Connect with us

kerala

സംസ്ഥാനത്ത് കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ ജാഗ്രത

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്:

കന്യാകുമാരി പ്രദേശം: മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യത.

മറ്റ് തീരങ്ങള്‍: തെക്കന്‍ ഗുജറാത്ത് തീരം, പാകിസ്ഥാന്‍ തീരം, വടക്കന്‍ അറബിക്കടല്‍, സോമാലിയ തീരം, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Advertisement

തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ് പ്രദേശം എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) വരും ദിവസങ്ങളില്‍ കൂടുതല്‍ മുന്നേറാനാണ് സാധ്യത. നിലവില്‍ തെക്കുകിഴക്കന്‍ അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉപരിതല ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

 

kerala

ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെൻ്റ് പാര്‍ക്ക് അപകടം; പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രി ബിന്ദുകൃഷ്ണ

Published

on

തിരുവനന്തപുരം: ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നടന്ന അപകടത്തില്‍ ശിശുക്ഷേമ വകുപ്പിന് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രി ബിന്ദുകൃഷ്ണ. ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൃത്യമായ പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിച്ചോ, റൈഡുകള്‍ തമ്മില്‍ ആവശ്യമായ അകലമുണ്ടോ എന്നിവയും പാര്‍ക്കിന്റെയും റൈഡുകളുടെയും സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. റൈഡിന്റെ വെല്‍ഡിങ് പൊട്ടി വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം പതിനഞ്ചോളം പേര്‍ റൈഡില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ അടക്കം അഞ്ചോളം പേര്‍ക്ക് സാരമായ പരിക്കേറ്റു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയോല്‍ (14), റോസ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Continue Reading

GULF

അബ്ദുറഹിമിന്റെ എക്‌സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി

Published

on

അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കഴിഞ്ഞ 20 വർഷമായി റിയാദിലെ ജയിലിൽ മോചനം കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പ് വെച്ചതായും എക്സിറ്റ് അടിച്ചതായും റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി. ജയിലിൽ നിന്നുള്ള മറ്റു നടപടികൾ പൂർത്തിയായാൽ വൈകാതെ നാട്ടിലേക്കുള്ള യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സമിതി അറിയിച്ചു.
സ്‌പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുപത് വർഷത്തെ ശിക്ഷ കാലാവധി ദുൽഹജ്ജ് മൂന്നിന് ബുധനാഴ്ച്ചയാണ് പൂർത്തിയായത്. വ്യാഴാഴ്ച്ച മുതൽ സഊദിയിൽ ബലിപെരുന്നാളിന്റെ അവധി ആരംഭിച്ചതിനാൽ മോചന നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെയും റിയാദ് നിയമ സഹായ സമിതിയുടെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന്റെയും ശ്രമഫലമായാണ് എക്സിറ്റ് നടപടികൾ വേഗത്തിലാക്കാൻ സാധിച്ചത്.
നടപടികൾ പൂർത്തിയാകുന്ന മുറക്ക് മടക്ക യാത്രക്കുള്ള സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും നിയമ സഹായ സമിതി ഭാരവാഹികളായ സി പി മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ, ഹർഷദ് ഫറോക്ക് എന്നിവർ പറഞ്ഞു.
മോചനവുമായി ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ട നടപടി ക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായിട്ടുണ്ടെന്നും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ പറഞ്ഞു.
Continue Reading

kerala

‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു

ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്.

Published

on

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷക്കാലം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥിരം ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.

‘കൂടെയുണ്ടെന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’, ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹര്‍ഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചെന്നും ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നിയെന്നും അവര്‍ പറഞ്ഞു.

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടര്‍ന്ന് 2022-ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയത്.

 

Advertisement
Continue Reading

Trending