Connect with us

kerala

‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു

ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്.

Published

on

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷക്കാലം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥിരം ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.

‘കൂടെയുണ്ടെന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’, ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹര്‍ഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചെന്നും ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നിയെന്നും അവര്‍ പറഞ്ഞു.

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടര്‍ന്ന് 2022-ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയത്.

 

Advertisement

kerala

മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി

ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Published

on

അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാര്‍ ഭാഗം അഭിഭാഷകന് ഹുസൈനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഒന്നാം പ്രതിയെ വെറുതെ വിട്ടതിന്റെ കൃത്യമായ കാരണങ്ങള്‍ വിധിപ്പകര്‍പ്പ് പൂര്‍ണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ വ്യക്തമാകൂ. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ അമ്മയും നല്‍കിയ ഹര്‍ജികളിലും കോടതിയുടെ തുടര്‍നടപടികള്‍ വരാനുണ്ട്.

അതേസമയം വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മക്കും സഹോദരിക്കും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രിലില്‍ വിചാരണ തുടങ്ങിയത് മുതല്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രോസിക്യൂഷന്‍ 103 സാക്ഷികളെയാണ് കേസില്‍ ഇതിനോടകം വിസ്തരിച്ചത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവര്‍ പോലും പിന്നീട് കോടതിയില്‍ കൂറുമാറിയതാണ് കണ്ടത്.

Advertisement

 

Continue Reading

kerala

നേമത്ത് പണം വാങ്ങി ബി.ജെ.പിയെ ജയിപ്പിച്ചു

വിമര്‍ശനം സി.പി.എം ഏരിയാ കമ്മിറ്റിയില്‍

Published

on

തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങി സി.പി.എം നേതാക്കള്‍ നേമത്ത് വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ചെന്നും ഇതിനു തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം. ജില്ലാ കമ്മിറ്റിയില്‍ ഈ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഏരിയ തലത്തിലും ഇത് ആവര്‍ത്തിച്ചു.
പാര്‍ട്ടി കമ്മിഷനെ വച്ചാല്‍ തെളിവുകള്‍ നല്‍കാമെന്നും ചില നേതാക്കള്‍ പറഞ്ഞു. കോട്ടയത്തും, കൊച്ചിയിലും നടന്ന യോഗങ്ങളില്‍ എസ്.എന്‍.ഡി.പി യോ ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം സമുദായത്തെ ഇകഴ്ത്തി സംസാരിച്ചപ്പോള്‍ ആ വേദി കളിലുണ്ടായിരുന്ന അന്നത്തെ മന്ത്രി വി.എന്‍. വാസവന്‍ എതിര്‍ത്തില്ലെന്ന് കിളിമാനൂര്‍ ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം ഉണ്ടായി. മാത്രമല്ല, വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിക്കുക കൂടി ചെയ്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് യോഗത്തില്‍ പങ്കെടുത്ത വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ വിമര്‍ശനമുയര്‍ന്നു. പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ അനാവശ്യമായി ഉയര്‍ത്തിക്കാട്ടുകയും സ്വന്തം കാറില്‍ കയറ്റുകയും ചെയ്ത് തെറ്റായ സന്ദേശം നല്‍കി.

 

Continue Reading

kerala

തൃശ്ശൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി ആനയിടഞ്ഞു; കാറും ഓട്ടോയും കുത്തിമറിച്ചു, പാപ്പാന് പരിക്ക്

രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന വിരണ്ടോടിയത്.

Published

on

തൃശ്ശൂര്‍ നഗരത്തിലെ ജനവാസ മേഖലയെ ഭീതിയിലാക്കി ആനയിടഞ്ഞു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ഇടവഴികളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഓടിയ ആന വ്യാപക നാശനഷ്ടങ്ങളാണ് വരുത്തിയത്. ഒരു സ്ത്രീയും മകളും സഞ്ചരിച്ചിരുന്ന കാറും ഒരു ഓട്ടോറിക്ഷയും ആന കുത്തിമറിച്ചു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ പാപ്പാനും പരിക്കേറ്റിട്ടുണ്ട്.

ഓട്ടത്തിനിടയില്‍ രണ്ട് വീടുകള്‍ക്കിടയില്‍ ആനയുടെ നീളച്ചങ്ങല ഉടക്കുകയായിരുന്നു. മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ ആനയെ തളച്ചു.

 

Continue Reading

Trending