kerala
സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി; മുഖ്യമന്ത്രി ഉള്‍പ്പടെ 21 അംഗ മന്ത്രിസഭ അധികാരമേറ്റു
തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശന് മന്ത്രിസഭയില്‍ 21 അംഗ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരം: തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശന് മന്ത്രിസഭയില്‍ 21 അംഗ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രിയ്ക്കു ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി അധികാരമേറ്റു. മലപ്പുറത്തെ പ്രതിനിധീകരിച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി സഭയിലെത്തുന്നത്. നിരവധി തവണ യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു കുഞ്ഞാലിക്കുട്ടി.
മന്ത്രിസഭയിലെ മൂന്നാമനായിട്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പ്രതിനിധിയുമായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പ് ചെന്നിത്തലയാവും കൈകാര്യം ചെയ്യുക. ആഭ്യന്തരമന്ത്രി പദം ചെന്നിത്തലയെ തേടിയെത്തുന്നത് രണ്ടാം തവണയാണ്.
നാലാമതായി കെപിസിസി തലപ്പത്ത് നിന്ന് പേരാവൂര്‍ മണ്ഡലത്തിലെ നിയമസഭ സാമാജികനുമായ സണ്ണി ജോസഫും മന്ത്രിയായി അധികാരമേറ്റു. പേരാവൂരില്‍ നിന്ന് നാലാം തവണയാണ് എംഎല്‍എയായി തെരഞ്ഞെടുത്തു. കെ എസ് യുവിലൂടെയായിരുന്നു സണ്ണി ജോസഫിന്റെ രാഷ്ട്രീയ പ്രവേശനം.
തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇംഗ്ലീഷിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രതിനിധിയായ കെ. മുരളീധരന് അധികാരമേറ്റത്. 14 തെരഞ്ഞെടുപ്പുകള്‍ നേരിട്ട നേതാവാണ് ഇദ്ദേഹം. മുരളീധരന് മന്ത്രിയാകുന്നത് ഇത് രണ്ടാം തവണയാണ്.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതാവായ മോന്‍സ് ജോസഫ് സത്യവാചകം ചൊല്ലി അധികാരമേറ്റു. മോന്‍സ്കടുത്തുരുത്തി പ്രതിനിധിയായിട്ടാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ആറ് തവണ സഭയിലേക്ക് ഇദ്ദേഹം ജയിച്ച് കയറിയിട്ടുള്ളത്.പി ജെ ജോസഫിന്റെ വിശ്വസ്തനാണ് മോന്‍സ്
ഷിബു ബേബി ജോണും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചവറയില്‍ നിന്ന് മൂന്നാംതവണയാണ് ഷിബു ബേബിജോണ്‍ വിജയിച്ചത്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായിരുന്നു. മുന്‍ മന്ത്രി ബേബി ജോണിന്റെ മകനാണ്.പിറവത്ത് നിന്ന് തുടര്‍ച്ചയായി ജയിച്ചു കയറിവന്ന അനൂപ് ജേക്കബ് സത്യവാചകം ചൊല്ലി അധികാരമേറ്റു. അനൂപിന് ഇത് മന്ത്രിപദം രണ്ടാമൂഴമാണ്. പിറവത്ത് ചരിത്ര ഭൂരിപക്ഷം നേടി നിയമസഭയിലെത്തുന്നത്. മണ്ഡലത്തിലെ ‘അയലത്തെ പയ്യന് എന്ന ഇമേജുമായിട്ടാണ് അനൂപ് സഭയിലേക്കെത്തുന്നത്.
സി.പി ജോണ്‍ അധികാരമേറ്റു. യുഡിഎഫിലെ ഭരണകാലങ്ങളില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം. വണ്ടൂരില്‍ നിന്ന് തുടച്ചയായി ആറാം വിജയം നേടിയ എ.പി. അനില്‍ കുമാറും അധികാരമേറ്റു. ലീഗിന്റെ പ്രതിനിധിയായി എന്‍. ഷംസുദ്ദീന് അധികാരമേറ്റു, കോണ്‍ഗ്രസിന്റെ യുവമുഖമായ പി.സി വിഷ്ണുനാഥും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ യുവ നേതാവും അങ്കമാലിയുടെ പ്രതിനിധിയായ റോജി.എം.ജോണ്‍ അധികാരമേറ്റു. കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ സത്യവാചകം ചൊല്ലി അധികാരമേറ്റു.ഇടത് കോട്ട തകര്‍ത്ത് കായംകുളത്ത് നിന്ന് ആദ്യജയം കരസ്ഥമാക്കിയ എം.ലിജു അധികാരമേറ്റു.
മുസ്ലിം ലീഗിന്റെ യുവമുഖമായ കെ.എം. ഷാജി അധികാരമേറ്റു.എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ ബഷീര്‍ മന്ത്രിസഭയില്‍ ഭാഗമായി. ഏറനാട് മണ്ഡലത്തിലെ നാല് തവണ പ്രതിനിധികരിച്ചിട്ടുണ്ട്. കളമശേരിയില്‍ ജയിച്ചുകയറിയ വി.ഇ അബ്ദുല്‍ ഗഫൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം വിജയത്തില്‍ തന്നെ മന്ത്രിയായ മന്ത്രിസഭയുടെ ഭാഗമായി ടി. സിദ്ദിഖ്. ഇടത്കോട്ട കോങ്ങാട് മണ്ഡലം കീഴടക്കി ആദ്യ വിജയം നേടിയ പാലക്കാട് ജില്ലയിലെ ആദ്യ വനിതാ മന്ത്രിയായി തുളസി മന്ത്രിയായി അധികാരമേറ്റു. കന്നിപ്പോരാട്ടത്തില്‍ ജയം നേടി മന്ത്രിസഭയില്‍ പ്രവേശിച്ച ഒ ജെ ജനീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒ ജെ ജനീഷ്.
kerala
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രിയ്ക്ക് ശേഷം രണ്ടാമതായാണ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയ്ക്ക് ശേഷം രണ്ടാമതായാണ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഘടകകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
kerala
കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം: കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
ഘടകകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
kerala
സത്യപ്രതിജ്ഞാ ചടങ്ങ്: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
നഗരത്തില്‍ എല്‍ഇഡി സ്ക്രീനുകള്‍
യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാന ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തല്‍ നിര്‍മ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തവണ സാധാരണയേക്കാള്‍ വലിയ പന്തലാണ് സജ്ജീകരിക്കുന്നത്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് പന്തലിന്റെ വിസ്തൃതി 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. പാസ് ലഭിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ചടങ്ങ് തത്സമയം കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്ക്രീനുകള്‍ ഒരുക്കുന്നുണ്ട്.
അതേസമയം സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലായിടങ്ങളിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ടാകുമെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് വ്യക്തമാക്കി.
നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പോലീസ് പൂര്‍ത്തിയാക്കി.
ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
-
kerala3 days agoഎസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം
-
kerala3 days agoഇന്ധനവില വര്‍ധന; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു
-
kerala2 days agoമന്ത്രി കസേരയില്‍ ആരൊക്കെ?; ചര്‍ച്ച ഇന്ന്
-
Literature2 days agoപി എച്ച് സ്മാരക മാനവമൈത്രി പുരസ്കാരം എം എൻ കാരശ്ശേരിക്ക്
-
GULF3 days agoപ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍
-
News2 days agoഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം
-
News2 days agoഉറക്കം 7 മണിക്കൂർ കുറവെങ്കിൽ ആയുസ്സും കുറയും,ഭക്ഷണം വ്യായാമം എന്നിവയെക്കാൾ പ്രാധാന്യം
-
News2 days agoനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍

