്റര്‍ കഴിഞ്ഞകാലങ്ങളിലെല്ലാം അതിന്റെതായ തനതായ പങ്ക് വഹിച്ചിട്ടുണ്ട്.
GULF
പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍
ഹൃസ്വസന്ദര്‍ശനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വര്‍ത്തമാനകാല സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് എട്ടാം തവണയാണ് അബുദാബിയിലെത്തുന്നത്.
GULF
ശിക്ഷ കാലാവധി അടുത്തയാഴ്ച്ച പൂർത്തിയാകും റഹീം മോചനം വൈകാതെയെന്ന് റിയാദ് സഹായ സമിതി
മുറാസിൽ
റിയാദ് : സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
സഊദി കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ചയോടെ പൂർത്തിയാകും. പിന്നീട് ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും.
അതോടെ സഊദി അധികൃതരുടെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും .
ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ്( വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസ്സി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ തന്നെ മോചനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും സഹായസമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. തുടർന്ന് യാത്ര തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ലോക മലയാളികൾ കൈകോർത്ത മഹാ ദൗത്യം ലക്ഷ്യം കാണാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും, തുടക്കം മുതൽ അവസാന ഘട്ടം വരെ ദൗത്യത്തിൽ ചേർന്ന് നിന്ന അസംഖ്യം മനുഷ്യ സ്നേഹികളോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണെന്നും നിയമ സഹായ സമിതി മുഖ്യരക്ഷധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
റിയാദ് സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷർ സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി.
നടപടി പൂർത്തിയാക്കി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ സംവിധനം ഒരുക്കുമെന്ന് ചെയർമാൻ സി പി മുസ്തഫ പറഞ്ഞു.
വൈസ് ചെയർമാൻ മുനീബ് പാഴൂർ,കോർകമ്മറ്റി കോഡിനേറ്റർ നാസർ കാരന്തൂർ, കോഡിനേറ്റർ ഹർഷദ് ഫറോക്ക്, ഷകീബ് കൊളക്കാടൻ, യൂസഫ് കാക്കഞ്ചേരി, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീൻ സഹീർ, നവാസ് വെള്ളിമാട്കുന്ന്,മൊയ്തീൻ കോയ കല്ലമ്പാറ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, മുഹമ്മദ് നജാത്തി, ഷമീം മുക്കം നൗഫൽ പാലക്കാടൻ എന്നീ സമിതി അംഗങ്ങൾ ഫറോക്കിലെ സഹായ ട്രസ്റ്റുമായുള്ള ഓൺലൈൻ യോഗം ഉടൻ ചേരുമെന്നും സഹായ സമിതി അറിയിച്ചു.
GULF
പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുത് നിയമം ലംഘിച്ചാല്‍ 1,000 റിയാല്‍ പിഴ
മസ്കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് ഒമാന്‍ എന്‍വയോണ്‍മെന്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 1,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 50 റിയാല്‍ മുതല്‍ പരമാവധി 1,000 റിയാല്‍ വരെയാണ് ഭരണപരമായ പിഴ ശിക്ഷ വിധിക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
പഴം, പച്ചക്കറി കടകള്‍, പാക്കേജിങ് യൂണിറ്റുകള്‍, പലചരക്ക് കടകള്‍, മിഠായി ഫാക്ടറികള്‍, മധുരപലഹാര കടകള്‍, ഗിഫ്റ്റ് കടകള്‍, ബേക്കറികള്‍, ബ്രെഡ്, പേസ്ട്രി, മിഠായി ഔട്ട്ലെറ്റുകള് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി തുണി ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരക്കാരില്‍ നിന്ന് 1,000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.
-
News2 days agoകോട്ടക്കലിന്റെ സ്വപ്ന പദ്ധതി ആയുര്‍വേദ സര്‍വകലാശാലക്ക് വേണ്ടി ശ്രമിക്കുന്നതിന് ആദ്യ പരിഗണന
-
kerala2 days agoവി.ഡി. സതീശന് കേരള മുഖ്യമന്ത്രി; പറവൂരിന്റെ പ്രിയപുത്രന് ഇനി കേരളത്തിന്റെ അമരത്ത്
-
News2 days agoഅബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ – അബുദാബി ചെസ് അക്കാദമി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് മെയ് 16, 17 ന്
-
main stories2 days agoമുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; നിയമസഭാ കക്ഷി യോഗം ഇന്ന്
-
News2 days agoഎസ്.എസ്.എല്‍.സി ഫലം നാളെ
-
News2 days agoഅങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് അഴിക്കലിന് പ്രഥമ പരിഗണന
-
main stories2 days agoസാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമായ പ്രഖ്യാപനം
-
Cricket3 days ago‘കോഹ്ലി പ്രഭാവം’; കെകെആറിനെ തകർത്തെറിഞ്ഞ് ആർസിബി പോയിന്റ് ടേബിളിൽ ഒന്നാമത്!

