GULF
അപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ
GULF
ഗൾഫ് വിദ്യാർത്ഥികളുടെ പരീക്ഷാ ആശങ്ക: മലപ്പുറം ജില്ലാ കെഎംസിസി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി
ദുബായ്: ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വിദ്യാർത്ഥികൾ പരീക്ഷാ ഷെഡ്യൂളിൽ നേരിടുന്ന അനിശ്ചിതാവസ്ഥകൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, പ്രത്യേകിച്ച് പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ദുബായ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവർക്ക് ഇ-മെയിൽ മുഖേന വിശദമായ നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പുത്തൂർ റഹ്മാൻ സാഹിബും അൻവർ നഹ സാഹിബും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
അതോടൊപ്പം, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ സാഹിബിനെ മലപ്പുറം ജില്ലാ ഭാരവാഹികൾ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ഗൾഫ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പരീക്ഷാ സംബന്ധമായ ആശങ്കകളും വിശദീകരിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, മൊയ്തീൻ പൊന്നാനി, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, അക്ബർ തെക്കെപുറം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
GULF
അബ്ദുറഹിമിന്റെ എക്സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി
GULF
അബുദാബി പൊലീസ് ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി
അബുദാബി: അബുദാബി പൊലീസ് അബുദാബി വിമാനത്താവളങ്ങളുമായി സഹകരിച്ച് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകുന്നവർക്ക് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.
സുരക്ഷിതവും വിജയകരവുമായ യാത്ര ആശംസിച്ചുകൊണ്ട് അബുദാബി പൊലിസ് തീർത്ഥാടകർക്ക് പൂക്കളും സമ്മാനങ്ങളും നൽകി. അബുദാബി പോലീസിന്റെ ദയാപ്രവൃത്തിക്കും തീർത്ഥാടകരുടെ സന്തോഷത്തിൽ പങ്കുചേരാനുള്ള പ്രതിബദ്ധതയ്ക്കും തീർത്ഥാടകർ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി.
ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ അവബോധ, വിദ്യാഭ്യാസ സംഘവും യാത്രയയക്കാൻ സന്നിഹിതരായിരുന്നു.
-
kerala2 days agoകര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
-
News2 days agoകൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്
-
kerala2 days agoഓപറേഷന് തൂഫാന്: ആദ്യ ദിനം 137 പേര് അറസ്റ്റില്‍
-
kerala1 day agoബോര്‍ഡ്-കോര്പ്പറേഷന് ചെയര്മാന്മാരെ മാറ്റാന്‍ തീരുമാനം; സാമ്പത്തിക പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
-
kerala8 hours agoഅപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
-
india8 hours agoഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ മഖ്ബറയില് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
-
local7 hours agoകേരള റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍

