Connect with us

News

മലയിടംതുരുത്ത് ഒഴിപ്പിക്കലിൽ ഇടപെട്ട് സർക്കാർ; കോടതിയോട് സാവകാശം തേടും

പ്രദേശവാസികളുമായും സ്ഥല ഉടമകളുമായും ചർച്ച നടത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ അങ്കമാലി എംഎൽഎ കൂടിയായ മന്ത്രി റോജി എം. ജോണിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി.

Published

on

എറണാകുളം മലയിടംതുരുത്ത് ഒഴിപ്പിക്കൽ വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടു. പ്രദേശവാസികളുമായും സ്ഥല ഉടമകളുമായും ചർച്ച നടത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ അങ്കമാലി എംഎൽഎ കൂടിയായ മന്ത്രി റോജി എം. ജോണിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി.

ഒഴിപ്പിക്കൽ നടപടികൾക്ക് രണ്ട് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ ക്രമസമാധാന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി കൂടുതൽ സാവകാശം തേടാനാണ് സർക്കാരിന്റെ തീരുമാനം. കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷനും ആമീനും മറ്റ് ഉദ്യോഗസ്ഥർക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിഷേധിക്കുന്നവരെ നിയമപരമായി നീക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ബുധനാഴ്ച ഉന്നതിയിൽ നടന്ന പൊലീസ് നടപടിയെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോയെന്നും പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സ്ഥലം എംഎൽഎ വി.പി. സജീന്ദ്രനും അറിയിച്ചു.

Advertisement

58 വർഷങ്ങൾക്ക് മുമ്പ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് പ്രദേശവാസിയായ ശങ്കരൻ നായർ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. നാല് വർഷം മുമ്പ് സുപ്രീംകോടതി ശങ്കരൻ നായർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇതിനുശേഷം 15 തവണ അഡ്വക്കറ്റ് കമ്മീഷൻ ഉന്നതി ഒഴിപ്പിക്കാൻ എത്തിയെങ്കിലും നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല.

kerala

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ സ്പീക്കര്‍

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്.

Published

on

By

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് തിരുവഞ്ചൂര്‍ ചുമതലയേറ്റത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്. 101 വോട്ടുകളാണ് കോട്ടയം എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്.

ചരിത്രത്തിലാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് എ.സി. മൊയ്തീനും എന്‍ഡിഎയില്‍ നിന്ന് ബി.ബി. ഗോപകുമാറും രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.

നിയമസഭയിലെ കക്ഷിനിലവാരത്തില്‍ യുഡിഎഫിന് 102 അംഗങ്ങളും എല്‍ഡിഎഫിന് 35 അംഗങ്ങളും എന്‍ഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. അസാധു വോട്ടുകളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ഭൂരിപക്ഷം കുറവായാലും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സാധാരണ രാഷ്ട്രീയ രീതിയാണെന്നും നിരീക്ഷിക്കപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം, രാഷ്ട്രീയത്തിലും നിയമസഭാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ കഴിവ് തെളിയിച്ച വ്യക്തിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെയര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സ്പീക്കറെ അഭിനന്ദിച്ചു.

Advertisement

ഇതിനിടെ, ജൂണ്‍ ഒന്നിന് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തെ കുറിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ നടക്കും.

 

Continue Reading

local

കേരളത്തിൽ ആളിപടർന്ന അതിശക്തമായ കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ച്‌

സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്.

Published

on

By

കേരളത്തിൽ ആളിപടർന്ന അതിശക്തമായ
കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ചായിരുന്നു

സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്

സംസ്ഥാനത്തും പ്രത്യാകിച്ച് കോഴിക്കോട് ജില്ലയിലും നമ്മുടെ നാടിനെ കീറി മുറിക്കുന്ന അശാസ്ത്രീയമായ ഈ പദ്ധതിക്കെതിരെ ശക്തമായ ഇടപെടലുകൾക്കും സമരത്തിനും നേതൃത്വം കൊടുത്ത സമര നായകനായിരുന്നു മുസ്‌ലിംലീഗ് ജില്ലാ ജനറൽ സിക്രട്ടറികൂടിയായ ടി ടി ഇസ്മായിൽ സാഹിബ്

കിടപ്പാടം നഷ്ട്ടമാവുന്ന നിരവധി കുടുംബങ്ങൾക്കും നാടിനും ടി.ടി ഇസ്മായിൽ സാഹിബ് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു

Advertisement

UDF അധികാരത്തിൽ വന്ന് ആദ്യമായി എടുത്ത തിരുമാനമാണ് കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തത്,ജനകിയ സമരത്തിനും ജനങ്ങൾക്കും UDF തന്ന വലിയ അംഗീകാരമാണ് ഇത്

നാരങ്ങോളി കുളത്ത് UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചും സമര നായകൻ ടി.ടി ഇസ്മായിൽ സാഹിബിന് നൽകിയ സ്വീകരണവും

-പി.കെ മുഹമ്മദലി
മെംബർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

Advertisement
Continue Reading

kerala

ചന്ദ്രിക-ഔറ വിസ്റ്റ സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ചന്ദ്രിക ദിനപത്രവും ഔറ വിസ്റ്റയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊമേഴ്സ് ആന്റ് എക്കൗണ്ടിങ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്റെ ലോഗോ പ്രകാശനം നടത്തി.

Published

on

By

മലപ്പുറം: ചന്ദ്രിക ദിനപത്രവും ഔറ വിസ്റ്റയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊമേഴ്സ് ആന്റ് എക്കൗണ്ടിങ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്റെ ലോഗോ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി അധ്യക്ഷയായി.

ചന്ദ്രിക ദിനപത്രം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിക്കല്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് അസ്്‌ലം, പി.എ അബ്ദുല്‍ ഹയ്യ്, എം. ഫസലുല്‍ ഹഖ്, ടി. ഷഹില്‍, പി സന്ദീപ് പ്രസംഗിച്ചു. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷ മുഖേന ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ അക്കൗണ്ടിങ് (ഡി.എസ്.പി.എ.ടി) കോഴ്‌സുകളും, സി.എ, സി.എം.എ, എ.സി.സി.എ, യു.എസ്-സി.എം.എ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിജയികള്‍ക്ക് 25000 രൂപ വീതം ക്യാഷ് അവാര്‍ഡുകളും 2 കോടി സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Continue Reading

Trending