kerala
ഹാപ്പിലാന്‍ഡ് അമ്യൂസ്മെൻ്റ് പാര്‍ക്ക് അപകടം; പരിശോധനയ്ക്ക് നിര്‍ദേശം നല്കി മന്ത്രി ബിന്ദുകൃഷ്ണ
തിരുവനന്തപുരം: ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ നടന്ന അപകടത്തില്‍ ശിശുക്ഷേമ വകുപ്പിന് പരിശോധനയ്ക്ക് നിര്‍ദേശം നല്കി മന്ത്രി ബിന്ദുകൃഷ്ണ. ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൃത്യമായ പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിച്ചോ, റൈഡുകള്‍ തമ്മില്‍ ആവശ്യമായ അകലമുണ്ടോ എന്നിവയും പാര്‍ക്കിന്റെയും റൈഡുകളുടെയും സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. റൈഡിന്റെ വെല്‍ഡിങ് പൊട്ടി വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം പതിനഞ്ചോളം പേര് റൈഡില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ അടക്കം അഞ്ചോളം പേര്‍ക്ക് സാരമായ പരിക്കേറ്റു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയോല്‍ (14), റോസ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
GULF
അബ്ദുറഹിമിന്റെ എക്സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി
kerala
‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷക്കാലം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥിരം ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.
‘കൂടെയുണ്ടെന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’, ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹര്‍ഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചെന്നും ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നിയെന്നും അവര്‍ പറഞ്ഞു.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടര്‍ന്ന് 2022-ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയത്.
kerala
മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി
ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാര്‍ ഭാഗം അഭിഭാഷകന് ഹുസൈനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഒന്നാം പ്രതിയെ വെറുതെ വിട്ടതിന്റെ കൃത്യമായ കാരണങ്ങള്‍ വിധിപ്പകര്‍പ്പ് പൂര്‍ണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ വ്യക്തമാകൂ. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ അമ്മയും നല്കിയ ഹര്‍ജികളിലും കോടതിയുടെ തുടര്‍നടപടികള്‍ വരാനുണ്ട്.
അതേസമയം വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മക്കും സഹോദരിക്കും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന് കേസ്. 2022 ഏപ്രിലില്‍ വിചാരണ തുടങ്ങിയത് മുതല്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രോസിക്യൂഷന് 103 സാക്ഷികളെയാണ് കേസില്‍ ഇതിനോടകം വിസ്തരിച്ചത്. നേരത്തെ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയവര് പോലും പിന്നീട് കോടതിയില്‍ കൂറുമാറിയതാണ് കണ്ടത്.
-
main stories3 days agoഹാജിമാര്‍ ഇന്ന് അറഫയില്‍
-
kerala3 days ago‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
-
News2 days agoപ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
-
News2 days agoഹുബ്ബുല്‍ എമറാത്ത്” അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം
-
News2 days agoപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, മുൻവർഷത്തേക്കാൾ നേരിയ വർധന
-
Film2 days ago‘റിവ്യൂ ബോംബിങ്ങിനെതിരെ’ കടുത്ത നടപടിയുമായി ഫിലിം ചേംബര്‍; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കും
-
GULF2 days agoഅബ്ദുറഹിമിന്റെ എക്സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി

