GULF
അബ്ദുറഹിമിന്റെ എക്സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി
GULF
അബുദാബി പൊലീസ് ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി
അബുദാബി: അബുദാബി പൊലീസ് അബുദാബി വിമാനത്താവളങ്ങളുമായി സഹകരിച്ച് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകുന്നവർക്ക് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.
സുരക്ഷിതവും വിജയകരവുമായ യാത്ര ആശംസിച്ചുകൊണ്ട് അബുദാബി പൊലിസ് തീർത്ഥാടകർക്ക് പൂക്കളും സമ്മാനങ്ങളും നൽകി. അബുദാബി പോലീസിന്റെ ദയാപ്രവൃത്തിക്കും തീർത്ഥാടകരുടെ സന്തോഷത്തിൽ പങ്കുചേരാനുള്ള പ്രതിബദ്ധതയ്ക്കും തീർത്ഥാടകർ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി.
ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ അവബോധ, വിദ്യാഭ്യാസ സംഘവും യാത്രയയക്കാൻ സന്നിഹിതരായിരുന്നു.
GULF
യൂസുഫലിയുടെ ഇടപെടല്‍: ഇടവളേയ്ക്കുശേഷം അബുദാബി ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു
റസാഖ് ഒരുമനയൂര്‍
അബുദാബി: മാസങ്ങള്‍ നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു. പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസുഫലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മാസങ്ങളായി അടഞ്ഞു കിടന്ന ഇസ്ലാമിക് സെന്റർ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചത്. യുഎഇ സാമൂഹ്യക്ഷേമ വികസന വിഭാഗം ഉന്നതരുമായി യൂസുഫലി നടത്തിയ ഇടപെടൽ ഏറെ പ്രശംസനീയമായിരുന്നു. ഇതേതുടർന്നാണ് മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം സെന്റര്‍ അകത്തളം വീണ്ടും സജീവമായി മാറുന്നത്.
ഇസ്ലാമിക് സെന്റര്‍, അബുദാബി ചെസ്സ് അക്കാദമിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കം കുറിക്കുകയാണ്. അമ്പതോളം രാജ്യങ്ങൡനിന്നുള്ള ചെസ്സ് കളിയിലെ അതികായരാണ് ഇന്നും നാളെയുമായി സെന്ററില്‍ നടക്കുന്ന ചെസ്സ് മത്സരത്തില്‍ പങ്കാളികളാകുന്നത്. ജൂനിയര്‍ വിഭാഗത്തിലും ഓപ്പണ്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നതില്‍ അബുദാബി ചെസ്സ് അക്കാദമിയുടെ താല്പര്യം പ്രത്യേകം ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അബുദാബിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഓരോ രാപലുകളും സേവനത്തില്‍ നിറഞ്ഞതാണ്. കാലത്തുമുതല്‍ അര്‍ധരാത്രിയോട് അടുക്കുന്നതുവരെ ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി അനേകങ്ങളാണ് എത്തിച്ചേരുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനരംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തുമെല്ലാം സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. കലാ-കായിക, സാംസ്കാരിക മേഖലകളിലും ഇസ്ലാമിക് സെന്റര്‍ കഴിഞ്ഞകാലങ്ങളിലെല്ലാം അതിന്റെതായ തനതായ പങ്ക് വഹിച്ചിട്ടുണ്ട്.
GULF
പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍
ഹൃസ്വസന്ദര്‍ശനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വര്‍ത്തമാനകാല സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് എട്ടാം തവണയാണ് അബുദാബിയിലെത്തുന്നത്.
-
kerala1 day agoനേമത്ത് പണം വാങ്ങി ബി.ജെ.പിയെ ജയിപ്പിച്ചു
-
kerala1 day agoമധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി
-
main stories8 hours agoഹാജിമാര്‍ ഇന്ന് അറഫയില്‍
-
kerala7 hours ago‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
-
News6 hours agoപ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
-
News6 hours agoഹുബ്ബുല്‍ എമറാത്ത്” അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം
-
News2 hours agoപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, മുൻവർഷത്തേക്കാൾ നേരിയ വർധന
-
Film2 hours ago‘റിവ്യൂ ബോംബിങ്ങിനെതിരെ’ കടുത്ത നടപടിയുമായി ഫിലിം ചേംബര്‍; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കും

