Connect with us

News

കൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്

കടിയേറ്റവർ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ സമീപിച്ചു.

Published

on

കൊല്ലം: കൊട്ടാരക്കരയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർക്കും രണ്ട് അഭിഭാഷകർക്കും ഉൾപ്പെടെ നിരവധി പേർക്കാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിക്ക് മുന്നിൽ രണ്ട് പെൺകുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

കൊട്ടാരക്കരയിലെ തൃക്കണ്ണമംഗൽ മേഖല കേന്ദ്രീകരിച്ചായിരുന്നു തെരുവുനായയുടെ ആക്രമണം. കടിയേറ്റവർ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ സമീപിച്ചു. കൊട്ടാരക്കര, ചന്തമുക്ക്, തോട്ടമുക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്നവരെയാണ് നായ ആക്രമിച്ചത്. കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്

 

kerala

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

Published

on

By

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേര്‍ന്നിരുന്നു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്. കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഡി.കെയോടൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് തുടങ്ങിയവരും അല്‍പ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.

135 എംഎല്‍എമാരില്‍ 108 പേരും സിദ്ധരാമയ്യയോടൊപ്പമായിരുന്നു. 27 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഡി.കെ ശിവകുമാറിന് നേരത്തെ ഉണ്ടായിരുന്നത്. കേരള മോഡല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കര്‍ണാടകയിലും നടത്തുന്നതില്‍ ചില ലക്ഷ്യങ്ങള്‍ ഹൈക്കമാന്‍ഡ് മുന്നില്‍ കാണുന്നുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാള്‍ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കു കൂട്ടല്‍.

Advertisement

 

Continue Reading

india

‘പോരാട്ടം അല്ലെങ്കില്‍ മരണം; ബി.ജെ.പി സര്‍ക്കാറിനെതിരെ മമതയുടെ നേതൃത്വത്തില്‍ ടിഎംസിയുടെ പ്രതിഷേധം

കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.

Published

on

പശ്ചിമ ബംഗാളില്‍ സുബേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.

ടി.എം.സി ദേശീയ അധ്യക്ഷനും എം.പിയുമായ അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളിലും, സംസ്ഥാനത്ത് നടക്കുന്ന വ്യാപകമായ ഒഴിപ്പിക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പ്രതിഷേധം. വോട്ടെണ്ണലിന് ശേഷം മേയ് 4 മുതല്‍ ബി.ജെ.പി മുപ്പതോളം തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി പാര്‍ട്ടി എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. സംസ്ഥാനത്തെ പോലീസ് ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം സുബേന്ദു അധികാരിയെ ‘കൊലപാതകി മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചു.

ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കീഴടങ്ങില്ലെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. ‘പോരാട്ടം അല്ലെങ്കില്‍ മരണം’ എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ആഹ്വാനമെന്നും അവര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് മൈക്ക് ഉപയോഗിക്കാനോ വേദി സ്ഥാപിക്കാനോ അനുമതിയില്ല. ടി.എം.സിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ അനുവാദം നല്‍കുന്നില്ല. എന്നാല്‍ ഇതുകൊണ്ടൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല.’ – മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വോട്ട് കൊള്ളയാണ് നടത്തുന്നതെന്നും തൃണമൂല്‍ എം.എല്‍.എമാരെയും കൗണ്‍സിലര്‍മാരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

Advertisement
Continue Reading

kerala

‘മോദിക്ക് മാതൃഭൂമിയേക്കാള്‍ വലുതാണോ സോ കോള്‍ഡ് പിതൃഭൂമി’; മോദിയെ പരിഹസിച്ച് ജയറാം രമേശ്

ഇസ്രായേല്‍ ആക്രമണത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം ഉയരുമ്പോഴും മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.

Published

on

ലബനനിലെ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇസ്രായേല്‍ ആക്രമണത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം ഉയരുമ്പോഴും മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. ‘മോദിക്ക് മാതൃഭൂമിയേക്കാള്‍ വലുതാണോ സോ കോള്‍ഡ് പിതൃഭൂമി’ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി യു.എസും ഇറാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് നിര്‍ണായകമാണ്. യു.എസ്-ഇറാന്‍ കരാര്‍ ഫലപ്രദമായാല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിക്കുന്നത് മൂലമുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.

എന്നാല്‍, ലബനനില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണം ഈ സമാധാന ചര്‍ച്ചകളെ പൂര്‍ണ്ണമായും തകിടം മറിക്കുകയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. അതേസമയം ലബനനിലെ ഇസ്രായേല്‍ നടപടിയുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും തമ്മില്‍ കടുത്ത വാക്കുതര്‍ക്കം നടന്നതും ജയ്റാം രമേശ് പരാമര്‍ശിച്ചു. ട്രംപ് തന്നെ നെതന്യാഹുവിനോട് കടുത്ത നിരാശയും കോപവും പ്രകടിപ്പിച്ചിട്ടുണ്ട്. പല ലോകരാജ്യങ്ങളും ഇസ്രായേല്‍ ആക്രമണങ്ങളെ പരസ്യമായി അപലപിച്ചു. എന്നാല്‍, ഇസ്രായേല്‍ നടത്തുന്ന ഈ നീക്കങ്ങളിലും യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ അട്ടിമറിക്കപ്പെടുന്നതിലും മോദി പൂര്‍ണ്ണമായി മൗനം പാലിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending