kerala
മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി
ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാര്‍ ഭാഗം അഭിഭാഷകന് ഹുസൈനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഒന്നാം പ്രതിയെ വെറുതെ വിട്ടതിന്റെ കൃത്യമായ കാരണങ്ങള്‍ വിധിപ്പകര്‍പ്പ് പൂര്‍ണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ വ്യക്തമാകൂ. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ അമ്മയും നല്കിയ ഹര്‍ജികളിലും കോടതിയുടെ തുടര്‍നടപടികള്‍ വരാനുണ്ട്.
അതേസമയം വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മക്കും സഹോദരിക്കും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന് കേസ്. 2022 ഏപ്രിലില്‍ വിചാരണ തുടങ്ങിയത് മുതല്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രോസിക്യൂഷന് 103 സാക്ഷികളെയാണ് കേസില്‍ ഇതിനോടകം വിസ്തരിച്ചത്. നേരത്തെ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയവര് പോലും പിന്നീട് കോടതിയില്‍ കൂറുമാറിയതാണ് കണ്ടത്.
തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങി സി.പി.എം നേതാക്കള്‍ നേമത്ത് വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ചെന്നും ഇതിനു തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം. ജില്ലാ കമ്മിറ്റിയില്‍ ഈ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഏരിയ തലത്തിലും ഇത് ആവര്‍ത്തിച്ചു.
പാര്‍ട്ടി കമ്മിഷനെ വച്ചാല്‍ തെളിവുകള്‍ നല്‍കാമെന്നും ചില നേതാക്കള്‍ പറഞ്ഞു. കോട്ടയത്തും, കൊച്ചിയിലും നടന്ന യോഗങ്ങളില്‍ എസ്.എന്‍.ഡി.പി യോ ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുസ്ലിം സമുദായത്തെ ഇകഴ്ത്തി സംസാരിച്ചപ്പോള്‍ ആ വേദി കളിലുണ്ടായിരുന്ന അന്നത്തെ മന്ത്രി വി.എന്‍. വാസവന് എതിര്‍ത്തില്ലെന്ന് കിളിമാനൂര്‍ ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം ഉണ്ടായി. മാത്രമല്ല, വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിക്കുക കൂടി ചെയ്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് യോഗത്തില്‍ പങ്കെടുത്ത വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ വിമര്‍ശനമുയര്‍ന്നു. പിണറായി വിജയന് വെള്ളാപ്പള്ളിയെ അനാവശ്യമായി ഉയര്‍ത്തിക്കാട്ടുകയും സ്വന്തം കാറില്‍ കയറ്റുകയും ചെയ്ത് തെറ്റായ സന്ദേശം നല്കി.
kerala
തൃശ്ശൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി ആനയിടഞ്ഞു; കാറും ഓട്ടോയും കുത്തിമറിച്ചു, പാപ്പാന് പരിക്ക്
രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന വിരണ്ടോടിയത്.
തൃശ്ശൂര്‍ നഗരത്തിലെ ജനവാസ മേഖലയെ ഭീതിയിലാക്കി ആനയിടഞ്ഞു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവന് ലക്ഷ്മി അയ്യപ്പന് എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ഇടവഴികളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഓടിയ ആന വ്യാപക നാശനഷ്ടങ്ങളാണ് വരുത്തിയത്. ഒരു സ്ത്രീയും മകളും സഞ്ചരിച്ചിരുന്ന കാറും ഒരു ഓട്ടോറിക്ഷയും ആന കുത്തിമറിച്ചു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ പാപ്പാനും പരിക്കേറ്റിട്ടുണ്ട്.
ഓട്ടത്തിനിടയില്‍ രണ്ട് വീടുകള്‍ക്കിടയില്‍ ആനയുടെ നീളച്ചങ്ങല ഉടക്കുകയായിരുന്നു. മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ ആനയെ തളച്ചു.
kerala
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭ സ്പീക്കര്‍
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്.
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് തിരുവഞ്ചൂര്‍ ചുമതലയേറ്റത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്. 101 വോട്ടുകളാണ് കോട്ടയം എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്.
ചരിത്രത്തിലാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മത്സരിച്ചപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് എ.സി. മൊയ്തീനും എന്‍ഡിഎയില്‍ നിന്ന് ബി.ബി. ഗോപകുമാറും രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭയിലെ കക്ഷിനിലവാരത്തില്‍ യുഡിഎഫിന് 102 അംഗങ്ങളും എല്‍ഡിഎഫിന് 35 അംഗങ്ങളും എന്‍ഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. അസാധു വോട്ടുകളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ഭൂരിപക്ഷം കുറവായാലും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സാധാരണ രാഷ്ട്രീയ രീതിയാണെന്നും നിരീക്ഷിക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം, രാഷ്ട്രീയത്തിലും നിയമസഭാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ കഴിവ് തെളിയിച്ച വ്യക്തിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെയര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സ്പീക്കറെ അഭിനന്ദിച്ചു.
ഇതിനിടെ, ജൂണ്‍ ഒന്നിന് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തെ കുറിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ നടക്കും.
-
News3 days agoമലയിടംതുരുത്ത് ഒഴിപ്പിക്കലിൽ ഇടപെട്ട് സർക്കാർ; കോടതിയോട് സാവകാശം തേടും
-
india3 days agoഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
-
GULF3 days agoഅബുദാബി പൊലീസ് ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി
-
india2 days agoജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; 10 ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില കൂട്ടി
-
kerala2 days agoതൃശ്ശൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി ആനയിടഞ്ഞു; കാറും ഓട്ടോയും കുത്തിമറിച്ചു, പാപ്പാന് പരിക്ക്
-
kerala57 mins agoനേമത്ത് പണം വാങ്ങി ബി.ജെ.പിയെ ജയിപ്പിച്ചു

