main stories
ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു
തെരഞ്ഞെടുപ്പില്‍ ആകെ 136 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന് 99 വോട്ടുകള്‍ നേടി.
കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന് ചുമതലയേല്‍ക്കും.
തെരഞ്ഞെടുപ്പില്‍ ആകെ 136 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന് 99 വോട്ടുകള്‍ നേടി. മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്സിന് മത്സരിച്ചു. സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ യുഡിഎഫിന് 101 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം നേരത്തെ തന്നെ ഉറപ്പിക്കപ്പെട്ടിരുന്നു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോള്‍ ഉസ്മാന്. 35 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന നിയമസഭയ്ക്ക് വീണ്ടും ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.
kerala
നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനമെടുത്തത്.
kerala
കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
main stories
ഇന്ദിരാ ഗ്യാരണ്ടികളുമായി വിഡി സര്‍ക്കാര്‍; സൗജന്യ ബസ് യാത്ര മുതല്‍ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് വരെ പ്രഖ്യാപനങ്ങള്‍
ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ജനക്ഷേമത്തിനും സുതാര്യ ഭരണത്തിനും പ്രാധാന്യം നൽകി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതിനെ അവസരമാക്കി മാറ്റുമെന്നും ‘ക്ലീൻ ഗവേണൻസ്’ ആയിരിക്കും സർക്കാരിന്റെ മുദ്രാവാക്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. രാസലഹരി ഉൾപ്പെടെയുള്ള ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ലഹരി കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പ്രഖ്യാപിച്ചു. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര ലഹരി വിരുദ്ധ പദ്ധതി നടപ്പാക്കും.
പോലീസ് സംവിധാനത്തിന്റെ ആധുനികവത്കരണം, ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തൽ, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കൽ, തുറമുഖ വികസനത്തിന് പ്രാമുഖ്യം നൽകൽ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.
കാർഷിക മേഖലയെ പ്രധാന പരിഗണനാ മേഖലയായി പ്രഖ്യാപിച്ച സർക്കാർ, വനിതാ കർഷകർക്ക് പ്രത്യേക പദ്ധതികൾ, കർഷക കൺസോർഷ്യം, മണ്ണ് പരിശോധന രജിസ്റ്റർ, സ്പൈസ് പാർക്ക്, സുഗന്ധദ്രവ്യ കയറ്റുമതി വികസനം എന്നിവ നടപ്പാക്കുമെന്ന് അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കും.
സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കാനും തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കി മാറ്റുകയും വ്യവസായ വികസനത്തിനായി ലാൻഡ് ബാങ്ക് രൂപീകരിക്കുകയും അതിഥി തൊഴിലാളികൾക്കായി പ്രത്യേക രജിസ്ട്രേഷൻ പോർട്ടൽ ആരംഭിക്കുകയും ചെയ്യും.
കേന്ദ്രവുമായി ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ സഹകരണ ബന്ധം തുടരുന്നതിനൊപ്പം വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ഭരണമായിരിക്കും സർക്കാരിന്റെ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
-
health3 days agoനിശബ്ദനായ കൊലയാളി: ബ്ലാഡർ ക്യാൻസറിന്റെ തിരിച്ചറിയപ്പെടാത്ത ലക്ഷണങ്ങൾ
-
kerala2 days agoകഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല
-
kerala2 days agoനവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം
-
GULF2 days agoഗൾഫ് വിദ്യാർത്ഥികളുടെ പരീക്ഷാ ആശങ്ക: മലപ്പുറം ജില്ലാ കെഎംസിസി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി
-
kerala2 days agoആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു
-
editorial2 hours agoചവിട്ടിമെതിക്കപ്പെടുന്ന ജനാധിപത്യം
-
kerala2 hours agoനിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ഡെ.സ്പീക്കര്‍ തിരഞ്ഞെടുപ്പ് രാവിലെ ഒമ്പതിന്

